Wednesday, July 20, 2011

മുസ്ലിങ്ങളുടെ പ്രമാണം ഖുര്‍ആന്‍ മാത്രമോ?

ഇസ്ലാമിലെ ഒറ്റപ്പെട്ട ഒരു വാദമാണ് ഖുര്‍ആനിനെ മാത്രം പിന്‍പറ്റുകയും ഹദീസുകളെ മുഴുവനായോ ഭാഗികമായോ നിഷേധിക്കുകയും ചെയ്യുക എന്നത്. ഇസ്ലാമികചരിത്രത്തില്‍ പലപ്പോഴും കടന്നുവരികയും പിന്‍വാങ്ങുകയും ചെയ്തിട്ടുള്ള ഒന്നാണ് ഹദീസ് നിഷേധ പ്രവണത. ജമല്‍, സിഫ്ഫീന്‍ യുദ്ധങ്ങ...ളുമായി ബന്ധപ്പെട്ടവര്‍ നിവേദനം ചെയ്ത ഹദീസുകളെ നിഷേധിച്ചിരുന്ന ഖവാരിജുകളും, ശീഇകളിലെ മിക്കവാറും എല്ലാ വിഭാഗങ്ങളും, മുഅ"തസിലികളില്‍പ്പെട്ടവരും പൂര്‍ണ്ണമായോ ഭാഗികമായോ ഹദീസ് നിഷേധം വച്ചുപുലര്‍ത്തിയിരുന്നവരാണ്. ജ​ ൂതക്രൈസ്തവ മേലാളന്മാര്‍, രണ്ടു നൂറ്റാണ്ടു കാലത്തെ കുരിശു യുദ്ധങ്ങള്‍ക്കൊടുവില്‍ സൈനികമായി മുസ്ലിം ഹൃദയങ്ങള്‍ കീഴടക്കുക അസാദ്ധ്യമാണെന്ന തിരിച്ചറിവില്‍, സാംസ്കാരിക ധൈഷണിക തലങ്ങളില്‍ കടന്നുകയറി ഇസ്ലാമിനെ തകര്‍ക്കാന്‍ ഉന്നം വച്ചുകൊണ്ട് രൂപീകരിച്ച ഓറിയന്റലിസത്തിന്, ഇസ്ലാമില്‍ ഹദീസ് നിഷേധം കുത്തിവച്ചതില്‍ വലിയ പങ്കുണ്ട്.

കേരളത്തില്‍ ചേകന്നൂര്‍ മൌലവിയുടെ ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റി ഈ വിഭാഗത്തില്‍പ്പെടുന്നു. മൂന്നു​ നേരം നമസ്കരിച്ചാല്‍മതി, സുന്നത്തുകര്‍മം നടത്തേണ്ടതില്ല, അബൂഹുറൈറ വ്യാജഹദീസ് നിര്‍മാതാവാണ്, ബുഖാരി നുണയനാണ് എന്നിവ അവരുടെ ചില വാദങ്ങളാണ്.

ഇനി വേറെ ചിലര്‍ ഖബര്‍ ആഹാദുകള്‍ (ഒറ്റപ്പെട്ട അഥവാ ഏക റാവിയാല്‍ നിവേദനം ചെയ്യപ്പെട്ട ഹദീസുകള്‍) വിശ്വാസകാര്യങ്ങള്‍ക്ക് സ്വീകാര്യമല്ല; മറിച്ച്‌ മുതവാതിര്‍ (അനേകം പരമ്പരകളില്‍ കൂടി വന്നവ) ആയ ഹദീസുകളേ അതിനു പറ്റുകയുള്ളൂ എന്ന് വാദിച്ചു കൊണ്ട് സഹീഹായ ഒട്ടേറെ ഹദീസുകളെ തള്ളിക്കളയുന്നു. ഹദീസിന്റെ സനദ് (പരമ്പര) കുറ്റമറ്റതായാല്‍ പോര മത്'ന് (ആശയം) ബുദ്ധിക്ക് നിരക്കുന്നതാകണം എന്ന വാദവുമായി മറ്റു ചിലരും ചില ഹദീസുകളെ സ്വന്തം ഇഷ്ടപ്പ്രകാരം തള്ളുന്നു. ഹദീസുകളെ പൂര്‍ണ്ണമായി നിരാകരിക്കുകയോ ഹദീസുകളുടെ ആവശ്യമേയില്ല എന്ന് വാദിക്കുകയോ ചെയ്യുന്നവരുടെ നിലപാടിനെയാണ്‌ ഇവിടെ പരിശോധിക്കാന്‍ ഉദ്ദേശിക്കുന്നത്.

ഒരു മുസ്ലിമിന് ഇസ്ലാമിക ജീവിതം നയിക്കാന്‍ ഖുര്‍ആന്‍ മാത്രം മതിയോ? ഖുര്‍ആനില്‍ നിന്ന് തന്നെ സകല സാഹചര്യങ്ങള്‍ക്കും അനുസൃതമായ വിധിവിലക്കുകള്‍ കണ്ടെത്തുവാന്‍ കഴിയുമോ? നബി (സല്ലല്ലാഹു അലൈഹി വ സല്ലം) യുടെ പ്രസക്തി അവിടുത്തെ ജീവിതകാലത്തോടെ അവസാനിച്ചുവോ? എന്നിങ്ങനെ ചില ചോദ്യങ്ങള്‍ ഇവിടെ ഉയരുന്നു. ഈ വിഷയത്തില്‍ ചില ചിന്തകള്‍ പങ്കു വയ്ക്കുകയാണ് ഈ ഡോകുമെന്റിന്റെ ലക്‌ഷ്യം.

അല്ലാഹു, ഖുര്‍ആനെ ഒരു ഗ്രന്ഥമായി ഇറക്കുകയായിരുന്നില്ല. മറിച്ച്‌, അവന്‍ തിരഞ്ഞെടുത്ത ദൂതന്‍ മുഖേന ഇരുപത്തിമൂന്ന് വര്‍ഷങ്ങള്‍ നീണ്ട ഒരു കാലയളവില്‍ സാന്ദര്‍ഭികമായ നിലയില്‍ ഖണ്ഡം ഖണ്ഡമായി അവതരിപ്പിക്കുകയായിരുന്നു. ഖിയാമം നാള്‍ വരെ നിലനില്‍ക്കേണ്ട ഒരു ദീനിന്റെ സംസ്ഥാപനം, ചരിത്രത്തില്‍ തുല്യതയില്ലാത്ത വിധം വ്യവസ്ഥാപിതമായും ആസൂത്രിതമായും അല്ലാഹു നിര്‍വ്വഹിച്ചു. മനുഷ്യ ജീവിതത്തിന്റെ വൈയക്തികവും, കുടുംബപരവും, സാമൂഹികവും, രാഷ്ട്രീയവുമായ എല്ലാ മേഖലകളിലേക്കും വേണ്ട വിധിവിലക്കുകള്‍ അല്ലാഹു ഏര്‍പ്പെടുത്തിയത്, അവ പ്രായോഗിക തലത്തില്‍ നടപ്പാക്കിയ ഒരു പ്രവാചകന്റെയും തിരഞ്ഞെടുക്കപ്പെട്ട ഒരു സമൂഹത്തിന്റെയും ജീവിത മാതൃകയിലൂടെയായിരുന്നു. പില്‍ക്കാലത്ത് വ്യത്യസ്ത കാലഘട്ടങ്ങളില്‍, വ്യത്യസ്ത ഭൂവിഭാഗങ്ങളില്‍ മനുഷ്യര്‍ക്ക്‌ പിന്‍പറ്റാന്‍ യോഗ്യമാകേണ്ടുന്ന ഒരു ദീന്‍ അതുപോലെ ഒരു സജീവ മാതൃകയിലൂടെത്തന്നെയായിരുന്നു സ്ഥാപിക്കേണ്ടിയിരുന്നത്.

പ്രായോഗിക മാതൃക കൂടാതെ ഒരു ഗ്രന്ഥം പിന്‍പറ്റാന്‍ ശ്രമിച്ചാല്‍ ഭിന്നതകളും ആശയക്കുഴപ്പങ്ങളും ഉണ്ടാവുകയും ദീന്‍ അനുധാവനം ചെയ്യുക ദുഷ്കരമാവുകയും ചെയ്യും. അതിനാല്‍ ഖുര്‍ആനു പുറമേ പ്രവാചകന്റെ ജീവിത മാതൃകയും, നന്മയില്‍ അദ്ദേഹത്തെ പിന്‍പറ്റിയ ഉത്തമരായ മുഹാജിറുകളും അന്‍സാര്‍കളുമായ സഹാബത്തിന്റെ ചര്യയും ഇസ്ലാമിന്റെ അടിസ്ഥാനമാകുന്നു.

നബി (സല്ലല്ലാഹു അലൈഹി വ സല്ലം) യുടെ  വാക്ക്, പ്രവൃത്തി, മൌനാനുവാദം എന്നിവക്കാണല്ലോ ഹദീസ് എന്ന് പറയുന്നത്. ഖുര്‍ആന്‍ വചനങ്ങള്‍  മന:പാഠമാക്കുകയും മറ്റുള്ളവരിലേക്ക് കൈമാറുകയും ചെയ്തുകൊണ്ട് സംരക്ഷിച്ചിരുന്നവര്‍ തന്നെയായിരുന്നു ഹദീസുകളെയും കൈകാര്യം ചെയ്തിരുന്നത്. ഹദീസുകളുടെ വിഷയത്തില്‍ അവര്‍ പുലര്‍ത്തിയ സൂക്ഷ്മതയുടെ കാര്യത്തില്‍ ആര്‍ക്കും എതിരഭിപ്രായമുണ്ടാകുമെന്ന് തോന്നുന്നില്ല. എന്നാല്‍ പില്‍ക്കാലത്ത് ഹദീസുകള്‍  നിവേദനം ചെയ്യുന്നതില്‍ ചിലയാളുകളില്‍ വന്ന സൂക്ഷ്മതക്കുറവും വ്യാജഹദീസ് നിര്‍മ്മാണവും ദീനില്‍ താല്‍ക്കാലികമായ പ്രതിസന്ധി ഉണ്ടാക്കിയെങ്കിലും, ലോക ചരിത്രത്തില്‍ത്തന്നെ സമാനതയില്ലാത്ത ഹദീസ് ക്രോഡീകരണ സംരക്ഷണ സംരംഭങ്ങളിലൂടെ അതിനെ മറികടന്ന് നെല്ലും പതിരും വേര്‍തിരിച്ച്‌ തിരുചര്യയെ നിലനിര്‍ത്തുന്നതില്‍ മഹത്തുക്കളായ മുന്‍ഗാമികള്‍ വിജയിച്ച ചരിത്രം സുവിദിതമാണ്.

നബി(സല്ലല്ലാഹു അലൈഹി വ സല്ലം) യുടെ വാക്കുകളും പ്രവൃത്തികളും വ്യവസ്ഥാപിതമായും സത്യസന്ധമായും ക്രോഡീകരിക്കപ്പെട്ടതുപോലെ മനുഷ്യചരിത്രത്തില്‍ മറ്റൊരു വ്യക്തിയുടെയും വാക്കുകളോ നടപടികളോ ക്രോഡീകരിക്കപ്പെട്ടിട്ടില്ല. ന​ബി(സല്ലല്ലാഹു അലൈഹി വ സല്ലം) യുടെ കാലം മുതല്‍ ബുഖാരിയെപ്പോലുള്ള ഗ്രന്ഥകര്‍ത്താക്കള്‍ വരെ എത്ര റിപ്പോര്‍ട്ടര്‍മാര്‍ ഹദീസുകള്‍ ഉദ്ധരിക്കുന്നതില്‍ പങ്കു വഹിച്ചിട്ടുണ്ടോ അവരുടെ മുഴുവന്‍ പേരുകളും ക്രമപ്രകാരം രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്‌.​ ഇതിനാണ്‌ സനദ്‌ എന്ന്‌ പറയുന്നത്‌. സനദുകളിലെ മുഴുവന്‍ റിപ്പോര്‍ട്ടര്‍മാരുടെയും ജീവചരിത്രവും  ക്രോഡീകരിക്കപ്പെട്ടിട്ടുണ്ട്‌.​ ഹദീസുകളുടെ ബലവും ദൗര്‍ബല്യവും എക്കാലത്തുമുള്ളവര്‍ക്ക്‌ പരിശോധിച്ച്‌ ഉറപ്പ്‌ വരുത്താന്‍ ഈ ജീവചരിത്രക്കുറിപ്പുകള്‍ സഹായകമാകുന്നു.  ഇതൊക്കെയും അല്ലാഹുവിന്റെ ഹിതമനുസരിച്ച്‌ ഹദീസുകളുടെ സംരക്ഷണത്തിനായി നടന്ന കാര്യങ്ങളാകുന്നു.

സൂറത്ത് ഹശ്റില്‍ അല്ലാഹു പറയുന്നു: "റസൂല്‍ നിങ്ങള്‍ക്ക് എന്ത് കൊണ്ട് തന്നുവോ അത് നിങ്ങള്‍ സ്വീകരിക്കണം. അദ്ദേഹം നിങ്ങളോട് ഏതൊന്നിനെക്കുറിച്ച് വിരോധിച്ചുവോ അതില്‍നിന്നു പിന്മാറി നില്‍ക്കണം." (59:7) ഇവിടെ 'റസൂല്‍ കല്‍പ്പിച്ചത്' എന്ന് പറയാതെ 'റസൂല്‍ കൊണ്ടു തന്നത്' (മാ ആത്താക്കും) എന്ന് പറഞ്ഞിരിക്കുന്നത് ശ്രദ്ധിക്കുക. വാക്ക് കൊണ്ടോ പ്രവൃത്തി കൊണ്ടോ സമ്മതം കൊണ്ടോ റസൂല്‍ കാണിച്ചു തന്നതെല്ലാം ഇതില്‍പ്പെടുന്നു. ഇനി റസൂല്‍ കാണിച്ചു തരാത്തതെല്ലാം വിരോധിക്കപ്പെട്ടത്‌ ആണെന്നുണ്ടോ? ഇല്ല. അതുകൊണ്ടാണ് അദ്ദേഹം 'കൊണ്ടു തരാത്തത്' എന്ന് പറയാതെ 'വിരോധിച്ചത്‌' (മാ നഹാക്കും) എന്ന് പറഞ്ഞിരിക്കുന്നത്. സുബ്ഹാഹല്ലാഹ്! ഖുര്‍ആന്‍ മാത്രം മതിയായിരുന്നെങ്കില്‍ അല്ലാഹു ഇങ്ങനെ പറയുമായിരുന്നോ?

ഖുര്‍ആനില്‍ ഈ കാര്യം അല്ലാഹു പല സ്ഥലങ്ങളില്‍ ഉണര്‍ത്തുന്നുണ്ട്:
"നിങ്ങള്‍ക്ക് അല്ലാഹുവിന്റെ രസൂലില്‍ ഉത്തമ മാതൃകയുണ്ട്." (33:21) "അദ്ദേഹം സ്വന്തം ഇശ്ചയ്ക്കനുസരിച്ച് സംസാരിക്കുകയില്ല; അത് വഹ്യ് (ദിവ്യബോധനം) അല്ലാതെ മറ്റൊന്നുമല്ല." (53: 3,4) "റസൂലിനെ ആര്‍ അനുസരിക്കുന്നുവോ അവന്‍ തീര്‍ച്ചയായും അല്ലാഹുവിനെ അനുസരിച്ചു." (4: 80) "അദ്ദേഹത്തിന്‍റെ കല്പ്പനക്ക് എതിര് പ്രവര്‍ത്തിക്കുന്നവര്‍, തങ്ങള്‍ക്ക് വല്ല കുഴപ്പവും ബാധിക്കുകയോ അല്ലെങ്കില്‍ വേദനയേറിയ ശിക്ഷ ബാധിക്കുകയോ ചെയ്യുന്നത് സൂക്ഷിച്ചു കൊള്ളട്ടെ" (24: 63) "അല്ലയോ വിശ്വസിച്ചവരേ, അല്ലാഹുവിനെ അനുസരിപ്പിന്‍, ദൂതനെയും അനുസരിപ്പിന്‍, നിങ്ങളില്‍ കൈകാര്യക്കാരെയും അനുസരിപ്പിന്‍. ഏതെങ്കിലും കാര്യത്തില്‍ തമ്മില്‍ തര്‍ക്കമുണ്ടായാല്‍ അതിനെ അല്ലാഹുവിങ്കലേക്കും ദൂതനിലേക്കും മടക്കുവിന്‍; നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും യഥാര്‍ഥത്തില്‍ വിശ്വസിക്കുന്നുവെങ്കില്‍ ഇതാണ് ഏറ്റവും ശരിയായ മാര്‍ഗം. അനന്തരഫലം പരിഗണിക്കുമ്പോഴും ഇതുതന്നെയാണ് ഏറ്റം നല്ലത്." (4:59)
ഖുര്‍ആന്‍ കൊണ്ടുതന്നെ ഹദീസിന്റെ അനിവാര്യത ബോധ്യമാകുന്നു.

ഹദീസ് വേണ്ട എന്ന് വാദിക്കുന്നവര്‍ ഉത്തരം പറയട്ടെ:
"നിങ്ങള്‍ ഭൂമിയില്‍ സഞ്ചരിക്കുമ്പോള്‍, നമസ്കാരം ചുരുക്കുന്നതിനു വിരോധമില്ലാത്തതാകുന്നു" (4:101) എന്ന് ഖുര്‍ആനില്‍ കാണാം. എന്നാല്‍ നമസ്കാരത്തിന്റെ ചുരുക്കാത്ത പൂര്‍ണ്ണമായ രൂപം ഖുര്‍ആനില്‍ ഉണ്ടോ? "അല്ലാഹു ആകാശഭൂമികള്‍ സൃഷ്ടിച്ച നാള്‍തൊട്ടേ അവന്റെ രേഖയില്‍ മാസങ്ങളുടെ സംഖ്യ പന്ത്രണ്ടാകുന്നു. അതില്‍ നാലു മാസങ്ങള്‍ യുദ്ധം നിരോധിക്കപ്പെട്ടവയാണ്" (9/36) എന്ന് ഖുര്‍ആന്‍ പറയുന്നു. എന്നാല്‍ ഏതൊക്കെ മാസങ്ങളിലാണ് സത്യവിശ്വാസി യുദ്ധത്തില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കേണ്ടത് എന്ന് ഖുര്‍ആനില്‍ ഉണ്ടോ?
ചുരുക്കത്തില്‍, ഹദീസ് നിഷേധിക്കുന്നവര്‍ക്ക് അതിന് മതിയായ ന്യായം ഇല്ല.

32 comments:

  1. Tippu Kerala ൭൫;(O Prophet), do not stir your tongue hastily (to (O Prophet), do not stir your tongue hastily (to commit the Revelation to memory). (16) Surely it is for Us to have you commit it to memory and to recite it. (17) And so when We recite it, follow its recitation attentively; (18) then it will be for Us to explain it. (19)
    മൌദുടി തര്‍ജുമ
    മൌദുടി വക ഓ മുഹമ്മദ്‌ ??

    Stir not thy tongue herewith to hasten it. (16) Lo! upon Us (resteth) the putting together thereof and the reading thereof. (17) And when We read it, follow thou the reading; (18) Then lo! upon Us (resteth) the explanation thereof. (19
    പിക്തല്‍ തര്‍ജുമ

    നീ അത് (ഖുര്‍ആന്‍) ധൃതിപ്പെട്ട് ഹൃദിസ്ഥമാക്കാന്‍ വേണ്ടി അതും കൊണ്ട് നിന്‍റെ നാവ് ചലിപ്പിക്കേണ്ട. (16) തീര്‍ച്ചയായും അതിന്‍റെ (ഖുര്‍ആന്‍റെ) സമാഹരണവും അത് ഓതിത്തരലും നമ്മുടെ ബാധ്യതയാകുന്നു. (17) അങ്ങനെ നാം അത് ഓതിത്തന്നാല്‍ ആ ഓത്ത് നീ പിന്തുടരുക. (18) പിന്നീട് അത് വിവരിച്ചുതരലും നമ്മുടെ ബാധ്യതയാകുന്നു. (19)
    ചെറിയ മുണ്ടം തര്‍ജുമ
    even though he offers his excuses. (15)do not move your tongue with it (the revelation) to hasten it. (16)it's gathering and reciting is upon us. (17)when we recite it, follow its recitation. (18)it's explanation is upon us. (19)
    ഷിയ തര്‍ജുമ
    15-അവന്‍ എന്തൊക്കെ ഒഴികഴിവു സമര്‍പ്പിച്ചാലും ശരി.
    16-ഖുര്‍ആന്‍ പെട്ടെന്ന് മനഃപാഠമാക്കാനായി നീ നാവു പിടപ്പിക്കേണ്ടതില്ല. 3
    17-അതിന്റെ സമാഹരണവും അത് ഓതിത്തരലും നമ്മുടെ ബാധ്യതയാണ്.
    18-അങ്ങനെ നാം ഓതിത്തന്നാല്‍ ആ പാരായണത്തെ നീ പിന്തുടരുക.
    19-തുടര്‍ന്നുള്ള അതിന്റെ വിശദീകരണവും നമ്മുടെ ചുമതല തന്നെ.
    20-എന്നാല്‍ അങ്ങനെയല്ല; 4 നിങ്ങള്‍ താല്‍ക്കാലിക നേട്ടം കൊതിക്കുന്നു.
    21-പരലോകത്തെ അവഗണിക്കുകയും ചെയ്യുന്നു.
    ഷെയ്ഖ് മുഹമ്മദ്‌ കരകുന്നിന്റെ തര്‍ജുമ

    തങ്ങള്‍ പറയൂ
    ഹദീസ് വേണോ ?? ഹദീസ് ഉണ്ടായതല്ലേ സത്യം മനസിലാകുന്നതിനു തങ്ങള്‍ക്കു തടസം ആയതു ???
    ((( ഒരു ഉപ വാചകം :- എന്തിന്റെ പേരിലായാലും ഖുറാനില്‍ എഴുതി ചെര്കുന്നത് അതില്‍ കൈ കടത്തല്‍ ആണ് ( ബ്രകെറ്റ് ഇട്ടില്ലേ എന്നാ നയികരണം ആയാലും വായികുന്നവന്റെ ചിന്തയെ അത് വേത്തി ചലിപ്പിക്കും എന്ന് പറയണോ? ചിന്തയെ ഉണര്‍ത്തുന്ന ഒരു ഗ്രന്ഥത്തില്‍ പ്രതേകിച്ചും )

    സലാമുന്‍ അലൈകും .

    ReplyDelete
  2. Tippu Kerala അറിയണമെങ്കില്‍ അടുതതടുത്ത രണ്ടു മൂന്ന് ആയത്തുകള്‍ കൂടി വായികുക
    ഖിയാമ 75: 16 - 19. "നീ അതിനു ധൃതി കൂട്ടാന്‍ വേണ്ടി നിന്റെ നാവിനെ അതും കൊണ്ട് നീ ഇളക്കേണ്ട. നിശ്ചയമായും അതിനെ ഒരുമിച്ചുചേര്‍ക്കലും അത് ഓതിത്തരലും നമ്മുടെ മേലാണ് ഉള്ളത്. ആകയാല്‍ അത് നാം ഓതിത്തന്നാല്‍ നീ ആ ഓതലിനെ പിന്‍പറ്റിക്കൊള്ളുക. പിന്നീട് അത് വിവരിച്ചുതരലും നമ്മുടെ മേലാണ് ഉള്ളത്." ഇവിടെ, ഓതിത്തരലും വിവരിച്ചുതരലും ഒരു കാര്യം തന്നെയാണെന്ന് വാദമുണ്ടോ? അതല്ല രണ്ടു കാര്യമാണോ? രണ്ടു കാര്യമാണെങ്കില്‍ റബ്ബ് ആ വാഗ്ദാനം നിറവേറ്റിയില്ലേ?

    അന്ത്യ നാളില്‍ വലതു കയ്യിലും ഇടതു കയ്യിലും കിതാബ് നല്കപെട്ടാല്‍ ഇടതു കായി കാരുടെ അവസ്ഥയാണ് അവിടെ പറഞ്ഞത്

    അന്നേ ദിവസം മനുഷ്യന് മുന്കൂട്ടി ചെയ്തതിനെപ്പറ്റിയും നീട്ടിവെച്ചതിനെപ്പറ്റിയും അവന്ന് വിവരമറിയിക്കപ്പെടും. (13) തന്നെയുമല്ല. മനുഷ്യന് തനിക്കെതിരില് തന്നെ ഒരു തെളിവായിരിക്കും. (14) അവന് ഒഴികഴിവുകള് സമര്പ്പിച്ചാലും ശരി. (15) നീ അത് (ഖുര്ആന്) ധൃതിപ്പെട്ട് ഹൃദിസ്ഥമാക്കാന് വേണ്ടി അതും കൊണ്ട് നിന്റെ നാവ് ചലിപ്പിക്കേണ്ട. (16) തീര്ച്ചയായും അതിന്റെ (ഖുര്ആന്റെ) സമാഹരണവും അത് ഓതിത്തരലും നമ്മുടെ ബാധ്യതയാകുന്നു. (17) അങ്ങനെ നാം അത് ഓതിത്തന്നാല് ആ ഓത്ത് നീ പിന്തുടരുക. (18) പിന്നീട് അത് വിവരിച്ചുതരലും നമ്മുടെ ബാധ്യതയാകുന്നു. (19)

    എന്റെ നാഥന്റെ ഖുറാന്‍ അറിയാന്‍ ഒരു മനുഷ്യ സിരിഷ്ടിയുടെ വിശദീകരണം ആവശ്യം ഇല്ല എന്ന് എന്റെ റബ് എന്നെ അറിയിചിടുണ്ട് ,
    ഞാന്‍ നിങ്ങളോട തര്‍കാതിനില്ല>

    75 :പക്ഷെ അവന്‍ നിഷേധിക്കുകയും പിന്തിരിയുകയും ചെയ്തു. (32) എന്നിട്ടു ദുരഭിമാനം നടിച്ചു കൊണ്ട് അവന്‍ അവന്‍റെ സ്വന്തക്കാരുടെ അടുത്തേക്ക് പോയി (33) (ശിക്ഷ) നിനക്കേറ്റവും അര്‍ഹമായതു തന്നെ. നിനക്കേറ്റവും അര്‍ഹമായതു തന്നെ. (34) വീണ്ടും നിനക്കേറ്റവും അര്‍ഹമായത് തന്നെ. നിനക്കേറ്റവും അര്‍ഹമായത് തന്നെ (35) ...See

    ReplyDelete
  3. Tippu Kerala പിന്നെ തങ്ങള്‍ പറഞ്ഞു വായന എന്ന് മാത്രം ??
    മൌദൂദി പറഞ്ഞ ഇംഗ്ലീഷ് തങ്ങള്‍ക്കു നോക്കാം
    96:03 Recite: and your Lord is Most Generous, (൩

    recite എന്തൊക്കെ അര്‍ഥം കിട്ടും എന്നും നോക്കുക
    റീഡ് എന്ന് അര്‍ഥം എഴുതിയവരും ഉണ്ട് പിക്തല്‍

    താരകം അല്ല അറിവ് പങ്കു വെക്കല്‍ ആവട്ടെ താരകം ഗുണം ചെയ്യില്ല ദോഷം ചെയ്യും

    ReplyDelete
  4. Komath Khrins ‎>>>>>>അല്ലാഹുവിന്റെ കിത്താബില്‍ കണ്ടത് നമുക്ക് പിന്‍പറ്റാം' എന്ന് പറയുകയും ചെയ്യുന്നത് ഞാന്‍ കണ്ടെത്താതിരിക്കട്ടെ."

    ഈ വചനം പ്രവാച്ചകന്റെതോ ? ഭയഭക്തിയുള്ളവര്‍ക്ക് സന്മാര്‍ഗമായ ഗ്രന്ഥത്തെ പിന്‍പറ്റുന്നത് പ്രവാചകന്‍ എതിര്‍ക്കുമോ ?

    സത്യവിശ്വാസികളേ, അല്ലാഹു നിങ്ങള്‍ക്ക്‌ അനുവദിച്ച്‌ തന്ന വിശിഷ്ടവസ്തുക്കളെ നിങ്ങള്‍ നിഷിദ്ധമാക്കരുത്‌.5 :87

    അല്ലാഹു നിഷിദ്ധമാക്കാത്ത കാര്യം പ്രവാചകന്‍ നിഷിദ്ധമാക്കുമോ ? ക്രിയാത്മകമായ സംശയമാണ് പ്രതികരിക്കുക.
    July 13 at 10:53pm · 4 people

    ReplyDelete
  5. Abdul Latheef ചര്‍ചവല്ലാതെ വഴിതെറ്റിയതുകൊണ്ട് പ്രവാസിമാനിന്റെയും കോമത്തിന്റെയും ഏതാനും കമന്റുകള്‍ ഡിലീറ്റ് ചെയ്യേണ്ടി വന്നിട്ടുണ്ട്. ടിപ്പു നല്‍കിയ ഒരു വ്യാഖ്യാനത്തിലുള്ള പിഴവ് സൂചിപ്പുക്കുക എന്ന ഉദ്ദേശ്യത്തിലാണ്. ഞാന്‍ പ്രസ്തുത വിഷയം സൂചിപ്പിച്ചത്. ഖുര്‍ആന്റെ കാര്യത്തില്‍ പരായണം എന്ന് പറഞ്ഞാലും അവതരണം എന്ന് പറഞ്ഞാലും രണ്ട് വ്യത്യസ്ഥ അര്‍ഥമാണ്. കവിതാവതരണത്തിലെ അവതരണവും പരായണവും വലിയ വ്യത്യാസമില്ല. ടിപ്പു അതാണ് ഉദ്ദേശിച്ചതെങ്കില്‍ അദ്ദേഹം അവതരണം എന്ന് മാറ്റി എഴുതേണ്ടതില്ല. അദ്ദേഹമാകട്ടേ, കവിതാവതരണം പോലെയുള്ള അവതരണമാണ് ഞാനുദ്ധേശിച്ചത് എന്ന് പറഞ്ഞിട്ടുമില്ല. എന്നിരിക്കെ പ്രവാസിമാന്‍ അദ്ദേഹത്തെ ന്യായീകരിക്കാന്‍ ശ്രമിക്കുകയാണോ (അതല്ല രണ്ടും ഒരാള്‍ തന്നെയോ.)

    ഖുര്‍ആന്റെ കാര്യത്തില്‍ അവതരണം (تنزيل) എന്നുദ്ദേശിക്കുന്നത് ദൈവത്തില്‍നിന്ന് പ്രവാചകന് എത്തിച്ചുകൊടുക്കുന്ന പ്രക്രിയയാണ്. ആ അവതരണമാണോ ടിപ്പു ഉദ്ദേശിച്ചത് എന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയാല്‍ അധികം സംവാദമില്ലാതെ ഈ പ്രശ്‌നം അവസാനിക്കും. എന്നാല്‍ അത് പറയുന്നതിന് പകരം ഒട്ടേറെ പേരുടെ പരിഭാഷ ഉദ്ധരിച്ചത് കൊണ്ട് എന്ത് കാര്യം. അതിലൊന്നും തന്‍സീല്‍ എന്ന അര്‍ഥത്തില്‍ കാണുന്നില്ല.

    ReplyDelete
  6. Komath Khrins നബി സല്ലല്ലാഹു അലൈഹി വ സല്ലം പറഞ്ഞതായി അഹമദ്, അബൂദാവൂദ്, തുര്‍മുദി, ഇബ്നുമാജ, ബൈഹഖി എന്നിവര്‍ ഉദ്ധരിക്കുന്നു "നിങ്ങളില്‍ ഒരാള്‍ തന്റെ അലംകൃതമായ കട്ടിലില്‍ ചാരിയിരുന്നു സുഖിച്ചു കൊണ്ടിരിക്കേ, ഞാന്‍ കല്‍പ്പിച്ചതോ, വിരോധിച്ചതോ ആയ വല്ല കാര്യവും അവന്റെ അടുക്കല്‍ വരുകയും, അപ്പോള്‍ അവന്‍ 'എനിക്ക് (അതൊന്നും) അറിഞ്ഞുകൂടാ, നാം അല്ലാഹുവിന്റെ കിത്താബില്‍ കണ്ടത് നമുക്ക് പിന്‍പറ്റാം' എന്ന് പറയുകയും ചെയ്യുന്നത് ഞാന്‍ കണ്ടെത്താതിരിക്കട്ടെ."
    **** **** ***** **** ***** ******

    ഈ ഹദീസ് അല്ലാഹുവിന്റെ കിത്താബില്‍ നിന്ന് മുസ്ലിങ്ങളെ അകറ്റുക എന്നും ഒരു കാലത്തും ഈ സമുദായം ഖുരാനിലേക്ക് മടങ്ങരുത് എന്നുമുള്ള ഉദ്ദേശത്തോടെ ഒരാള്‍ തന്റെ അലംകൃതമായ കട്ടിലില്‍ ചാരിയിരുന്നു സുഖിച്ചു കൊണ്ടിരിക്കേ രചിച്ചതാണ് എന്ന് മനസ്സിലാവുന്നു.

    കാരണം അല്ലാഹുവിന്റെ ഹബലിനെ മുറുകെ പിടിക്കണമെന്ന് അല്ലാഹു പറയുകയും, "ഇതാകട്ടെ നാം അവതരിപ്പിച്ച നന്‍മ നിറഞ്ഞ ഗ്രന്ഥമത്രെ. അതിനെ നിങ്ങള്‍ പിന്‍പറ്റുകയും സൂക്ഷ്മത പാലിക്കുകയും ചെയ്യുക. നിങ്ങള്‍ക്ക്‌ കാരുണ്യം ലഭിച്ചേക്കാം" എന്ന് ഖുര്‍'ആന്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു. കൂടാതെ "നിങ്ങള്‍ ഓര്‍ക്കാതിരിക്കെ പെട്ടെന്ന്‌ നിങ്ങള്‍ക്ക്‌ ശിക്ഷ വന്നെത്തുന്നതിന്‌ മുമ്പായി നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന്‌ നിങ്ങള്‍ക്ക്‌ അവതരിപ്പിക്കപ്പെട്ടതില്‍ നിന്ന്‌ ഏറ്റവും ഉത്തമമായത്‌ നിങ്ങള്‍ പിന്‍പറ്റുകയും ചെയ്യുക" എന്നുമുള്ള ഖുര്‍'അന്റെ നിര്‍ദ്ദേശത്തിനു കടക വിരുദ്ധമായി വന്ന "ഹദീസാ"ണ് ഇത്.

    പ്രവാചകന്‍ ഒരിക്കലും ഇങ്ങിനെ പറയുകയില്ല കാരണം ഈ സമുദായത്തിന്റെ പേരില്‍ സഹതാപിക്കേണ്ട ഒരവസ്ഥയെപ്പറ്റി അദ്ദേഹം ബോധവാനായിരുന്നു. "(അന്ന്‌) റസൂല്‍ പറയും: എന്‍റെ രക്ഷിതാവേ, തീര്‍ച്ചയായും എന്‍റെ ജനത ഈ ഖുര്‍ആനിനെ അഗണ്യമാക്കിതള്ളിക്കളഞ്ഞിരി​ക്കുന്നു"

    അല്ലാഹു നിഷിദ്ധമാക്കിയതിനെ റസൂല്‍ അനുവദനീയമാക്കുകയില്ല,
    അല്ലാഹു അനുവദനീയമാകിയതിനെ റസൂല്‍ നിശിദ്ധമാക്കുകയുമില്ല

    "സത്യവിശ്വാസികളേ, അല്ലാഹു നിങ്ങള്‍ക്ക്‌ അനുവദിച്ച്‌ തന്ന വിശിഷ്ടവസ്തുക്കളെ നിങ്ങള്‍ നിഷിദ്ധമാക്കരുത്‌" 5 :87

    "തങ്ങള്‍ക്ക്‌ അല്ലാഹു നല്‍കിയത്‌ അല്ലാഹുവിന്‍റെ പേരില്‍ കള്ളം കെട്ടിച്ചമച്ചുകൊണ്ട്‌ നിഷിദ്ധമാക്കുകയും ചെയ്തവര്‍ തീര്‍ച്ചയായും നഷ്ടത്തില്‍ പെട്ടിരിക്കുന്നു. തീര്‍ച്ചയായും അവര്‍ പിഴച്ചു പോയി. അവര്‍ നേര്‍മാര്‍ഗം പ്രാപിക്കുന്നവരായില്ല" 6 :140

    "നിങ്ങളുടെ നാവുകള്‍ വിശേഷിപ്പിക്കുന്നതിന്‍റെ അടിസ്ഥാനത്തില്‍ ഇത്‌ അനുവദനീയമാണ്‌, ഇത്‌ നിഷിദ്ധമാണ്‌. എന്നിങ്ങനെ കള്ളം പറയരുത്‌. നിങ്ങള്‍ അല്ലാഹുവിന്‍റെ പേരില്‍ കള്ളം കെട്ടിച്ചമയ്ക്കുകയത്രെ (അതിന്‍റെ ഫലം) അല്ലാഹുവിന്‍റെ പേരില്‍ കള്ളം കെട്ടിച്ചമയ്ക്കുന്നവര്‍ വിജയിക്കുകയില്ല; തീര്‍ച്ച 16 :116

    അല്ലാഹു അനുവദനീയമാക്കിയ കാര്യം പ്രവാചകന്‍ നിഷിദ്ധമാക്കിയതിനെ ഒരു ഖുര്‍'ആന്‍ വിമര്‍ശിച്ചത് കാണാം ഇതില്‍ നിന്നും നിഷിദ്ദമാക്കാനും അനുവടനീയമാക്കനുമുള്ള അവകാശം അല്ലാഹുവില്‍ നിക്ഷിപ്തമാണ്.

    ഓ; നബീ, നീയെന്തിനാണ്‌ നിന്‍റെ ഭാര്യമാരുടെ പ്രീതിതേടിക്കൊണ്ട്‌, അല്ലാഹു അനുവദിച്ചു തന്നത്‌ നിഷിദ്ധമാക്കുന്നത്‌? അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.(66 :1)

    ReplyDelete
  7. Komath Khrins എന്റെ നിലപാട് ഇതിനു മുമ്പ് തന്നെ ഞാന്‍ വ്യക്തമാക്കിയെന്നാണ് ഞാന്‍ കരുതുന്നത്. പരിശുദ്ധ ഖുരനിനോട് വിയോചിപ്പ് പുലര്‍ത്തുന്ന ഒന്നും "ഹദീസായി" (പ്രവാചകന്‍ പറഞ്ഞതായി) പരിഗണിക്കാന്‍ സാധ്യമല്ല. ഞാന്‍ ഹദീസിനെ സ്വീകരിക്കുന്നത് ആര് റിപ്പോര്ട് ചെയ്തു എന്നതിന്റെ അടിസ്ഥാനതിലല്ല എന്ത് റിപ്പോര്‍ട്ടു ചെയ്തു എന്നാണു.
    അന്ധമായി "ഹദീസ്" സ്വീകരിക്കുന്നതും നിരാകരിക്കുന്നതും ഒരുപോലെ ഗുണകരമല്ല.

    ടിപ്പു കേരള ഹദീസ് അന്ഗീകരികുന്നതായി അദ്ദേഹം പറഞ്ഞിട്ടില്ല. അദ്ദേഹത്തെ സംബന്തിചിടത്തോളം ഖുര്‍ആന്‍ മാത്രമാണ് പ്രമാണം.

    മേല്‍ പറഞ്ഞ ഹദീസ് പ്രവാചകനില്‍ നിന്നാണ് എന്ന് ന്യായീകരിക്കേണ്ടി വരുന്നത്. സനത് ശരിയാണെങ്കില്‍ ഹദീസ് ശരിയാണ് എന്ന ധാരണയിലാണ്. ഖുരാനിനു വിപരീതമായി വ്യഭിചാരിയെ എരിഞ്ഞുകൊല്ലാനും മതം ഉപേക്ഷിച്ചവനെ വധിക്കാനും കല്പിക്കുന്നത് ഇത്തരം "ഹദീസു"കലാണ്

    സഹോദരന്‍ അബ്ദുല്‍ലതീഫില്‍ ഈ വിഷയത്തെ സംബന്ധിച്ച് നിലപാട് പ്രതീക്ഷിക്കുന്നു, തീര്‍ച്ചയായും എന്റെ നിലപാട് തെറ്റാണെങ്കില്‍ തിരുത്താവുന്നതാണ്

    ReplyDelete
  8. Abdul Latheef പ്രിയ കോമത്ത്, നിങ്ങൾ കാര്യങ്ങൾ പഠിക്കാനാഗ്രഹിക്കുന്നുവെന്​നും നിലപാട് തെറ്റാണെങ്കിൾ തിരുത്താൻ തയ്യാറാണ് എന്ന വാചകം ഏറെ സന്തോഷിപ്പിക്കുന്നു.

    പ്രത്യക്ഷത്തിൽ വളരെ യുക്തവും ശരിയുമെന്ന് ആർക്കും തോന്നാവുന്നതാണ് താങ്കളുടെ ഇപ്പോഴത്തെ നിലപാട്. പക്ഷെ അതിന് ഒരു പ്രശ്നം ഞാൻ താങ്കളുടെ ശ്രദ്ധയിൽ പെടുത്താം. അതെന്താണെന്ന് വെച്ചാൽ താങ്കളുടെ യുക്തിക്കിണങ്ങുന്നതിനെ താങ്കൾ സ്വീകരിക്കുകയും അല്ലാത്തതിനെ താങ്കൾ തള്ളുകയും ചെയ്യുക എന്നതാണ് അതുകൊണ്ടു സംഭവിക്കുന്നത്. ഇത് നമ്മുടെ യുക്തിചിന്തയെ വളർത്തുകയല്ല തളർത്തുകയാണ് ചെയ്യുക. യുക്തി ചിന്തയെ സത്യത്തിന്റെ മാനദണ്ധമാക്കുന്നത് പുതിയ സത്യങ്ങളെ ഉൾകൊള്ളാൻ നമ്മുക്ക് പ്രതിബന്ധമായി നിൽക്കും.

    മുകളിൽ താങ്കൾ പരാമരർശിച്ച ഹദീസ്. റയ്യാൻ ഉദ്ധരിച്ചതാണ് അതിന് അദ്ദേഹം തന്നെ മറുപടി പറയുന്നതാകും. പക്ഷെ ഒരു കാര്യം പറയട്ടേ. ആ ഹദീസിന്റെ ബലാബലം നോക്കിയിട്ടില്ലെങ്കിലും അതിൽ പറഞ്ഞത് ഖുർആൻ പറഞ്ഞതിന് എതിരല്ല.
    من يطع الرسول فقد أطاع الله
    എന്ന് പറഞ്ഞത് ഖുർആൻ തന്നെയാണല്ലോ. അതേ പ്രകാരം ഈ പോസ്റ്റിൽ റയ്യാൻ ഉദ്ധരിച്ച ഹദീസുകളും സൂക്തങ്ങളും നോക്കുക. അത് പ്രകാരം അല്ലാഹു സൂറത്ത് ഖിയാമയിൽ വാഗ്ദാനം ചെയ്ത ഖുർആന്റെ ബയാൻ മാത്രമാണ് പ്രവാചക വചനങ്ങൾ എന്ന് ആർക്കും മനസ്സിലാക്കാം.

    അതേ പ്രകാരം കല്ലേറ് എന്ന ശിക്ഷ ഖുര്‍ആന് വിരുദ്ധമാണ് എന്ന് പറയാമോ.

    മതം മാറിയതിന്റെ പേരിൽ മാത്രമായി വധിക്കാൻ കല്പിക്കുന്ന ഒരു ഹദീസില്ല. അപ്രകാരം മനസ്സിലാക്കിയാൽ ഖുർആന്റെ ചൈതന്യത്തിന് വിരുദ്ധമാകും എന്ന വാദം ഞാനും അംഗീകരിക്കുന്നു. എന്നാൽ സൂചിപ്പിക്കപ്പെട്ട ഹദീസ് തീർത്തും ഇസ്ലാമിക മൂല്യങ്ങൾക്ക് ഇണങ്ങുന്നതാണ് എന്റെ യുക്തി അനുസരിച്ച്. (അത് സ്വഹീഹായ ഹദീസാണ് എന്നത് കൊണ്ട് മാത്രമല്ല). അപ്പോൾ മാറ്റം സംഭവിക്കാവുന്ന നമ്മുടെ യുക്തിയനുസരിച്ച മാത്രം ഹദീസിനെ കൊള്ളുകയും തള്ളുകയും ചെയ്യുന്നത് യുക്തിപൂർണമല്ല.

    പിന്നെ സ്വീകാര്യമായ ഹദീസിൽ പറയുന്ന കാര്യങ്ങൾ അങ്ങനെ തന്നെ നടപ്പാക്കാനുള്ളതുമല്ല. വ്യഭിചാരിയെ എറിഞ്ഞുകൊല്ലണം എന്ന ഹദീസു തന്നെ എടുക്കാം. വ്യഭിചാരത്തിലേക്ക് നയിക്കുന്ന എല്ലാ സാഹചര്യങ്ങളും നിലനിൽക്കെ അത് അക്ഷരം പ്രതി നടപ്പിലാക്കണോ, കല്ലുകൊണ്ട് എറിയുന്നതിന് പകരം വെടിവെച്ച് കൊല്ലാമോ എന്ന വിഷയമൊക്കെ ചർചചെയ്യാൻ ഇസ്ലാമിക ക്രിമിനൽ നിയമങ്ങൾ ഇലാസ്തികതയുള്ളതാണ് എന്നാണ് ചരിത്രം പഠിക്കുമ്പോൾ എനിക്ക് മനസ്സിലായിട്ടുള്ളത്.

    അതിനാൽ ഹദീസിന്റെ കാര്യത്തിൽ സ്വീകരിക്കാവുന്ന നിലപാട്. സ്വഹീഹായി ലഭ്യമായ ഏതെങ്കിലും ഹദീസ് ഖുർആനുമായി പ്രത്യക്ഷത്തിൽ ഏറ്റുമുട്ടുന്നതായി തോന്നുന്ന പക്ഷം പണ്ധിതന്മാർ അത് സൂക്ഷ വിശകലനത്തിന് വിധേയമാക്കുകയും ബോധ്യപ്പെടുന്ന പക്ഷം അത് പ്രവൃത്തിപദത്തിൽ കൊണ്ടുവരാതിരിക്കുകയും ചെയ്യുക എന്നതാണ്. തള്ളിക്കളയണം കുപ്പത്തൊട്ടിയിലെറിയണം എന്നൊന്നും പറയാത്തത് ഈ പണ്ധിതന്മാർക്കും തെറ്റ് പറ്റാം എന്നത് കൊണ്ടാണ്. ഇസ്ലാമിനെ യുക്തിപൂർവം കൂടി പരിചയപ്പെടുത്തിയ ആധുനികരായ ചിന്തകൻമാരും പണ്ധതരും സ്വീകരിച്ചതും ഇതേ രീതിയാണ്. ഉദാഹരണം, മൗലാനാ മൗദൂദി. അദ്ദേഹത്തിന്റെ പ്രസിദ്ധമായ പുസ്തകത്തിന്റെ മലയാള വിവർത്തനം (സുന്നത്തിന്റെ പ്രാമാണികത) ലഭ്യമാണ് അത് താങ്കൾ വായിക്കുമല്ലോ.

    മറ്റു രീതികൾ പെട്ടന്നല്ലെങ്കിലും സാവാധാനത്തിൽ നമ്മെ സത്യത്തിൽ നിന്നകറ്റും.

    കൂടുതൽ വ്യക്തമാകണമെങ്കിൽ താങ്കൾ ഖുർആന് വിരുദ്ധമെന്ന് തോന്നുന്ന ഒരു ഹദീസ് നമ്മുക്ക് വിശകലനം ചെയ്യാം.

    ReplyDelete
  9. Komath Khrins ‎>>>>>അതെന്താണെന്ന് വെച്ചാൽ താങ്കളുടെ യുക്തിക്കിണങ്ങുന്നതിനെ താങ്കൾ സ്വീകരിക്കുകയും അല്ലാത്തതിനെ താങ്കൾ തള്ളുകയും ചെയ്യുക എന്നതാണ് അതുകൊണ്ടു സംഭവിക്കുന്നത്<<<<<<<<<<<<

    പരിശുദ്ധ ഖുരനിനോട് വിയോചിപ്പ് പുലര്‍ത്തുന്ന ഒന്നും "ഹദീസായി" (പ്രവാചകന്‍ പറഞ്ഞതായി) പരിഗണിക്കാന്‍ സാധ്യമല്ല. എന്ന് ഞാന്‍ വ്യക്തമാക്കിയതാണ്, എന്നിട്ടും എന്റെ യുക്തിക്കിനങ്ങുന്നത് എന്ന് തിരുത്തി വായിച്ചത് എനിക്ക് മനസ്സിലാകുന്നില്ല. അതെ സമയം പ്രവാചക വചനങ്ങള്‍ ഖുര്‍,അനോട് വൈരുദ്ധ്യം പുലര്‍ത്തുന്നതല്ല എന്ന് തന്നെയാണ് ഞാന്‍ മനസ്സിലാക്കുന്നത്. എന്നാല്‍ ഖുരാനോട് ഏതെങ്കിലും വചനങ്ങള്‍ വൈരുദ്ധ്യം പുലര്തുന്നുന്ടെങ്കില്‍ ആ വചനം പ്രവാച്ചകന്റെതല്ല എന്ന് മനസ്സിലാക്കുന്നതും ഖുറാന്റെ താല്പര്യമാണ്.

    >>>>>>>വ്യഭിചാരിയെ എറിഞ്ഞുകൊല്ലണം എന്ന ഹദീസു തന്നെ എടുക്കാം. വ്യഭിചാരത്തിലേക്ക് നയിക്കുന്ന എല്ലാ സാഹചര്യങ്ങളും നിലനിൽക്കെ അത് അക്ഷരം പ്രതി നടപ്പിലാക്കണോ, കല്ലുകൊണ്ട് എറിയുന്നതിന് പകരം വെടിവെച്ച് കൊല്ലാമോ എന്ന വിഷയമൊക്കെ ചർചചെയ്യാൻ ഇസ്ലാമിക ക്രിമിനൽ നിയമങ്ങൾ ഇലാസ്തികതയുള്ളതാണ് എന്നാണ് ചരിത്രം പഠിക്കുമ്പോൾ എനിക്ക് മനസ്സിലായിട്ടുള്ളത്<<<<<<<​<<<

    ഒരു നിയമം നടപ്പിലാക്കുന്നത് സാഹജര്യമാനുസരിചാനെന്നു ഞാനും മനസ്സിലാക്കുന്നു. എങ്ങിനെ കൊല്ലണം എന്നതല്ല വിഷയം ഖുറാന്‍ പ്രകാരം വധശിക്ഷ അര്‍ഹിക്കാത്ത ഒരു തെറ്റിന് "ഹദീസ്" പ്രകാരം വധ ശിക്ഷ വിധിക്കണോ വേണ്ടയോ എന്നതാണ്, ഖുറാന്‍ അനുസരിച്ച് വിധിക്കുവാന്‍ അള്ളാഹു കല്പ്പിചിരിക്കെ ഖുരാനിനെതയാരായി പ്രവാചകന്‍ വിധിക്കില്ല എന്ന് തന്നെയാണ് ഞാന്‍ മനസ്സിലാക്കുന്നത്, ഇസ്ലാമിക നിയമങ്ങള്‍ ഇസ്ലാമികയുല്ലതാവണം എന്ന് വിശ്വസിക്കുന്നു.

    >>>>ഖുർആനുമായി പ്രത്യക്ഷത്തിൽ ഏറ്റുമുട്ടുന്നതായി തോന്നുന്ന പക്ഷം പണ്ധിതന്മാർ അത് സൂക്ഷ വിശകലനത്തിന് വിധേയമാക്കുകയും ബോധ്യപ്പെടുന്ന പക്ഷം അത് പ്രവൃത്തിപദത്തിൽ കൊണ്ടുവരാതിരിക്കുകയും ചെയ്യുക എന്നതാണ്>>>

    ഖുരാനുമായി പ്രത്യക്ഷത്തില് ഏറ്റുമുട്ടുന്ന ഹദീസുകള്‍ പോലും തള്ളിക്കലയനമെന്നു പണ്ഡിതന്‍മാര്‍ക് തോന്നുന്നില്ലെങ്കില്‍ അത് അന്ധമായ "ഹദീസ്" പ്രേമം തന്നെയാണ്. അല്ലെങ്കില്‍ സനത് ശെരിയാനെങ്കില്‍ ഹദീസ് സഹീഹാനു എന്ന മാനദന്ടതിലാണ്.
    ഇതില്‍ ഏതാണെങ്കിലും ഖുരാനിനെതിരാണ്. ഞാന്‍ എന്റെ യുക്തിയനുസരിച്ച് ഹദീസിനെ തള്ളുകയും കൊള്ളുകയും ചെയ്യുന്നില്ല. മറിച്ചു ഖുരനുമായി മാറ്റുരക്കുകയും ചെയ്യുന്നു.

    വ്യഭിചാരിയെ എരിഞ്ഞുകൊല്ലുന്നതും മുര്തദിനെ വധിക്കുന്നതും ഖുരാനികമായി ശരിയല്ലെന്നിരിക്കെ പ്രവാചകന്‍ വിധിക്കാന്‍ ജൂത ബൈബിള്‍ തെരഞ്ഞെടുക്കും എന്ന് ഞാന്‍ കരുതുന്നില്ല. അത്തരം ഹദീസുകള്‍ തള്ളിക്കളയാന്‍ ആരെയെങ്കിലും ഭയക്കുന്നുന്ടെകില്‍ അവര്‍ അല്ലാഹുവെക്കാള്‍ സമൂഹത്തെ ഭയക്കുന്നു എന്ന് മനസ്സിലാക്കാം

    വ്യഭിചാരിയെ കല്ലെരിഞ്ഞുകൊല്ലല്‍ ( ആവര്‍ത്തനം 22 :23 ) മുര്തദിനെ വധിക്കല്‍ (( ആവര്‍ത്തനം 13:7 -9)

    ReplyDelete
  10. Abdul Latheef ‎>>> എന്നാല്‍ ഖുരാനോട് ഏതെങ്കിലും വചനങ്ങള്‍ വൈരുദ്ധ്യം പുലര്തുന്നുന്ടെങ്കില്‍ ആ വചനം പ്രവാച്ചകന്റെതല്ല എന്ന് മനസ്സിലാക്കുന്നതും ഖുറാന്റെ താല്പര്യമാണ്. <<<

    താങ്കളുടെ വാദമെന്ത് എന്നതിനേക്കാൾ വ്യക്തമായി താങ്കളുടെ നിലപാട് ഇവിടെ വ്യക്തമാണല്ലോ. അതുകൊണ്ട് അത് സൂചിപ്പിച്ചുതന്നെയാണ് മറുപടി ആരംഭിച്ചത്. അതനുസരിച്ച് നിങ്ങൾ പരാമർശിച്ച ഹദീസുകളെ തള്ളാനുള്ള മാനദണ്ധമായി എന്റെ ശ്രദ്ധയിൽ വന്നത് താങ്കളുടെ യുക്തി മാത്രമാണ്. കാരണം അതേ ഹദീസുകൾ താങ്കളുദ്ദേശിച്ച ഖുർആൻ സൂക്തങ്ങൾക്ക് എതിരല്ല എന്ന് എന്റെ യുക്തി എന്നോട് പറയുന്നു. മറ്റേതെങ്കിലും ഒരു മാനദണ്ധം താങ്കൾ സൂചിപ്പിച്ചിട്ടുമില്ല. താങ്കൾക്കവ വിരുദ്ധമാകുന്നുവെന്ന് തോന്നി ആ ഹദീസുകളെ തള്ളി.

    >>> ഖുരാനുമായി പ്രത്യക്ഷത്തില് ഏറ്റുമുട്ടുന്ന ഹദീസുകള്‍ പോലും തള്ളിക്കലയനമെന്നു പണ്ഡിതന്‍മാര്‍ക് തോന്നുന്നില്ലെങ്കില്‍ അത് അന്ധമായ "ഹദീസ്" പ്രേമം തന്നെയാണ്. <<<

    ഇത്ര പെട്ടെന്ന് താങ്കൾ വിധി തീർപ്പിലെത്തരുത്. വേണമെങ്കിൽ താങ്കളുടേത് അന്ധമായ ഖുർആൻ സ്നേഹമാണ് എന്ന് മറിച്ചും വിധിക്കാമല്ലോ. വിധിക്കാൻ മാത്രം ചർച ഈ കാര്യത്തിൽ നടന്നിട്ടില്ല. അതുകൊണ്ടാണ് എന്റെ കമന്റിന്റെ അവസാനം

    "കൂടുതൽ വ്യക്തമാകണമെങ്കിൽ താങ്കൾക്ക് ഖുർആന് വിരുദ്ധമെന്ന് തോന്നുന്ന ഒരു ഹദീസ് നമ്മുക്ക് വിശകലനം ചെയ്യാം"

    ReplyDelete
  11. Komath Khrins ‎>>>>>>അതനുസരിച്ച് നിങ്ങൾ പരാമർശിച്ച ഹദീസുകളെ തള്ളാനുള്ള മാനദണ്ധമായി എന്റെ ശ്രദ്ധയിൽ വന്നത് താങ്കളുടെ യുക്തി മാത്രമാണ്. കാരണം അതേ ഹദീസുകൾ താങ്കളുദ്ദേശിച്ച ഖുർആൻ സൂക്തങ്ങൾക്ക് എതിരല്ല എന്ന് എന്റെ യുക്തി എന്നോട് പറയുന്നു>>>

    പരിശുദ്ധ ഖുരാനോട് വൈരുദ്ധ്യം പുലര്‍ത്തുന്ന ഹദീസുകള്‍ (വ്യഭിചാരിയെ കല്ലെറിഞ്ഞു കൊല്ലനമെന്നുള്ള) ഞാനുദ്ദേശിച്ച ഖുര്‍ആന്‍ സൂക്തങ്ങളുമായി എതിരല്ല എന്ന് താങ്കളോട് താങ്കളുടെ യുക്തി പറയുന്നു, എന്ന് വെച്ചാല്‍ താങ്കള്‍ ഹദീസുകള്‍ സ്വീകരിക്കുന്നത് താങ്കളുടെ യുക്തിയെയും ആസ്പദമാക്കിയാണ് എന്നര്‍ത്ഥം.

    >>>>>വേണമെങ്കിൽ താങ്കളുടേത് അന്ധമായ ഖുർആൻ സ്നേഹമാണ് എന്ന് മറിച്ചും വിധിക്കാമല്ലോ. വിധിക്കാൻ മാത്രം ചർച ഈ കാര്യത്തിൽ നടന്നിട്ടില്ല. അതുകൊണ്ടാണ് എന്റെ കമന്റിന്റെ അവസാനം>>>>>

    ഖുരാനോടുള്ള എന്റെ സ്നേഹം അന്ധമാണ്‌ എന്ന് വിധിക്കുന്നതില്‍ തെറ്റില്ല. ഞാനതില്‍ അഭിമാനിക്കുകയും ചെയ്യുന്നു. ഹദീസിനെ മുന്നില്‍ കണ്ടു ഖുര്‍ആന്‍ വാക്കുകള്‍ക്കു ഹദീസിനനുകൂലമായി വ്യഖാനങ്ങള്‍ നല്‍കാന്‍ ശ്രമിക്കുന്ന ഒരു രീതിയാണ് പൊതുവേ കണ്ടുവരുന്നത്‌. എന്നാല്‍ അത്തരത്തിലുള്ള ഒരു ഹദീസുദ്ധരിക്കുവാന്‍ ഇപ്പോള്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ട്.

    യുക്തിവാടികളാല്‍ ഇസ്ലാമിനെ ഏറ്റവും കൂടുതല്‍ വിമര്‍ശിക്കപ്പെടുന്നത് ഇത്തരം ഹദീസുകലാലാണ്.

    ReplyDelete
  12. Abdul Latheef ‎>>> യുക്തിവാടികളാല്‍ ഇസ്ലാമിനെ ഏറ്റവും കൂടുതല്‍ വിമര്‍ശിക്കപ്പെടുന്നത് ഇത്തരം ഹദീസുകലാലാണ്. <<<

    അപ്പോൾ ഇതാണ് കാര്യം. താങ്കളും താങ്കളെ പോലുള്ളവരും ചെയ്യുന്ന ഒരു തരം അഡ്ജസ്റ്റ് മെക്കാനിസമാണ് ഇത്. പക്ഷെ ഇതൊരു പരിഹാരമല്ല. യുക്തിവാദികളുടെ കാര്യമായ എതിർപ്പ് ഖുർആനോട് തന്നെയാണ് എന്നത് താങ്കൾക്കജ്ഞാതമല്ലല്ലോ. ദൈവാസ്തിക്യം കഴിഞ്ഞാൽ പ്രവാചകൻ എന്ന കാഴ്ചപ്പാട് തന്നെയാണ് അവർക്ക് ദഹിക്കാത്ത രണ്ടാത്തെ കാര്യം. യുക്തിവാദികൾ ഏറ്റവും കൂടുതൽ എതിർക്കുന്നത്. ഏതെങ്കിലും ഒരു ഇസ്ലാമിക നിയമത്തെയല്ല. അല്ലാഹുവിന്റെത് എന്ന് പറയുന്ന ഏത് നിയമത്തെയും അവർ എതിർക്കും. ആ വാദങ്ങൾക്കൊപ്പിച്ച് ക്ഷമാപണ മനസ്സ് സ്വീകരിച്ചാൽ ഒന്നൊന്നായി നിഷേധിക്കാനെ സമയം കാണൂ.

    സയൂബ് സൂചിപ്പിച്ച പോലെ ഞാനും എന്റെ യുക്തി ഉപയോഗിച്ച് ഹദീസിനെ കൊള്ളുകയും തള്ളുകയും ചെയ്യുന്നുവെന്നതല്ല. അതൊടൊപ്പം ചേർത്ത് പറയേണ്ടത്. നമ്മുക്ക് നമ്മുടെ യുക്തിയനുസരിച്ചേ കാര്യങ്ങൾ ഉൾകൊള്ളാനാവൂ. ഞാനൊരു കാര്യം ചെയ്യുന്നത് ഖുർആനും സുന്നത്തുമനുസരിച്ചാണത് എന്ന് ബോധ്യപ്പെടുമ്പോഴാണ്. ആ നിലക്കല്ല ഞാൻ കോമത്തിന്റെ നിലപാടിനെ വിമർശിച്ചത് മറിച്ച് എനിക്ക് ബോധ്യപ്പെടാത്ത ഹദീസുകൾ അത് ഖുർആനോട് മാറ്റുരച്ചാകട്ടെ അല്ലാതിരിക്കട്ടെ അവയൊക്കെ ദുർബലവും തള്ളപ്പെടേണ്ടതുമാണ് എന്ന് പറയുന്നിടത്താണ് എതിർപ്പുള്ളത്.

    താങ്കൾ മറുപടി പറഞ്ഞപ്പോൾ വിഷയം വിട്ട് എന്റെ വാക്കുകളിൽ പിടിച്ച് ജയിക്കാൻ ശ്രമിക്കുന്നോ എന്ന് ഞാൻ സംശയിച്ച് പോയി. അതുകൊണ്ട് താങ്കളുടെ വാദവും എന്റെ മറുപടിയും ഒന്നുകൂടി വിലയിരുത്തുക.

    അഥവാ, ഖുർആന് വിരുദ്ധമെന്ന് താങ്കൾക്ക് തോന്നുന്ന ഹദീസുകൾ തള്ളിക്കളയുന്നതിൽ തെറ്റു കാണുന്നില്ല. അവയെല്ലാം കള്ള ഹദീസുകളായിരിക്കുമെന്നും താങ്കൾ കരുതുന്നു. ആ നിലക്ക് വ്യഭിചാരിയെ കല്ലെറിയാനുള്ള ഹദീസ് തള്ളേണ്ടതാണ്.

    എന്റെ മറുപടി. നമ്മുടെ ബുദ്ധിക്കോ യുക്തിക്കോ ഒരു ഹദീസ് ഖുർആന് എതിരായി തോന്നുന്നുവെന്നത് കൊണ്ട് മാത്രം ആ ഹദീസ് ദുർബലമാണെന്നോ തള്ളപ്പെടേണ്ടതാണെന്നോ വാദിക്കാവതല്ല. കാരണം നമ്മുടെ അറിവും യുക്തിയും പരിമിതമാണ്. മറ്റൊരാളുടെ അറിവും യുക്തിയുമനുസരിച്ച് അതിൽ വൈരുദ്ധ്യം കണ്ടില്ലെന്നും വരാം. അതുകൊണ്ട് നമ്മുടെ അറിവും യുക്തിയും നമ്മടെ പ്രവർത്തനത്തിന് അവലംബിക്കാമെന്നല്ലാതെ അതിനെ പൊതുമാനദണ്ധം എന്ന നിലക്ക് കണക്കാക്കരുത്.
    July 15 at 6:44pm

    ReplyDelete
  13. Abdul Latheef ‎Komath Khrins

    താങ്കൾ പറയുന്നു വ്യഭിചാരത്തിന്റെ ശിക്ഷ ഖുർആനിൽ വന്നതും ഹദീസിൽ വന്നതും വൈരുദ്ധ്യമുണ്ടെന്ന്. അഥവാ ഹദീസിൽ വന്ന എറിഞ്ഞുകൊല്ലൽ ഖുർആന് എതിരാണെന്ന്. എന്നാൽ എന്തുകൊണ്ട് ഖുർആൻ ഇത് വൈരുദ്ധ്യമല്ലെന്ന് വ്യക്തമാക്കി തന്നെ വ്യാഖ്യാതാക്കളുടെ വാക്കുകൾക്ക് താങ്കൾ ചെവികൊടുക്കാതിരിക്കുന്നു. ഖുർആൻ പറഞ്ഞത് അവിവാഹിതരായ കേവല വ്യഭിചാരികളുടെ ശിക്ഷയാണെന്നും. ഹദീസിൽ പറഞ്ഞത് വിവാഹിതരായ സ്ത്രീ പുരുഷൻമാർ വ്യഭിചാരത്തിലേർപ്പെടുമ്പോഴ​ുള്ള ശിക്ഷയാണെന്നും അംഗീകരിക്കുന്നതിന് താങ്കൾക്ക് എന്തുണ്ട് തടസ്സം. ചരിത്രത്തിൽ ഈ വാദം ഉന്നയിച്ചത് ആകെ രണ്ട് വിഭാഗം ഖവാരിജുകളും മുഅ്തസിലികളുമാണ്. മൗലാനാ മൗദൂദി താങ്കളെ പോലുള്ളവരെ മുൻകൂടികണ്ട് എഴുതിയ വ്യാഖ്യാനം വായിക്കുക. .

    ReplyDelete
  14. Abdul Latheef ‎['വിവാഹാനന്തരമുള്ള വ്യഭിചാരത്തിന്റെ ശിക്ഷയെന്ത്? അതേക്കുറിച്ച് നമുക്കറിവു ലഭിക്കുന്നത് ഖുര്‍ആനില്‍നിന്നല്ല, ഹദീസില്‍ നിന്നാണ്. അതിനുള്ള ശിക്ഷ എറിഞ്ഞുകൊല്ലലാണെന്ന് നബി(സ) പ്രസ്താവിക്കുക മാത്രമല്ല, പല കേസുകളിലും അത് നടപ്പാക്കുകകൂടി ചെയ്തിട്ടുണ്ടെന്ന് അംഗീകാരയോഗ്യമായ ധാരാളം നിവേദനങ്ങളിലൂടെ സ്ഥിരപ്പെട്ടിട്ടുണ്ട്. തിരുമേനിക്കു ശേഷം നാലു ഖലീഫമാരും അവരവരുടെ ഭരണകാലത്ത് ഇതേ ശിക്ഷ നടപ്പാക്കുകയും അത് നിയമപരമായ ശിക്ഷയാണെന്ന് പലവുരു പ്രഖ്യാപിക്കുകയും ചെയ്തു. സഹാബികളുടെയും താബിഉകളുടെയും ഇടയില്‍ ഈ പ്രശ്നം സര്‍വാംഗീകൃതമായിരുന്നു. ആദ്യ നൂറ്റാണ്ടുകളില്‍ ആര്‍ക്കെങ്കിലും അതൊരു സ്ഥിരപ്പെട്ട മതനിയമമാണെന്നതില്‍ വല്ല സംശയവുമുള്ളതായി തോന്നിക്കുന്ന ഒരു വാക്കും ഒരാളില്‍നിന്നും ഉദ്ധരിക്കപ്പെട്ടിട്ടില്ല. ഇതൊരു സ്ഥിരപ്പെട്ട സുന്നത്താണെന്നതില്‍ എക്കാലത്തും എല്ലായിടത്തുമുള്ള കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ ഏകാഭിപ്രായക്കാരായിരുന്നു. കാരണം, ഒരു പണ്ഡിതന്നും നിഷേധിക്കാനാവാത്ത വിധം സുശക്തവും സുപ്രചുര(മുതവാതിര്‍)വുമായ തെളിവുകളതിനുണ്ട്. മുസ്ലിംസമൂഹത്തിന്റെ ചരിത്രത്തിലുടനീളം ഖാരിജുകളും ചില മുഅ്തസിലുകളുമല്ലാതെ മറ്റാരും അത് തള്ളിപ്പറഞ്ഞിട്ടില്ല. അവരുടെ നിഷേധത്തിനു തന്നെ അടിസ്ഥാനമായി, നബി(സ)യില്‍നിന്ന് ഈ വിധി സ്ഥിരപ്പെടുന്നതില്‍ വല്ല ദൌര്‍ബല്യവുമുണ്ടായതായി ചൂണ്ടിക്കാണിക്കുകയല്ല മറിച്ച്, അത് 'ഖുര്‍ആന്നെതിരാ'ണെന്ന് സ്ഥാപിക്കുകയാണ് ചെയ്യുന്നത്. ഖുര്‍ആന്‍ മനസ്സിലാക്കുന്നതില്‍ അവര്‍ക്ക് പറ്റിയ വീഴ്ച മാത്രമാണിത്. ഖുര്‍ആന്‍ വ്യഭിചാരി, വ്യഭിചാരിണി എന്നിങ്ങനെ നിരുപാധികം പ്രയോഗിക്കുകയും അവരെ നൂറടി വീതം അടിക്കണമെന്ന് നിര്‍ദേശിക്കുകയുമാണ് ചെയ്തത്. അതിനാല്‍ ഖുര്‍ആനിക ദൃഷ്ട്യാ എല്ലാതരം വ്യഭിചാരികളുടെയും വ്യഭിചാരിണികളുടെയും ശിക്ഷ ഇതുതന്നെ. അതില്‍നിന്ന് വിവാഹിതരായ അഭിസാരകരെ വേര്‍തിരിച്ച് അവര്‍ക്ക് മറ്റു ശിക്ഷ കല്‍പിക്കുന്നത് ദൈവികനിയമത്തിനെതിരാണ്-ഇതാണ​വരുടെ വാദം. പക്ഷേ, ഖുര്‍ആനിക വചനങ്ങള്‍ക്കുള്ള അതേ നിയമപരമായ സ്ഥാനം അതിന്റെ വിശദീകരണമായ നബിചര്യക്കുമുണ്ടെന്ന വസ്തുത അവരോര്‍ക്കുന്നില്ല. പക്ഷേ, അതു സ്ഥിരപ്പെടണമെന്നു മാത്രം. ഖുര്‍ആന്‍ ഇതേമാതിരി നിരുപാധിക ശൈലിയിലാണ്, മോഷ്ടിക്കുന്നവന്റെയും മോഷ്ടിക്കുന്നവളുടെയും ശിക്ഷ കരഛേദമാണെന്ന് വെളിപ്പെടുത്തിയത്. നബിതിരുമേനിയില്‍നിന്ന് സ്ഥിരപ്പെട്ട വിശദീകരണങ്ങള്‍ ഈ വിധി പരിമിതപ്പെടുത്തുന്നില്ലെങ്​കില്‍ ആ പദങ്ങളുടെ വ്യാപ്തി എത്രത്തോളമാവുമെന്നോ? ഒരു സൂചിയോ ആപ്പിളോ മോഷ്ടിക്കുമ്പോഴേക്കും ഒരാളെ കള്ളനായി മുദ്രകുത്തി കരഛേദം നടത്തേണ്ടിവരും. മറുവശത്താകട്ടെ, ലക്ഷക്കണക്കിനു രൂപ മോഷ്ടിച്ചവനെ പിടികൂടുന്നതോടെ ഒരാള്‍, താന്‍ ആത്മസംസ്കരണം സാധിക്കുകയും മോഷണത്തില്‍നിന്നു പശ്ചാത്തപിക്കുകയും ചെയ്തിരിക്കുന്നുവെന്നു പറഞ്ഞാല്‍ വിട്ടയക്കേണ്ടിയും വരും. കാരണം فَمَن تَابَ مِن بَعْدِ ظُلْمِهِ وَأَصْلَحَ فَإِنَّ اللَّهَ يَتُوبُ عَلَيْهِ (المائدة 39)

    ReplyDelete
  15. (വല്ലവനും അക്രമം പ്രവര്‍ത്തിച്ചതിനുശേഷം പശ്ചാത്തപിക്കുകയും സ്വയം നന്നാവുകയും ചെയ്യുന്നപക്ഷം തീര്‍ച്ചയായും അല്ലാഹു അവന്റെ പശ്ചാത്താപം സ്വീകരിക്കുന്നതാണ്) എന്ന് ഖുര്‍ആന്‍ പറയുന്നു. അതേപോലെ ഖുര്‍ആന്‍ മുലകുടിബന്ധത്തിലുള്ള മാതാവിനെയും സഹോദരിയെയും മാത്രമേ വിവാഹം ചെയ്യരുതെന്ന് നിരോധിക്കുന്നുള്ളൂ. മുലകുടിബന്ധത്തിലുള്ള മകളുടെ നിരോധം ഈ നിഗമനപ്രകാരം ഖുര്‍ആന് വിരുദ്ധമാവേണ്ടതാണ്. രണ്ട് സഹോദരിമാരെ ഒരേയവസരം വിവാഹം ചെയ്യുന്നതു മാത്രമേ ഖുര്‍ആന്‍ വിലക്കുന്നുള്ളൂ. മാതൃസഹോദരിയെയും സഹോദരീപുത്രിയെയും പിതൃസഹോദരിയെയും സഹോദരീപുത്രിയെയും ഒരേ അവസരം വിവാഹം ചെയ്യാന്‍ പാടില്ലെന്ന് ആരെങ്കിലും പറഞ്ഞാല്‍ അവര്‍ ഖുര്‍ആന് വിരുദ്ധമായാണ് വിധിക്കുന്നതെന്ന് ആരോപിക്കേണ്ടിവരും! ചിറ്റപ്പന്റെ (മാതാവിന്റെ ഭര്‍ത്താവ്) വീട്ടില്‍ വളരുന്ന അവസ്ഥയില്‍ മാത്രമാണ്, പിറക്കാത്ത മകള്‍ ഖുര്‍ആന്റെ ദൃഷ്ടിയില്‍ അയാള്‍ക്ക് നിഷിദ്ധയാവുന്നത്. നിരുപാധികം അവള്‍ ഹറാമാണെന്ന് പറയുന്നത് ഖുര്‍ആന്ന് എതിരായിരിക്കും! യാത്രയിലാവുകയും രേഖകള്‍ എഴുതിവെക്കാന്‍ എഴുത്തുകാരെ ലഭിക്കാതിരിക്കുകയും ചെയ്യുമ്പോള്‍ മാത്രമേ പണയംവയ്ക്കാന്‍ ഖുര്‍ആന്‍ അനുവാദം നല്‍കുന്നുള്ളൂ. ഇതനുസരിച്ച് യാത്രയിലല്ലാതിരിക്കുകയും എഴുത്തുകാരെ കിട്ടുകയും ചെയ്യുന്ന അവസ്ഥയില്‍ പണയം ഖുര്‍ആന്നെതിരാവേണ്ടിവരും! وَأَشْهِدُوا إِذَا تَبَايَعْتُمْ(നിങ്ങള്‍ പരസ്പരം ഇടപാട് നടത്തുമ്പോള്‍ സാക്ഷിനിറുത്തുക) എന്ന് പൊതുവായി ഖുര്‍ആന്‍ കല്‍പിക്കുന്നു. അപ്പോള്‍ ദിനരാത്രം നമ്മുടെ പീടികകളില്‍ സാക്ഷിയില്ലാതെ നടക്കുന്ന എല്ലാ കൊള്ളക്കൊടുക്കകളും നിയമവിരുദ്ധമാവേണ്ടിവരും! എറിഞ്ഞുകൊല്ലല്‍ നിയമം ഖുര്‍ആന്ന് വിരുദ്ധമാണെന്ന് സിദ്ധാന്തിക്കുന്നവരുടെ അബദ്ധം മനസ്സിലാക്കാന്‍ ഈ ഉദാഹരണങ്ങളിലൂടെ ഒന്നു കണ്ണോടിച്ചാല്‍ മാത്രം മതി. ശരീഅത്ത് വ്യവസ്ഥയില്‍ നബിയുടെ പദവി അനിഷേധ്യമാണ്. ദൈവികനിയമം എത്തിച്ചുതന്ന ശേഷം അതിന്റെ ഉദ്ദേശ്യമെന്താണെന്നും അതിന്റെ പ്രായോഗികരൂപമെന്താണെന്നും ഏതെല്ലാം പ്രശ്നങ്ങള്‍ക്കാണത് ബാധകമെന്നും ഏതിനെല്ലാം വേറെ വിധികളുണ്ടെന്നും അദ്ദേഹമാണ് വിശദീകരിക്കേണ്ടത്. നബിയുടെ ഈ സ്ഥാനം നിഷേധിക്കുന്നത് മതത്തിന്റെ അടിസ്ഥാനങ്ങള്‍ക്ക് എതിരാണെന്നു മാത്രമല്ല, പ്രായോഗികതലത്തില്‍ അസംഖ്യം വൈകൃതങ്ങള്‍ അതിനാലുളവാകുകകൂടി ചെയ്യുന്നു. ']
    July 15 at 7:25pm · 2 people

    ReplyDelete
  16. Komath Khrins Abdul latheef സഹോദരാ ഞാന്‍ പറഞ്ഞ വിഷയത്തിലേക്ക് നമുക്ക് വീണ്ടും വരാം. ഇടക്ക് താങ്കള്‍ അല്പം കാട് കയറിയെന്നു തോന്നുന്നു. ഞാന്‍ ഒരിക്കലും ഹദീസിനെ സ്വീകരിക്കുന്നതും നിരാകരിക്കുന്നതും എന്റെ യുക്തിക്ക് അനുസരിച്ചാണെന്ന് എവിടെയും പറഞ്ഞില്ല. മറിച്ചു ഞാന്‍ യുക്തിക്കനുസരിചാന് ഹദീസുകള്‍ സ്വീകരിക്കുന്നത് എന്ന് സ്ഥാപിക്കാനാണ് താങ്കള്‍ ശ്രമിക്കുന്നതായി എനിക്ക് തോന്നുന്നു.

    ഞാന്‍ എന്റെ പരിമിതമായ യുക്തിയുടെയും ബുദ്ധിയുടെയും അറിവിന്റെ അടിസ്ഥാനത്തില്‍ ഹദീസിനെ കാണുന്നില്ല. ഉദാഹരണത്തിന്, വ്യഭിചാരിയുടെ വധ ശിക്ഷ.

    [വ്യഭിചരിക്കുന്ന സ്ത്രീ പുരുഷന്‍മാരില്‍ ഓരോരുത്തരെയും നിങ്ങള്‍ നൂറ്‌ അടി അടിക്കുക. നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവരാണെങ്കില്‍​ അല്ലാഹുവിന്‍റെ മതനിയമത്തില്‍ (അത്‌ നടപ്പാക്കുന്ന വിഷയത്തില്‍) അവരോടുള്ള ദയയൊന്നും നിങ്ങളെ ബാധിക്കാതിരിക്കട്ടെ. അവരുടെ ശിക്ഷ നടക്കുന്നേടത്ത്‌ സത്യവിശ്വാസികളില്‍ നിന്നുള്ള ഒരു സംഘം സന്നിഹിതരാകുകയും ചെയ്യട്ടെ" ഖുര്‍'ആന്‍ 24 :2 ]

    വ്യഭിചാരിയുടെ ശിക്ഷയെ കുറിച്ച് വന്ന ഖുര്‍'ആന്‍ സൂക്തമാണ് മുകളില്‍ ഉദ്ധരിച്ചത്, ഇവിടെ വ്യഭിചാരി എന്ന് പറയുന്നിടത്ത് വിവാഹിതന്‍ എന്നോ അവിവാഹിതന്‍ എന്നുള്ള ഒരു വിവേചനം ഖുര്‍'ആന്‍ കാണിച്ചിട്ടില്ല, വിവാഹിതനായ വ്യഭിചാരിക്ക്‌ നിയമം വേറെയാനെങ്കില്‍ തീര്‍ച്ചയായും സൂക്ഷമജ്ഞാനിയായ അല്ലാഹു അത് വ്യക്തമാക്കുമായിരുന്നു.

    ഈ ഖുറാന്‍ വിധിക്കെതിരായി നെതിരായി ധാരാളം ഹദീസുകള്‍ ഉണ്ടെന്നു താങ്കള്‍ അവകാശപ്പെടുന്നു. പ്രവാചകന്റെ കാലഘട്ടത്തില്‍ യാഹൂതന്മാരെ അവരുടെ ഗ്രന്ഥത്തിന്റെ അടിസ്ഥാനത്തില്‍ വിധിച്ചിരുന്നു. അതുകൊണ്ട് ഇത്തരത്തിലൊരു നിയമം തീരെ നടപ്പാകിയില്ല എന്ന് പറയാന്‍ വയ്യ. എന്നാല്‍ മുസ്ലിങ്ങള്‍ക്കിടയില്‍ ഈ നിയമം നിലവിലുണ്ടായിരുന്നു എന്ന് പറയുമ്പോള്‍ അത് പ്രവാചകനെതിരെയുള്ള ഒരു പ്രസ്താവനയാണ്.

    ഇസ്ലാമിനെ സംന്തിചിടത്തോളം വിധികര്തൃത്വതിനു അല്ലാഹുവെക്കാള്‍ നല്ല വിധികര്‍ത്താവ്‌ ആരാണുള്ളത്.
    "ജാഹിലിയ്യത്തിന്‍റെ വിധിയാണോ അവര്‍ തേടുന്നത്‌? ദൃഢവിശ്വാസികളായ ജനങ്ങള്‍ക്ക്‌ അല്ലാഹുവെക്കാള്‍ നല്ല വിധികര്‍ത്താവ്‌ ആരാണുള്ളത്‌?(ഖുര്‍ആന്‍ 5 :50 )

    അതുകൊണ്ട് തന്നെ പ്രവാചകന്‍ വിധിക്കുന്നത് അള്ളാഹു അവതരിപ്പിച്ചതനുസരിചായിരിക്​കും. കാരണം ജനങ്ങള്‍ക്കിടയില്‍ വിധികല്പ്പിക്കനാണ് അല്ലാഹു വേദഗ്രന്ഥം അവതരിപ്പിച്ചത് എന്ന് ഖുറാന്‍ പറയുന്നു.

    "നിനക്ക്‌ അല്ലാഹു കാണിച്ചുതന്നതനുസരിച്ച്‌ ജനങ്ങള്‍ക്കിടയില്‍ നീ വിധികല്‍പിക്കുവാന്‍ വേണ്ടിയാണ്‌ സത്യപ്രകാരം നാം നിനക്ക്‌ വേദഗ്രന്ഥം അവതരിപ്പിച്ചു തന്നിട്ടുള്ളത്‌. നീ വഞ്ചകന്‍മാര്‍ക്ക്‌ വേണ്ടി വാദിക്കുന്നവനാകരുത്‌.(ഖുര്​‍ആന്‍ 4 :105)

    അതുകൊണ്ട് വ്യഭിചാരിയെ വധശിക്ഷ നടപ്പിലാക്കാന്‍ ഖുര്‍ആന്‍ അവതരിക്കതിടത്തോളം പ്രവാചകന്‍ നടപ്പിലാക്കുകയില്ല. "ആര്‍ അല്ലാഹു അവതരിപ്പിച്ചതനുസരിച്ച്‌ വിധിക്കുന്നില്ലയോ അവര്‍ തന്നെയാണ്‌ അക്രമികള്‍.(ഖുര്‍ആന്‍ 5 :45) അല്ലാഹു അവതരിപ്പിച്ച്‌ തന്നതനുസരിച്ച്‌ ആര്‍ വിധിക്കുന്നില്ലയോ അവര്‍ തന്നെയാകുന്നു അവിശ്വാസികള്‍ .(ഖുര്‍ആന്‍ 5 :44)

    ReplyDelete
  17. അതുകൊണ്ട് തന്നെ അല്ലാഹു അവതരിപ്പിക്കതതുകൊണ്ട് പ്രവാചകന്‍ വിധിച്ചുവെന്നു വാദിക്കുന്നവര്‍ പ്രവാചകനെ അക്രമിയും അവിശാസിയാക്കുകയും ചെയ്യുന്നു. എന്നാല്‍ ഖുരനോട് വ്യക്തമായി വിയോചിക്കാത്ത ഒരുപാട് സംഭവങ്ങള്‍ കൊണ്ടും നിയമങ്ങള്‍ കൊണ്ടും താങ്കള്‍ എരിഞ്ഞുകൊല്ലലിനെ ന്യായീകരിക്കാന്‍ ശ്രമിക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ പ്രവാചകനെ അവിശ്വാസിയാകുകയാണ് എന്ന് പറയേണ്ടിവന്നതില്‍ ഖേദിക്കുന്നു.

    പര്ശുദ്ധഖുറാനില്‍ വധശിക്ഷ പറഞ്ഞിടത്ത് ഒരു കുറ്റത്തിനും എറിഞ്ഞുകൊല്ലല്‍ എന്നാ പ്രയോഗം പോലും കാണാന്‍ സാധിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്. മറ്റൊരാളെ കൊന്നതിന്‌ പകരമായോ, ഭൂമിയില്‍ കുഴപ്പമുണ്ടാക്കിയതിന്‍റെ പേരിലോ അല്ലാതെ വല്ലവനും ഒരാളെ കൊലപ്പെടുത്തിയാല്‍, അത്‌ മനുഷ്യരെ മുഴുവന്‍ കൊലപ്പെടുത്തിയതിന്‌ തുല്യമാകുന്നു. ഒരാളുടെ ജീവന്‍ വല്ലവനും രക്ഷിച്ചാല്‍, അത്‌ മനുഷ്യരുടെ മുഴുവന്‍ ജീവന്‍ രക്ഷിച്ചതിന്‌ തുല്യമാകുന്നു. എന്ന് ഖുറാന്‍ പ്രഖ്‌യാപിച്ചത് ശ്രദ്ധിക്കാതെ പോകുന്നു. വ്യഭിചാരിക്ക്‌ വധശിക്ഷ വിധിക്കാന്‍ ഈ ഒരായ്തും കൂടി തടസ്സം നില്‍ക്കുന്നുവെന്നും ഓര്‍ക്കുക.

    "നിങ്ങളുടെ സ്ത്രീകളില്‍ നിന്ന്‌ നീചവൃത്തിയില്‍ ഏര്‍പെടുന്നവരാരോ അവര്‍ക്കെതിരില്‍ സാക്ഷികളായി നിങ്ങളില്‍ നിന്ന്‌ നാലുപേരെ നിങ്ങള്‍ കൊണ്ട്‌ വരുവിന്‍. അങ്ങനെ അവര്‍ സാക്ഷ്യം വഹിച്ചാല്‍ അവരെ നിങ്ങള്‍ വീടുകളില്‍ തടഞ്ഞു വെച്ചുകൊണ്ടിരിക്കുക. അവരെ മരണം ഏറ്റെടുക്കുകയോ അല്ലാഹു അവര്‍ക്കൊരു മാര്‍ഗം ഉണ്ടാക്കുകയോ ചെയ്യുന്നത്‌ വരെ (ഖുര്‍ആന്‍ 4 :15 )
    ഇവിടെ നിങ്ങളുടെ സ്ത്രീകള്‍ എന്നുദ്ദേശിച്ചത് ഭാര്യമാര്‍ തന്നെയാണ് എന്ന് മനസ്സിലാക്കാം, സൂരത് നൂറിലെ ആയതു അതായത് ജനമധ്യത്തില്‍ വെച്ച് നൂറു അടി അടിക്കുക എന്ന വിധി ഇറങ്ങുന്നതിനു മുമ്പ് വന്ന ഒരു വിധ്യാണിത്. കല്ലെറിഞ്ഞു കൊല്ലാനാണ് ഈ വിധി നീട്ടി വെച്ചത് എന്ന് കരുതുന്നതും ന്യായമല്ല.

    പരിശുദ്ധ ഖുരാനിലെയല്ലാത്ത ഒരു മതവിധി ഇക്കാര്യത്തില്‍ പ്രവാചകന്‍ അല്ലാഹുവിന്റെ മേല്‍ കേട്ടിച്ചമാക്കുകയില്ല എന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു.

    "നമ്മുടെ പേരില്‍ അദ്ദേഹം വല്ല വാക്കും കെട്ടിച്ചമച്ചു പറഞ്ഞിരുന്നെങ്കില്‍, അദ്ദേഹത്തെ നാം വലതുകൈ കൊണ്ട്‌ പിടികൂടുകയും എന്നിട്ട്‌ അദ്ദേഹത്തിന്‍റെ ജീവനാഡി നാം മുറിച്ചുകളയുകയും ചെയ്യുമായിരുന്നു" (ഖുര്‍ആന്‍ 69 :44 -46 )

    "തീര്‍ച്ചയായും നാം നിനക്ക്‌ ബോധനം നല്‍കിയിട്ടുള്ളതില്‍ നിന്ന്‌ അവര്‍ നിന്നെ തെറ്റിച്ചുകളയാന്‍ ഒരുങ്ങിയിരിക്കുന്നു. നീ നമ്മുടെ മേല്‍ അതല്ലാത്ത വല്ലതും കെട്ടിച്ചമയ്ക്കുവാനാണ്‌ (അവര്‍ ആഗ്രഹിക്കുന്നത്‌). അപ്പോള്‍ അവര്‍ നിന്നെ മിത്രമായി സ്വീകരിക്കുക തന്നെ ചെയ്യും.നിന്നെ നാം ഉറപ്പിച്ചു നിര്‍ത്തിയിട്ടില്ലായിരുന്ന​ുവെങ്കില്‍ തീര്‍ച്ചയായും നീ അവരിലേക്ക്‌ അല്‍പമൊക്കെ ചാഞ്ഞുപോയേക്കുമായിരുന്നു.എ​ ങ്കില്‍ ജീവിതത്തിലും ഇരട്ടി ശിക്ഷ, മരണത്തിലും ഇരട്ടി ശിക്ഷ അതായിരിക്കും നാം നിനക്ക്‌ ആസ്വദിപ്പിക്കുന്നത്‌. പിന്നീട്‌ നമുക്കെതിരില്‍ നിനക്ക്‌ സഹായം നല്‍കാന്‍ യാതൊരാളെയും നീ കണ്ടെത്തുകയില്ല" (ഖുര്‍ആന്‍ 17 :73 -75 )

    ചുരുക്കത്തില്‍ വ്യഭിചാരിയെ വധിക്കണം അത് എരിഞ്ഞുതന്നെ വധിക്കണം എന്നതു ഖുറാന്‍ വിരോധികളുടെ ആവശ്യമായിരുന്നു.
    July 15 at 10:53pm · 2 people

    ReplyDelete
  18. Pravasi Man Abdul Latheef ഖുർആൻ പറഞ്ഞത് അവിവാഹിതരായ കേവല വ്യഭിചാരികളുടെ ശിക്ഷയാണെന്നും. ഹദീസിൽ പറഞ്ഞത് വിവാഹിതരായ സ്ത്രീ പുരുഷൻമാർ വ്യഭിചാരത്തിലേർപ്പെടുമ്പോഴ​ുള്ള ശിക്ഷയാണെന്നും അംഗീകരിക്കുന്നതിന് താങ്കൾക്ക് എന്തുണ്ട് തടസ്സം.>>>>

    ഖുറാന്‍ മനുഷ്യന് മനസിലാക്കാത്ത ഒരു ഗ്രന്ഥം എന്ന് വാദിക്കുന്നവരുടെ കൂട്ടത്തില്‍ താങ്ങളും ചെരുകയാണോ ?? അതോ ആദ്യ ഖുറാന്‍ നിഷേധി റസൂല്‍ എന്ന് പറഞ്ഞു നടക്കുന്നവരുടെ കയ്യിലെ ഇരയോ ??

    വെഭിചാരിക്ക് ഖുറാനില്‍ ഉള്ള ശിക്ഷ
    24:2 സ്വതന്ത്ര സ്ത്രീ 100 അടി
    4:25 അടിമ സ്ത്രീ പകുതി 50 അടി
    33:30 നബിയുടെ ഭാര്യ 200 അടി

    ഹദീസില്‍ എറിഞ്ഞു കൊല്ലല്‍ ??

    നബിയുടെ ഭാര്യ എന്ന് പറഞ്ഞാല്‍ വിവാഹിതര്‍ എന്ന് വേറെ പറയണോ ?
    ഞാന്‍ ഉദാഹരികുന്നതില്‍ ഒരു കൊതികിനെ പോലും കൊണ്ട് വരുന്നതില്‍ ലജ്ജിക്കില്ല നബിയുടെ ഭാര്യ വെഭിച്ചരിക്കും എന്നല്ല ഖുറാന്‍ മനസിലാക്കി തരാന്‍ റബ് ഉപയോഗിച്ച മാര്‍ഗം എന്ന് കണ്ടാല്‍ മതി
    പകുതി എറിഞ്ഞു കൊല്ലുക എന്നതോ രണ്ടു പ്രാവശ്യം എറിഞ്ഞു കൊല്ലുക്ക എന്നതോ നടക്കില്ല
    ഖുര്‍ആനിന്റെ അമാനുഷികതയും ഹദീസിനെ വിലയിരുത്തേണ്ട വിധവും ചിന്തിക്കാന്‍ റബ് ഒരുക്കിയ ഒരു അനുഗ്രഹം .

    ReplyDelete
  19. Abdul Latheef ഇനി മുതൽ ടിപ്പു കേരളക്ക് വേണ്ടി സംസാരിക്കുക പ്രവാസിമാനായിരിക്കുമെന്ന് കരുതുന്നു.

    ഒരു ഖുർആൻ സൂക്തത്തെ ഹദീസോ മറ്റോ പരിഗണിക്കാതെ സ്വന്തം നിലക്ക് വ്യാഖ്യാനിച്ചപ്പോൾ ലഭിച്ച സംശയമാണ് ഇവിടെ ഉന്നയിക്കപ്പെട്ടത്. അഥവാ ഖുആനിലുള്ള 100 അടിയല്ലാതെ വ്യഭിചാരിക്ക് ശിക്ഷയില്ലെന്ന തെളിയിക്കാൻ ഹദീസ് നിഷേധികൾക്ക് കിട്ടിയ തുരുപ്പുശീട്ട്. നബിയുടെ പത്നിമാർ വ്യഭിചരിച്ചാൽ 200 അടിയാണെന്ന് ഖുർആൻ പറഞ്ഞിട്ടുണ്ട് എന്നാണ് വിലയിരുത്തൽ. എന്നാൽ പ്രസ്തുത സൂക്തം നോക്കൂക.

    ['അല്ലയോ പ്രവാചകപത്നിമാരേ, നിങ്ങളിലാരെങ്കിലും വ്യക്തമായ ദുര്‍വൃത്തിയിലേര്‍പ്പെടുകയ​ ാണെങ്കില്‍, അവള്‍ക്ക് രണ്ടിരട്ടി ശിക്ഷ ലഭിക്കുന്നതാകുന്നു.* അതാകട്ടെ അല്ലാഹുവിന് വളരെ അനായാസകരമാകുന്നു. നിങ്ങളില്‍, അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കുകയും സല്‍ക്കര്‍മങ്ങളനുഷ്ഠിക്കുക​യും ചെയ്യുന്നവര്‍ക്ക് നാം രണ്ടുവട്ടം പ്രതിഫലം നല്‍കുന്നതുമാകുന്നു. അവര്‍ക്കായി അതിശ്രേഷ്ഠമായ വിഭവങ്ങള്‍ ഒരുക്കിവെച്ചിരിക്കുന്നു.' (33:30)]

    ഖുർആന്റെ മാത്രം ആളുകളെന്ന് പറയുന്നവർ ഖുർആൻ തന്നെയഥാവിധി വായിച്ച് മനസ്സിലാക്കുന്നില്ല എന്നാണ് മനസ്സിലാക്കുന്നത്. എന്നിട്ട് ആരോപണം എന്റെ നേർക്കും. അതിൽ സൂചിപ്പിക്കുന്നത് വ്യഭിചാരിയായ പ്രവാചക പത്നിക്ക് (നഊദുബില്ലാഹ്) നൽകേണ്ട ഭൗതിക ശിക്ഷയെക്കുറിച്ചാണോ. അപ്പോൾ രണ്ട് വട്ടം പ്രതിഫലം നൽകുന്നുവെന്ന് പറഞ്ഞതോ, മാത്രമല്ല അല്ലാഹുവിന് അനായാസകരമാകുന്നു ഇരട്ടി ശിക്ഷ നൽകുക എന്ന് പറയുന്നത് എന്ന് പറയുമ്പോഴോ.

    പ്രവാസിമാൻ സൂചിപ്പിച്ച പോലെ അത്തരത്തിൽ ഇടട്ടി ശിക്ഷ നൽകാൻ മനുഷ്യന് പരിമിതയുണ്ട്. ഒരാളെകൊന്നവനെയും ആയിരം ആളെ കൊന്നവനെയും ഒരു മരണ ശിക്ഷ നൽകാനെ മനുഷ്യന് കഴിയൂ. എന്നാൽ ദൈവത്തിന് ആ പരിമിതിയില്ല. ഇതല്ലേ ഇവിടെയും സൂചന.

    മൗദൂദി നൽകിയ വ്യാഖ്യാനം കൂടി നോക്കുക.

    ['*. ഇതിന്റെ താല്‍പര്യം-നഊദുബില്ലാഹ്-പര​ിശുദ്ധപത്നിമാര്‍ വല്ല ദുര്‍വൃത്തിയിലുമേര്‍പ്പെട്​ ടേക്കുമെന്ന ആശങ്കയല്ല. മുസ്ലിം സമൂഹത്തില്‍ അവരുടെ സ്ഥാനം വളരെ ഉയര്‍ന്നതാണെന്നും അതനുസരിച്ച് അവരുടെ ഉത്തരവാദിത്ത്വങ്ങളും വളരെ ഭാരിച്ചതാണെന്നും പ്രവാചകപത്നിമാര്‍ക്ക് മനസ്സിലാക്കിക്കൊടുക്കുകയാണ​് ഇവിടെ ഉദ്ദേശ്യം. അവരുടെ സ്വഭാവചര്യകള്‍ അങ്ങേയറ്റം സംശുദ്ധമായിരിക്കണം. ഇത് അല്ലാഹു നബിയെ അഭിസംബോധന ചെയ്തുകൊണ്ട് لَئِنْ أشْرَكْتَ لَيَحْبَطَنَّ عَمَلكَ (الزمر 65) (താങ്കള്‍ ബഹുദൈവത്വത്തിലകപ്പെട്ടാല്‍​ താങ്കളുടെ പ്രവര്‍ത്തനമത്രയും പാഴായിപ്പോകും) എന്നു പറഞ്ഞതുപോലെയാണ്. ഇതിന്റെ താല്‍പര്യം- മആദല്ലാഹ്- പ്രവാചകനില്‍നിന്നു ബഹുദൈവത്വം ആശങ്കിച്ചിരുന്നു എന്നല്ല, മറിച്ച് ബഹുദൈവത്വമെന്നത് അത്യധികം സൂക്ഷിക്കേണ്ട അതിഭയങ്കരമായ പാപമാണെന്ന് പ്രവാചകനെത്തന്നെ ഉപാധിയാക്കിക്കൊണ്ട് സാധാരണ ജനങ്ങള്‍ക്ക് മനസ്സിലാക്കിക്കൊടുക്കുകയാണ​്.' Thafheemul Quraan )]

    അതുകൊണ്ട് തെറ്റ് പറ്റിയിരിക്കുന്നത് ഹദീസിനെ തള്ളിപ്പറയുന്നവർക്ക് (അത് ഭാഗികമായാലും പൂർണമായിട്ടായാലും. ) തന്നെയാണ്.
    Tuesday at 8:27am · 2 people

    ReplyDelete
  20. Abdul Latheef ‎>>> ഖുറാനില്‍ പരാമര്‍ശിച്ചത് ഹദീസില്‍ കണ്ടാല്‍ അത് അന്ഗീകരിക്കും അതോടൊപ്പം ഖുറാനില്‍ കാണാത്തത് ഹദീസില്‍ കണ്ടാലും സ്വീകരിക്കും പക്ഷെ അത് ഖുരനിനു വിരുദ്ധമാകരുത് എന്ന ഒരു നിബന്ധന ഉണ്ടാകുന്നത് നല്ലതാണ്. <<<

    ഖുർആനിൽ നസ്സായി വന്നിട്ടില്ലാത്ത ഒരു വിധി പ്രവാചകന്റെതായി ഉണ്ടെങ്കിൽ അത് ഖുർആന് വിരുദ്ധമാണ് എന്ന വ്യാഖ്യാനത്തിലെ അബദ്ധം ചൂണ്ടിക്കാണിക്കാനാണ് ഞാൻ ശ്രമിച്ചത്. അതിന് ഉദാഹരണം താങ്കൾ നൽകിയതിലെ മറ്റൊരു വശം ചൂണ്ടിക്കാണിച്ചുവെന്ന് മാത്രം. അഥവാ താങ്കൾക്ക് ഖുർആനിക വിരുദ്ധമായതായി തോന്നിയ കാര്യം മറ്റൊരു വായനയിൽ അപ്രകാരമല്ലാതെയും തോന്നാമെന്നർഥം. ഇങ്ങനെ വരുമ്പോൾ ഓരോരുത്തരുടെ തോന്നലനുസരിച്ച് ഖുർആനിക വിരുദ്ധമെന്ന നിലക്ക് ഹദീസുകളെ തള്ളുന്നത് അങ്ങേ അറ്റത്തെ അനീതിയും ഇസ്ലാമിന്റെ മേലുള്ള കടന്നാക്രമണവുമാണ്.

    പഠിക്കുന്ന കാലത്ത് ഒരു വേള ചിന്തിച്ചുപോയിട്ടുണ്ട്. ഹദീസ് ക്രോഡീകരിച്ച മഹത്തുക്കൾ ഖുർആനികാശയങ്ങൾക്ക് വിരുദ്ധമെന്ന് തോന്നുന്ന ഹദീസുകളെ കൂടി ളഈഫായി രേഖപ്പെടുത്തിയിരുന്നെങ്കിൽ​ എത്ര നന്നായിരുന്നുവെന്ന്. പക്ഷെ അവരിലാരും അതിന് തുനിഞ്ഞില്ല. തങ്ങൾക്ക് സത്യസന്ധരെന്ന് പഠനത്തിലൂടെ ബോധ്യപ്പെട്ട പരമ്പരയിലൂടെ ലഭ്യമായതിനെ അവർ സ്വഹീഹായി പരിചയപ്പെടുത്തി. അതിന്റെ അടിസ്ഥാനത്തിൽ മാത്രം വർഗീകരിച്ചു. ആലോചിച്ചുനോക്കുമ്പോൾ ഏറ്റവും യുക്തമായ നിലപാടാണിത്. അന്ന് അവർ അപ്രകാരം ചെയ്തിരുന്നെങ്കിൽ ഇസ്ലാം അവരുടെ യുക്തിക്കനുസരിച്ച് മാത്രമേ നമ്മുക്ക് ലഭിക്കുമായിരുന്നുള്ളൂ. ഒരു കൂട്ടം മനുഷ്യരുടെ യുക്തിയിൽ അത് തളച്ചിടപ്പെടുമായിരുന്നു. അല്ലാഹു അതിൽ നിന്നു നമ്മെ കാത്തു. നമ്മുക്കതുകൊണ്ട് വിശാലതയോടെ അത് ലഭിച്ചു. ഇനി നമ്മുടെ വിശാലതയും വിവരവും അനുസരിച്ച് അതിനെ ഉൾകൊള്ളാം. എന്നാൽ തന്റെയുക്തിക്കിണങ്ങാത്തതെല​്ലാം. തള്ളപ്പെടേണ്ടതും നിയമം ബാധകമല്ലാത്തതുമായ ഹദീസുകളാണ് എന്ന വാദം ആരുടെ പക്ഷത്ത് നിന്നും സ്വീകരിക്കാൻ നിർവാഹമില്ല. എന്ന് വെച്ചാൽ ഇസ്ലാമിൽ വ്യഭിചാരിക്ക് കല്ലേറ് എന്ന ശിക്ഷയില്ല എന്ന് കോമത്തിന് വിശ്വസിക്കുന്നതിന് തടസ്സമില്ല. എന്നാൽ അതേ ശരിയാകൂ എന്ന് വാദിക്കുമ്പോൾ അത് അംഗീകരിച്ചുതരാൻ മറ്റുള്ളവർക്ക് ബാധ്യതയില്ല.

    വ്യഭിചാരിയുടെ ശിക്ഷയെ സംബന്ധിച്ച് കോമത്ത് ഇനിയും മനസ്സിലാക്കേണ്ടതായിട്ടുണ്ട​ ്. മൗദൂദിയുടെ വ്യാഖ്യാനം അതിന് കുറെയൊക്കെ പര്യാപ്തമാവും ഇവിടെ താങ്കൾ സൂചിപ്പിച്ച പ്രശ്നങ്ങൾക്കൊക്കെ അവിടെ പരിഹാരം കാണുന്നുണ്ട്. ഇവിടെ ചർച അതല്ലാത്തതുകൊണ്ട് അത്യാവശ്യം കാര്യം മാത്രമേ അത് സംബന്ധിച്ച് പരമാർശിച്ചിട്ടുള്ളൂ.

    സ്വഹീഹായി ലഭിച്ച ഹദീസ് നിഷേധിക്കാതിരിക്കുക എന്നത് തന്നെയാണ് ഇസ്ലാം നമ്മിൽ നിന്ന് ആവശ്യപ്പെടുന്നത്. ഖുർആന് വിരുദ്ധമെന്ന നിലക്ക് ഹദീസ് നിഷേധിക്കുമ്പോഴുള്ള പ്രായോഗിക വിഷമത ഇവിടെ നൽകപ്പെട്ട ഉദാഹരണത്തിൽ നിന്ന് ആർക്കും നിഷ്പ്രയാസം മനസ്സിലാക്കാൻ കഴിയും എന്ന ഉത്തമ പ്രതീക്ഷയോടെ നിർത്തട്ടേ..
    Tuesday at 9:29am · 1 person

    ReplyDelete
  21. Komath Khrins ‎"നാം അവതരിപ്പിക്കുകയും നിയമമാക്കിവെക്കുകയും ചെയ്തിട്ടുള്ള ഒരു അദ്ധ്യായമത്രെ ഇത്‌. നിങ്ങള്‍ ആലോചിച്ചു മനസ്സിലാക്കുന്നതിനു വേണ്ടി വ്യക്തമായ ദൃഷ്ടാന്തങ്ങള്‍ നാം ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു." ഖുര്‍'ആന്‍ 24 :1

    വ്യഭിച്ചരിച്ചവരെ 100 അടി നിയമമാക്കിയ സൂറത് നൂറിലെ ആദ്യ വചനമാണിത്. ഈ അദ്ധ്യായത്തെ നിയമാക്കി അവതരിപ്പിച്ചു എന്ന് ഖുറാന്‍ എടുത്തു പറഞ്ഞത് ഇതല്ലാത്ത ഒരു നിയമം കൊണ്ട് മതത്തിന്റെ വഞ്ചകന്മാര്‍ വരും എന്ന ഉത്തമ ബോധ്യത്താലാനെന്നു തോന്നുന്നു. ഈ സൂക്തത്തിന് തൊട്ടുശേഷം വന്ന സൂക്തത്തിലാണ് വ്യഭിചാരിക്കുള്ള ശിക്ഷ അള്ളാഹു വിധിച്ചത്.

    ഇനി ആ സൂക്തം ഒന്നുകൂടി വായിക്കൂ "നിങ്ങള്‍ ആലോചിച്ചു മനസ്സിലാക്കുന്നതിനു വേണ്ടി വ്യക്തമായ ദൃഷ്ടാന്തങ്ങള്‍ നാം ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു" എന്നിട്ടും താങ്കളെപ്പോലുള്ളവര്‍ ആലോചിച്ചു മനസ്സിലാക്കാതെ വ്യാജ ഹദീസുകളെ പിന്‍പറ്റുന്നു.

    പരിശുദ്ധ ഖുറാനിലെ എട്ടിലധികം സൂക്തങ്ങള്‍ കൊണ്ട് വ്യഭിചാരിയെ എറിഞ്ഞുകൊല്ലല്‍ എന്ന വ്യാജ ഹദീസിനെ വ്യക്തമായി നിഷേധിക്കുമ്പോഴും താങ്കളെപ്പോലുള്ളവര്‍ ഇസ്ലാമിന്റെ വന്ജകന്മാര്‍ക്കു വേണ്ടി വാദിക്കുന്നത് ( Quran 4:105) സനത് ശരിയാണെങ്കില്‍ ഹദീസ് സഹീഹാണ് എന്ന നിലപാടില്‍ മാത്രമാണ്.

    "അല്ലാഹു അവതരിപ്പിച്ചത്‌ നിങ്ങള്‍ പിന്‍ പറ്റി ജീവിക്കുക എന്ന്‌ അവരോട്‌ ആരെങ്കിലും പറഞ്ഞാല്‍, അല്ല, ഞങ്ങളുടെ പിതാക്കള്‍ സ്വീകരിച്ചതായി കണ്ടതേ ഞങ്ങള്‍ പിന്‍ പറ്റുകയുള്ളൂ എന്നായിരിക്കും അവര്‍ പറയുന്നത്‌. അവരുടെ പിതാക്കള്‍ യാതൊന്നും ചിന്തിച്ച്‌ മനസ്സിലാക്കാത്തവരും നേര്‍വഴി കണ്ടെത്താത്തവരുമായിരുന്നെങ​്കില്‍ പോലും (അവരെ പിന്‍ പറ്റുകയാണോ?)(2 :170)

    അല്ലാഹു അവതരിപ്പിക്കാത്തത് കൊണ്ട് പ്രവാചകന്‍ വിധിച്ചു എന്ന് പറയുന്നവര്‍ യഥാര്‍ത്ഥത്തില്‍ പ്രവാചകനെ അക്രമിയും(5 :45 ) അവിശ്വാസിയും(5 :44 ) ആക്കുവാന്‍ ശ്രമിച്ചവരെ പിന്‍പറ്റുകയാണ്.
    മറ്റൊരര്‍ത്ഥത്തില്‍ അക്രമിയും അവിശ്വാസിയുമാക്കുകയാണ് (നഊദുബില്ലാഹ്)

    ഖുര്‍,ആന് ‍വ്യഭിചാരിക്ക്‌ വധശിക്ഷ വിധിച്ചിട്ടില്ല. വധശിക്ഷ വിധിച്ചവരില്‍ വ്യഭിചാരിയുമില്ല, വധശിക്ഷ വിധിചിടത്ത് എരിഞ്ഞുകൊല്ലുന്ന പ്രയോഗവുമില്ല എന്നിരിക്കെ "ജാഹിലിയ്യത്തിന്‍റെ വിധിയാണോ അവര്‍ തേടുന്നത്‌? ദൃഢവിശ്വാസികളായ ജനങ്ങള്‍ക്ക്‌ അല്ലാഹുവെക്കാള്‍ നല്ല വിധികര്‍ത്താവ്‌ ആരാണുള്ളത്‌?(ഖുര്‍ആന്‍ 5 :50 )

    യഥാര്‍ത്ഥത്തില്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്നും സമുദായത്തെ അകറ്റിയതില്‍ ജൂതപങ്കു വളരെ വലുതാണ്‌. എറിഞ്ഞുകൊല്ലല്‍ ബൈബിള്‍ പഴയനിയമം ആവര്‍ത്തനം പുസ്തകത്തിന്റെ ആവര്‍ത്തനം തന്നെയാണ്
    "(നബിയേ,) പറയുക: വേദക്കാരേ, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന്‌- അതിനെ വളച്ചൊടിക്കാന്‍ ശ്രമിച്ചു കൊണ്ട്‌-നിങ്ങളെന്തിന്‌ വിശ്വാസികളെ പിന്തിരിപ്പിച്ചുകളയുന്നു? (3 :99)

    വ്യഭിചാരിയെ കൊന്നുകളയുന്നത് അത്‌ മനുഷ്യരെ മുഴുവന്‍ കൊലപ്പെടുത്തിയതിന്‌ തുല്യമാകുന്നു എന്ന് ഇസ്രേല്‍ സന്തതികള്‍ക്ക് അള്ളാഹു വിധി നല്‍കിയിരുന്നു.(5 :32 ) ആ വിധിയെ ധിക്കരിച്ചു കൊണ്ട് യാഹൂതന്മാര്‍ സ്വന്തം കൈകള്‍ കൊണ്ട് ഗ്രന്ഥം രചിക്കുകയും(2 :79 ) എന്നിട്ട് അല്ലാഹുവില്‍ നിന്ന് ലഭിച്ചതാണെന്ന് പറയുകയും ചെയ്തു. പക്ഷെ ഖുറാന്റെ കാര്യത്തില്‍ അവര്‍ പരാചയപ്പെട്ടു.(15 :9 ) അവര്‍ അവസരം ലഭിച്ചപ്പോള്‍ അത് പ്രവാചക വചനങ്ങള്‍ എന്ന പേരില്‍ രചന നിര്‍വഹിച്ചു.

    ഞാന്‍ ഒരു പണ്ടിതനോന്നുമല്ല എന്റെ അറിവിന്‌ തന്കളുടെതിനെക്കാള്‍ പരിമിതിയുണ്ട്. പക്ഷെ 15 വര്‍ഷത്തിലധികം മുമ്പ് പ്രസ്ഥാനത്തെ മനസ്സിലാക്കാത്ത ഒരു കാലഘട്ടത്തില്‍ ആത്മീയ ഭൌതിക സമൂഹിക സാമ്പത്തിക രാഷ്ട്രീയവ്യവസ്ഥകള്‍ ഉള്‍കൊള്ളുന്ന ഒരു തത്വ സംഹിത പരിശുദ്ധ ഖുര്‍ആന്‍ പരിചയപ്പെടുത്തുകയും പ്രവാചക തന്റെ ജീവിതം കൊണ്ട് അതിനു മാതൃക കാണിച്ചു തരുകയും ചെയ്തിട്ടും ഈ വിശ്വാസി സമൂഹം ആ ജീവിത വ്യവസ്ഥ അനുസരിച്ചല്ലേ യഥാര്‍ത്ഥത്തില്‍ ജീവികേണ്ടത് എന്ന എന്റെ ചോദ്യത്തിന് " ഓഹോ താങ്കളെ ജമഅത് സ്വാധീനിച്ചിരിക്കുന്നു എന്നാണു എന്റെ സുഹൃത്ത് പറഞ്ഞത്. അന്നാണെങ്കില്‍ ജമാഅത് എന്താണെന്നോ മൌദൂദി ആരാണെന്നോ എനിക്കറിയില്ലായിരുന്നു. ഞാന്‍ പറഞ്ഞു വരുന്നത് എന്റെ മനസ്സില്‍ വന്ന ആശയം ഞാന്‍ ജമാഅതില്‍ കണ്ടെത്തുകയായിരുന്നു.

    സഹോദരാ എനിക്കോ താങ്കള്‍ക്കോ നാം അധിവസിക്കുന്ന ഭൂമികയില്‍ നമ്മുടെ ജീവിത കാലഘട്ടത്തിനുള്ളില്‍ ദീനിന്റെ സംസ്ഥാപനം പൂര്‍ണാവസ്ഥയില്‍ പ്രതീക്ഷിക്കാവുന്ന ഒരു സാഹചര്യം ഇപ്പോള്‍ നിലവിലില്ല. ഭാവി തലമുറ ഈ വിഷയത്തില്‍ അവര്‍ക്ക് ലഭിച്ച മാര്‍ഗദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കട്ടെ.

    "നിനക്ക്‌ നാം അവതരിപ്പിച്ചുതന്ന അനുഗൃഹീത ഗ്രന്ഥമത്രെ ഇത്‌. ഇതിലെ ദൃഷ്ടാന്തങ്ങളെപ്പറ്റി അവര്‍ ചിന്തിച്ചു നോക്കുന്നതിനും ബുദ്ധിമാന്‍മാര്‍ ഉല്‍ബുദ്ധരാകേണ്ടതിനും വേണ്ടി.(38 :29)

    താങ്കളെപോലുള്ള ബുദ്ധിമാന്മാര്‍ ഉല്ബുദ്ധരാകും എന്ന് തന്നെയാണ് എന്റെ പ്രതീക്ഷ. ഞാന്‍ നിര്ത്തുന്നു താങ്കള്‍ക്ക് സലാം.
    23 hours ago · 3 people

    ReplyDelete
  22. Kottayil Shamsudheen

    കോമത് താങ്കള്‍ മേലെ കൊടുത്ത പോസ്റ്റിനു ഒരായിരം like ഞാനിടുന്നു നിങ്ങള്ക്ക് അള്ളാഹു അര്‍ഹിക്കുന്ന പ്രതിഫലം തരട്ടെ എന്ന് ആത്മാര്‍ഥമായി പ്രാര്‍ത്തിക്കുകയും ചെയ്യുന്നു

    ReplyDelete
  23. Abdul Latheef ‎>>> വ്യഭിച്ചരിച്ചവരെ 100 അടി നിയമമാക്കിയ സൂറത് നൂറിലെ ആദ്യ വചനമാണിത്. ഈ അദ്ധ്യായത്തെ നിയമാക്കി അവതരിപ്പിച്ചു എന്ന് ഖുറാന്‍ എടുത്തു പറഞ്ഞത് ഇതല്ലാത്ത ഒരു നിയമം കൊണ്ട് മതത്തിന്റെ വഞ്ചകന്മാര്‍ വരും എന്ന ഉത്തമ ബോധ്യത്താലാനെന്നു തോന്നുന്നു. ഈ സൂക്തത്തിന് തൊട്ടുശേഷം വന്ന സൂക്തത്തിലാണ് വ്യഭിചാരിക്കുള്ള ശിക്ഷ അള്ളാഹു വിധിച്ചത്. <<<

    >>> വ്യഭിചാരിയെ കൊന്നുകളയുന്നത് അത്‌ മനുഷ്യരെ മുഴുവന്‍ കൊലപ്പെടുത്തിയതിന്‌ തുല്യമാകുന്നു എന്ന് ഇസ്രേല്‍ സന്തതികള്‍ക്ക് അള്ളാഹു വിധി നല്‍കിയിരുന്നു.(5 :32 ) <<<

    സഹോദരൻ കോമത്ത് നേരത്തെ ഞാൻ താങ്കളോട് സൂചിപ്പിച്ച പോലെ ഈ വിഷയം കൂടുതൽ പഠിക്കേണ്ടതുണ്ട് എന്ന് ആവർത്തിക്കുന്നതൊടൊപ്പം. താങ്കളുടെ അതേ അഭിപ്രായം പുലർത്താത്തവരെ വഞ്ചകർ തുടങ്ങിയ പദാവലികൾ ഉപയോഗിക്കുന്നതിലും സൂക്ഷമത പാലിക്കേണ്ടതുണ്ട്. ബൈബിളിൽ നിലനിൽക്കുന്ന വ്യഭിചാരിയെ എറിഞ്ഞുകൊല്ലൽ എന്ന ശിക്ഷ അത് ക്രിസ്ത്യാനികളുടെ കൈകടത്തലിന്റെ ഫലമായിരുന്നില്ല. മറിച്ച് ആ ശിക്ഷ നൽകാതിരിക്കാൻ അവർ കുതന്ത്രങ്ങൾ പ്രയോഗിച്ചിരുന്നുവെന്നാണ് പ്രവാചക ചരിത്രത്തിലെ സംഭവങ്ങൾ സൂചിപ്പിക്കുന്നത്. അധികമില്ലെങ്കിലും ചില പ്രശ്നങ്ങളിൽ പ്രവാചൻ തന്നെ ആ ശിക്ഷ വിധിച്ചിരുന്നുവെന്നും ബുഖാരിയും മുസ്ലിമും തുടങ്ങിയ പ്രമാണിക ഹദീസ് ഗ്രന്ഥങ്ങൾ തന്നെ റിപ്പോർട്ട് ചെയ്യുന്നു. (തുടരും)
    16 hours ago

    ReplyDelete
  24. Abdul Latheef ഉമർ (റ) ന്റെതായി ഇബ്നു അബ്ബാസ് (റ) നിവേദനം ചെയ്യുന്ന ഹദീസിൽ താങ്കളെ പോലുള്ളവരെ വ്യക്തമായി തന്നെ പരാമർശിക്കുന്നു. അദ്ദേഹം പറഞ്ഞു. നബി കല്ലെറിഞ്ഞിട്ടുണ്ട്. ഞങ്ങളും കല്ലെറിഞ്ഞിരുന്നു. കുറെകാലം കഴിയുമ്പോൾ ഇപ്രകാരം പറയുമോ എന്ന് ഞാൻ ഭയപ്പെടുന്നു. കല്ലെറിയൽ ശിക്ഷ ഖുർആനിൽ ഉള്ളതായി ഞങ്ങൾ കാണുന്നില്ല അങ്ങനെ അല്ലാഹു അവതരിപ്പിച്ച ഒരു നിയമം ഉപേക്ഷിച്ചുകൊണ്ട് അവർ പിഴച്ചു പോയേക്കും.
    15 hours ago

    ReplyDelete
  25. Abdul Latheef വിവാഹം കഴിഞ്ഞ സ്ത്രീയോ പുരുഷനോ വ്യഭിചാരം ചെയ്തുവെന്ന് തെളിഞ്ഞാൽ അവർ മരിക്കും വരെ കല്ലെറിയണമെന്നതിൽ പണ്ധിതന്മാർ ഏകാഭിപ്രായക്കാരാകുന്നു - ഫിഖ്ഹു സ്സുന്ന.

    നൈലുൽ ഔതാർ എന്ന ഗ്രന്ഥത്തിൽ പറയുന്നു: കല്ലെറിയൽ സർവരാലും അംഗീകരിക്കപ്പെട്ടതാകുന്നു.​ ഖാരിജുകൾ അതു നിർബന്ധമില്ലെന്ന് വാദിച്ചിരുന്നതായി അൽ ബഹ് ർ എന്ന ഗ്രന്ഥത്തിൽ ഉദ്ധരിച്ചിട്ടുണ്ട്. - ഫിഖ്ഹുസ്സുന്ന.

    മൗദൂദിയുടെ അഭിപ്രായം ഞാൻ നേരത്തെ പറഞ്ഞു. ചുരുക്കത്തിൽ താങ്കൾ എന്തൊക്കെയോ മനസ്സിലാക്കിയിരിക്കുന്നുവെ​ന്ന ഒരാവേശത്തിൽ എന്നെ വഞ്ചകരിൽ പെടുത്താൻ ശ്രമിക്കുമ്പോൾ ആരെല്ലാം എന്റെ കൂടെയുണ്ട് എന്നറിയിക്കാനാണ് ഇത്രയും എഴുതിയത്.
    15 hours ago

    ReplyDelete
  26. Abdul Latheef കോമത്ത് ഈ വാദം പിന്തുടരുന്നതിന്റെ ഏക ന്യായം അദ്ദേഹം തന്നെ പലതവണ സൂചിപ്പിച്ചു. അഥവാ യുക്തിവാദികൾ ഇത്തരം ഹദീസുകളെയാണ് വല്ലാതെ പിടികൂടുന്നത്. ഈ ആരോപണങ്ങൾ പതിവിലധികം കേൾക്കുകയും അതിന് യുക്തിസഹമായി മറുപടി പറയാനുള്ള ഇസ്ലാമിക വിദ്യാഭ്യാസം നേടാൻ ശ്രമിക്കാതെ വരികയും ചെയ്യുമ്പോൾ സംഭവിക്കുന്ന അപകർഷതാ ബോധമാണ്. ഇത്തരം ഹദീസ് നിഷേധത്തിന് പിന്നിൽ എന്ന് ആർക്കും വ്യക്തമാകുന്നതാണ്. പരിഹാരം ഇസ്ലാമിനെ സൂക്ഷമായി മനസ്സിലാക്കുക എന്നത് തന്നെയാണ്.

    യുക്തിവാദികൾ പരമാവധി ആസ്വാദനമാണ് ലക്ഷ്യം വെക്കുന്നത് അതിന് തടസ്സമാകുന്ന സകലതിനെയും എതിർക്കുക. ഇസ്ലാമാണ് വല്ലാതെ നിയമങ്ങളും നിർദ്ദേശങ്ങളും നൽകുന്നത് അതിനാൽ അതിനെ കൂടുതൽ എതിർക്കുക. അതിൽ തന്നെയും ഇസ്ലാമിക ശിക്ഷകൾ അവരെ വല്ലാതെ അലോസരപ്പെടുത്തുന്നു.

    ഇതിനൊക്കെ ഒപ്പിച്ച് പാകപ്പെടുത്തി മിനുസപ്പെടുത്തി ഇസ്ലാമിനെ പരിഷ്കരിക്കാൻ ശ്രമിച്ചാൽ ഏത് സംഘടയുടെ കീഴിൽ നിന്നാണെങ്കിലും മാപ്പർഹിക്കാത്ത തെറ്റാണ്.

    ഏതാനും തെമ്മാടികൾ ശിക്ഷിക്കപ്പെടുന്നതിനേക്കാ​ ൾ ഇസ്ലാമിന് താൽപര്യമുള്ളത് സമൂഹത്തിന്റെ സുരക്ഷിതത്വമാണ്. കൊലയാളിയെ വധിക്കുന്നത് ക്രൂരമാണ് എന്ന് പറയാം. എന്നാൽ അതിലൂടെ ഒട്ടനവധി ക്രൂരതകൾ തടയപ്പെടുമെങ്കിൽ ആ ശിക്ഷ നടപ്പാകുക തന്നെ വേണം.

    ഞാൻ നേരത്തെ സൂചിപ്പിച്ചത് പോലെ അഭിപ്രായ വ്യത്യാസത്തിനോ ഇജ്തിഹാദിനോ ഒട്ടും പഴുതില്ലാത്ത ഒരു നിയമമല്ല ഇസ്ലാമിലെ ക്രിമിനൽ നിയമങ്ങൾ എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അവ എന്ത് ഉദ്ദേശ്യത്താൽ നിയമമാക്കിയോ അത് നേടുക എന്നതായിരിക്കണം ആ നിയമം നടപ്പിലാക്കുന്നതിലൂടെ സംഭവിക്കേണ്ടത്.

    ജൂതൻമാരെ അവരുടെ നിയമമനുസരിച്ച് വിധിച്ചതിന്റെ ഫലമായിട്ടാണ് പ്രവാചകൻ ആ ശിക്ഷ വിധിച്ചത് എന്ന കോമത്തിന്റെ വാദത്തിന് അടിസ്ഥാനമില്ലെന്ന് മാത്രമല്ല അതിന് എതിരായിട്ട് ഉണ്ട് താനും.

    ജാബിർ നിവേദനം ചെയ്തതായി അഹ് മദും മുസ്ലിമും ഉദ്ധരിക്കുന്നു മുസ്ലിമായ ഒരാളെയും ജൂതനായ ഒരാളെയും നബി കല്ലെറിഞ്ഞിട്ടുണ്ട്.

    മുമ്പ് ടിപ്പു കേരളയുടെ അതേ ചെയ്തി താങ്കളും പിന്തുടരുന്നു. സൂക്തത്തെ സൂക്തമെന്ന് തോന്നത്തക്കവിധം താങ്കളുടെ അഭിപ്രായം നൽകുന്നു. ഖുർആനെ ഏകാവലംബമാക്കുന്നവരാണ് ഇതിൽ മുമ്പന്തിയിൽ നിൽക്കുന്നത്.

    >>> വ്യഭിചാരിയെ കൊന്നുകളയുന്നത് അത്‌ മനുഷ്യരെ മുഴുവന്‍ കൊലപ്പെടുത്തിയതിന്‌ തുല്യമാകുന്നു എന്ന് ഇസ്രേല്‍ സന്തതികള്‍ക്ക് അള്ളാഹു വിധി നല്‍കിയിരുന്നു.(5 :32 ) <<<

    സത്യത്തിൽ എന്താണ് ഈ ആയത്ത്.

    [' ഇക്കാരണത്താല്‍, ഇസ്രയേല്‍വംശത്തിനു നാം നിയമം നല്‍കിയിട്ടുണ്ടായിരുന്നു: `ഒരാത്മാവിനു പകരമായോ അല്ലെങ്കില്‍ നാശംവിതച്ചതിന്റെ പേരിലോ അല്ലാതെ ആരെങ്കിലും ഒരു മനുഷ്യനെ വധിച്ചാല്‍, അവന്‍ മുഴുവന്‍ മനുഷ്യരെയും വധിച്ചതുപോലെയാകുന്നു. ഒരുവന്‍ ആര്‍ക്കെങ്കിലും ജീവിതം നല്‍കിയാല്‍ അവന്‍ മുഴുവന്‍ മനുഷ്യര്‍ക്കും ജീവിതം നല്‍കിയതുപോലെയുമാകുന്നു.` പക്ഷേ, തെളിഞ്ഞ മാര്‍ഗദര്‍ശനവുമായി നമ്മുടെ ദൂതന്മാര്‍ അവര്‍ക്കിടയില്‍ തുടര്‍ച്ചയായി വന്നുകൊണ്ടിരുന്നിട്ടും അവരിലധികമാളുകളും ഭൂമിയില്‍ അതിക്രമം പ്രവര്‍ത്തിക്കുന്നവര്‍ തന്നെയാകുന്നു എന്നതത്രെ വാസ്തവം. (5:32)']

    കൊലക്ക് പകരം കൊല എന്നതിന് ശേഷം പറഞ്ഞത്. വിവാഹിതരായ സ്ത്രീ പുരുഷൻമാർ തമ്മിലുള്ള വ്യഭിചാരവും ഉൾകൊള്ളാവുന്ന തരത്തിലുള്ള പ്രയോഗമല്ലേ. ഹദീസിൽ ആ ശിക്ഷ വെക്തമായി വന്നിരിക്കെ അതുകൂടി ചേർത്ത് ഈ സൂക്തത്തെ മനസ്സിലാക്കുക എന്നതാണ്. താങ്കൾ നൽകിയ ദുർവ്യാഖ്യാനത്തേക്കാൾ മെച്ചം. വ്യഭിചാരത്തിന് തക്ക ശിക്ഷ നൽകാത്ത വ്യവസ്ഥിതിയിൽ ജനങ്ങൾ തന്നെ നിയമം കയ്യിലെടുക്കുന്നതും കൊല നടക്കുന്നതും നാം കാണുന്നുണ്ടല്ലോ. ഇക്കാരണം കൊണ്ടൊക്കെ കൂടിയാണ്. നൂറ് അടി എന്ന നിയമം അത് കേവല വ്യഭിചാരത്തിന് മാത്രം ബാധകമാണ് എന്ന സത്യം കുറേകൂടി യുക്തിപരമായി തന്നെ നമ്മെ മനസ്സിലാക്കിത്തരുന്നത്.
    15 hours ago

    ReplyDelete
  27. Abdul Latheef ‎>>> സഹോദരാ എനിക്കോ താങ്കള്‍ക്കോ നാം അധിവസിക്കുന്ന ഭൂമികയില്‍ നമ്മുടെ ജീവിത കാലഘട്ടത്തിനുള്ളില്‍ ദീനിന്റെ സംസ്ഥാപനം പൂര്‍ണാവസ്ഥയില്‍ പ്രതീക്ഷിക്കാവുന്ന ഒരു സാഹചര്യം ഇപ്പോള്‍ നിലവിലില്ല. ഭാവി തലമുറ ഈ വിഷയത്തില്‍ അവര്‍ക്ക് ലഭിച്ച മാര്‍ഗദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കട്ടെ. <<<

    ഇല്ലായിരിക്കാം. ഉണ്ടായേക്കാം. എന്തായാലും ഇസ്ലാമിക നിയമം എന്നാൽ കൈവെട്ടോ കല്ലേറൊ അല്ല. ഇസ്ലാമിക ഭരണകൂടം സന്ദർഭവും സാഹചര്യവും വിലയിരുത്തി നടപ്പാക്കേണ്ട ശിക്ഷാവിധികളായിട്ടാണ് ഞാനതിനെക്കാണുന്നത്. ഒരു ഇസ്ലാമിക ഭരണകൂടം അതിലെ നിയമവിശാരദരെ ഉപയോഗപ്പെടുത്തി അഭിപ്രായമാരാഞ്ഞപ്പോൾ അത് അങ്ങനെത്തന്നെ പ്രയോഗിക്കേണ്ടതില്ല എന്ന തീരുമാനത്തിലെത്തി എന്ന് വെക്കുക. അതിനെ അംഗീകരിക്കേണ്ടതാണ്.

    പക്ഷെ നമ്മുക്ക് ലഭിച്ച ദീനിനെ നമ്മുടെ യുക്തിയനുസരിച്ച് ശേഷമുള്ളവരിലേക്ക് കടത്തിവിടുന്നത്. തികഞ്ഞ അക്രമവും ദീനിന്റെ മേലുള്ള കയ്യേറ്റവുമാണെന്ന നിലപാടിൽ ഞാൻ ഉറച്ചുനിൽക്കുന്നു.

    നമ്മുടെ വിഷയത്തിലേക്ക് വീണ്ടു തിരിച്ചു പോകാം. ഖുർആൻ മാത്രമാണ് ദീനിന്റെ ഏകാവലംബം എന്ന വാദത്തിന് ഒരു നിലനിൽപുമില്ല. സ്വഹീഹായി ലഭിച്ച ഹദീസുകൾ നമ്മുടെ യുക്തിക്ക് നിരക്കുന്നതല്ലെന്ന് കാരണത്താൽ തള്ളപ്പെടേണ്ടതാണ് എന്ന ഭാഗിക ഹദീസ് നിഷേധം അപലപനീയവും ഇസ്ലാമിനെ സംബന്ധിച്ച് അംഗീകരിക്കാൻ പ്രയാസമുള്ളതുമാണ്.
    15 hours ago · 1 person

    ReplyDelete
  28. Komath Khrins <<<>>>>>>

    സഹോദരാ താങ്കളുടെ കൂടെ ഒരു സമുദായത്തിലെ ഭൂരിപക്ഷം പേരും ഉണ്ടെന്നു അവര്‍ "ഹദീസില്‍" നിന്ന് മനസ്സിലാക്കിയതില്‍ നിന്നും രചിച്ച ചില ഗ്രന്ഥങ്ങളും ഉണ്ടെന്നു ഞാന്‍ മനസ്സിലാക്കുന്നു. പക്ഷെ ഒരു പര്‍വ്വതത്തിന്മേല്‍ അവതരിപ്പിച്ചിരുന്നുവെങ്കില​്‍ അത്‌ വിനീതമാകുന്നതും അല്ലാഹുവെപ്പറ്റിയുള്ള ഭയത്താല്‍ പൊട്ടിപ്പിളരുകയും ചെയ്യുന്ന ഒരു ഗ്രന്ഥം എന്റെ കൈവശമുണ്ട് അതിനു പ്രത്യക്ഷത്തിലും പരോക്ഷമായും വിരുദ്ധമായി വരുന്ന ഒരു സന്ദേശം(ഹദീസ്) സ്വീകരിക്കാന്‍ വിശ്വാസി എന്ന നിലയില്‍ സാധ്യമല്ല.
    3 hours ago · 1 person

    ReplyDelete
  29. #
    Komath Khrins ‎>>>>>അദ്ദേഹം പറഞ്ഞു. നബി കല്ലെറിഞ്ഞിട്ടുണ്ട്. ഞങ്ങളും കല്ലെറിഞ്ഞിരുന്നു. കുറെകാലം കഴിയുമ്പോൾ ഇപ്രകാരം പറയുമോ എന്ന് ഞാൻ ഭയപ്പെടുന്നു. കല്ലെറിയൽ ശിക്ഷ ഖുർആനിൽ ഉള്ളതായി ഞങ്ങൾ കാണുന്നില്ല അങ്ങനെ അല്ലാഹു അവതരിപ്പിച്ച ഒരു നിയമം ഉപേക്ഷിച്ചുകൊണ്ട് അവർ പിഴച്ചു പോയേക്കും.<<<<<<<

    ഈ ഹദീസ് വളരെ ആസൂത്രിതവും ദീര്‍ഘവീക്ഷനതിന്റെയും അടിസ്ഥാനത്തില്‍ രചിച്ചതാനെന്നു മനസ്സിലാക്കാന്‍ എളുപ്പമാണ് മുര്തദിനെ കൊല്ലണം എന്ന ഹദീസും ഇബ്‌ന്‍ അബ്ബാസിന്റെ പേരില്‍ രചിക്കപ്പെട്ടു എന്ന് തന്നെയാണ് ഞാന്‍ മനസ്സിലാകുന്നത്‌. ഇതിന്റെ പേരില്‍ ഇബ്‌ന്‍ അബ്ബാസിനെ കുറ്റപ്പെടുത്താന്‍ ഞാന്‍ തയ്യാറല്ല. ഒരു പക്ഷെ അദ്ദേഹം ഒരു ബാലിയാടായതാവാം.
    3 hours ago · 1 personLoadi

    ReplyDelete
  30. Komath Khrins Abdul latheef >സഹോദരൻ കോമത്ത് നേരത്തെ ഞാൻ താങ്കളോട് സൂചിപ്പിച്ച പോലെ ഈ വിഷയം കൂടുതൽ പഠിക്കേണ്ടതുണ്ട് എന്ന് ആവർത്തിക്കുന്നതൊടൊപ്പം. താങ്കളുടെ അതേ അഭിപ്രായം പുലർത്താത്തവരെ വഞ്ചകർ തുടങ്ങിയ പദാവലികൾ ഉപയോഗിക്കുന്നതിലും സൂക്ഷമത പാലിക്കേണ്ടതുണ്ട്.>>>>>>>>​>

    സഹോദര താങ്കള്‍ എന്റെ അഭാപ്രായം പുലര്തനമെന്ന ഞാന്‍ നിര്‍ബന്ദിക്കുന്നില്ല. അക്കാര്യത്തില്‍ താങ്കള്‍ക്ക് പരിപൂര്‍ണ സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ അല്ലാഹു കാണിച്ചുതന്നതനുസരിച്ച്‌ ജനങ്ങള്‍ക്കിടയില്‍ നീ വിധികല്‍പിക്കുവാന്‍ വേണ്ടിയാണ്‌ സത്യപ്രകാരം നാം നിനക്ക്‌ വേദഗ്രന്ഥം അവതരിപ്പിച്ചു തന്നിട്ടുള്ളത്‌. നീ "വഞ്ചകന്"‍മാര്‍ക്ക്‌ വേണ്ടി വാദിക്കുന്നവനാകരുത്‌ എന്ന പദാവലികള്‍ പരിശുദ്ധ ഖുരാന്റെതാണ് ഞാന്‍ ഖുറാനെ കടമെടുക്കുകയായിരുന്നു(4 :105)

    ഈ സൂക്തത്തില്‍ അല്ലാഹു വളരെ വ്യക്തമായി ജനങ്ങള്‍ക്കിടയില്‍ വിധി കല്പിക്കാന്‍ വേദ ഗ്രന്ഥം അവതരിപ്പിച്ചു എന്ന് പറയുന്നു. അള്ളാഹു അവതരിപ്പിക്കാത്ത ഒരു നിയമത്തിന്റെ അടിസ്ഥാനത്തില്‍ പ്രവാചകന്‍ വിധിച്ചു എന്ന വാദം യഥാര്‍ത്ഥത്തില്‍ പ്രവാചകന് എതിരെയാണ് എന്ന കാര്യം അനിഷേധ്യമാണ്. കാരണം അള്ളാഹു അവതരിപ്പിച്ചത് അനുസരിച്ച് വിധിക്കാത്തവര്‍ അവിശ്വാസികളും അക്രമികലുമാണ് എന്ന് ഖുര്‍ആന്‍ പറയുന്നുമുണ്ട്. ഈ യഥാര്ത്യത്തിനു നേരെ താങ്കള്‍ കണ്ണടക്കുകയും. ഒരു വ്യാജ ഹദീസ് ശരിയാണെന്ന് വരുത്താന്‍ പരിശുദ്ധ ഖുറാന്റെ വചനങ്ങളെ കണ്ടില്ലെന്നു നടിക്കുന്നു. യഥാര്‍ത്ഥത്തില്‍ താങ്കളെപ്പോലുള്ളവര്‍ വന്ജകന്മാരാല്‍ വന്ജിക്കപ്പെടുകയായിരുന്നു.
    3 hours ago

    ReplyDelete
  31. Komath Khrins കോമത്ത് ഈ വാദം പിന്തുടരുന്നതിന്റെ ഏക ന്യായം അദ്ദേഹം തന്നെ പലതവണ സൂചിപ്പിച്ചു. അഥവാ യുക്തിവാദികൾ ഇത്തരം ഹദീസുകളെയാണ് വല്ലാതെ പിടികൂടുന്നത്. ഈ ആരോപണങ്ങൾ പതിവിലധികം കേൾക്കുകയും അതിന് യുക്തിസഹമായി മറുപടി പറയാനുള്ള ഇസ്ലാമിക വിദ്യാഭ്യാസം നേടാൻ ശ്രമിക്കാതെ വരികയും ചെയ്യുമ്പോൾ സംഭവിക്കുന്ന അപകർഷതാ ബോധമാണ്.>>>>

    യുക്തിവാദികള്‍ ഇത്തരം വ്യാജ ഹദീസുകളിലൂടെ ഇസ്ലാമിനെ വളരെ മോശമായി ചിത്രീകരിക്കുന്നുവെന്നത് അനിഷേധ്യമാണ്. ആ പഴി കേള്‍ക്കെണ്ടിവരുന്നത്‌ പര്ശുദ്ധ ഖുറാനിലെ ധാരാളം വചനങ്ങളോട് വരുധ്യം പുലര്‍ത്തുന്ന ചില വ്യാജഹദീസുകളെ തൊണ്ട തൊടാതെ വിഴുങ്ങുന്നത് കൊണ്ടാണ്. അത്തരം വിമര്‍ശനങ്ങളെ ഖുറാന്റെ അടിസ്ഥാനത്തില്‍ തന്നെ നിഷേധിക്കുക എന്നതാണ് യുക്തിസഹമായ നടപടി.

    >>>മുമ്പ് ടിപ്പു കേരളയുടെ അതേ ചെയ്തി താങ്കളും പിന്തുടരുന്നു. സൂക്തത്തെ സൂക്തമെന്ന് തോന്നത്തക്കവിധം താങ്കളുടെ അഭിപ്രായം നൽകുന്നു. ഖുർആനെ ഏകാവലംബമാക്കുന്നവരാണ് ഇതിൽ മുമ്പന്തിയിൽ നിൽക്കുന്നത്. >>>>

    "മറ്റൊരാളെ കൊന്നതിന്‌ പകരമായോ, ഭൂമിയില്‍ കുഴപ്പമുണ്ടാക്കിയതിന്‍റെ പേരിലോ അല്ലാതെ വല്ലവനും ഒരാളെ കൊലപ്പെടുത്തിയാല്‍, അത്‌ മനുഷ്യരെ മുഴുവന്‍ കൊലപ്പെടുത്തിയതിന്‌ തുല്യമാകുന്നു"

    ഈ വചനത്തില്‍ നിന്നും മനസ്സിലാവുന്ന കാര്യം ഞാന്‍ എന്റെ മറുപടിയില്‍ വ്യക്തമാകി ആ വാക്കുകള്ക് റഫറന്‍സ് ആയി ഞാന്‍ ഖുറാന്‍ സൂക്തത്തിന്റെ നമ്പര്‍ തന്നു എന്നല്ലാതെ ആ ആയതു അങ്ങിനെയാണ് എന്ന് ഞാന്‍ ഉദ്ദേശിച്ചില്ല.

    ഈ ആയതില്‍ "ഭൂമിയില്‍ കുഴപ്പമുണ്ടാക്കുക" എന്നതിന് "വിവഹിതന്‍ വ്യഭിചരീകുക" എന്നതും ഒരു വ്യാഖ്യാനമായി താങ്കള്‍ നല്‍കാന്‍ ശ്രമിച്ചു. (orginal arabic textil ഭൂമിയില്‍ എന്ന പദമുണ്ട്). ബൈബിളില്‍ ജൂതന്മാര്‍ കൈകടത്തല്‍ നടത്തിയത് എറിഞ്ഞുകൊല്ലല്‍ വിഷയത്തിലല്ല എന്നും പറയുന്നു.

    എന്നാല്‍ ബൈബിളിലെ എരിഞ്ഞുകൊല്ലലിനു വിവാഹിതന്‍ അവിവാഹിതന്‍ എന്ന വേര്‍തിരിവില്ല. അത്കൊണ്ട് തന്നെ ആ നിയമം ഖുറാനില്‍ ചേര്‍ക്കാന്‍ പ്രവാചകന്റെ കാലത്ത് ജൂതന്മാര്‍ പരാജയപ്പെട്ടു. അത് കൊണ്ട് അദ്ധേഹത്തിന്റെ വിയോഗനതരം ഹദീസില്‍ കയറ്റി എന്ന് മനസ്സിലാക്കിയാല്‍ മതി.
    3 hours ago

    ReplyDelete
  32. ചെകന്നൂരിസം നാശത്തിലേക്ക്..

    ReplyDelete