Tuesday, January 17, 2012

നമുക്ക് ഖുറാന്‍ മതി

സലാമുന്‍ അലൈകും
നമ്മുടെ പ്രിയ സഹോദരന്‍  salim Rayyan created a doc. ചെയ്തു നമുക്ക് ചോദ്യം പോലെ  ഇവിടെ പോസ്റ്റ്‌ ചെയ്തത് കണ്ടു   അള്ളാഹു നമുക്കും അദേഹത്തിനും     നല്ല ചിന്ത ശക്തി  പ്രധാനം ചെയ്യട്ടെ !!
അദേഹത്തിന്റെ ചോദ്യം
<<<<<<<<<<<<<  'ഖുര്‍ആന്‍ മാത്രം' എന്നത് ഖുര്‍ആനികമോ?
സമ്പൂര്‍ണ്ണ ഹദീസ് നിഷേധികളുടെ (ഭാഗികമായി ഹദീസിനെ നിഷേധിക്കുന്നവരുടെ അല്ല) അടിസ്ഥാന വാദഗതികളില്‍ ഒന്നിനെ മാത്രം എടുത്ത് (മൂന്ന് ഉപവാദങ്ങള്‍ ആയി ഭാഗിച്ച്) പരിശോധനാ വിധേയമാക്കുക എന്നതാണ് ഇവിടെ ഉദ്ദേശിക്കപ്പെടുന്നത്. ആ വാദഗതി താഴെ കൊടുക്കുന്നു:

"റസൂലിനെ പിന്‍പറ്റാന്‍ മാത്രമേ ഖുര്‍ആന്‍ പറയുന്നുള്ളൂ; നബിയെ പിന്‍പറ്റാന്‍ ഖു...ര്‍ആന്‍ പറയുന്നില്ല" എന്നതാണ് ഹദീസ് നിഷേധികള്‍, 'ഖുര്‍ആന്‍ മാത്രം മതി' എന്ന തങ്ങളുടെ വാദം സമര്‍ഥിക്കാന്‍ കൊണ്ടുവരുന്ന ആദ്യത്തെ ന്യായം. എന്നിട്ട് റസൂലിനെ പിന്‍പറ്റുക എന്ന് പറഞ്ഞാല്‍ രിസാലയെ (رسالة; ദൂത്, സന്ദേശം; Message) പിന്‍പറ്റുക എന്ന് അര്‍ഥം കൊടുക്കുന്നു. തുടര്‍ന്ന്, അല്ലാഹു റസൂലിന് നല്‍കിയ ദൂത് ഖുര്‍ആന്‍ മാത്രമാണ്; അഥവാ ഖുര്‍ആനിന് പുറമേ മറ്റൊന്നും ദൂതിന്റെ ഭാഗമായി നല്കപ്പെട്ടിട്ടില്ല എന്നവര്‍ വാദിക്കുന്നു. അങ്ങനെ നബിയേയും തദ്വാരാ നബിചര്യയെയും അവര്‍ പടിക്ക് പുറത്താക്കുന്നു. ഇതെല്ലാം അവര്‍ ഖുര്‍ആനില്‍ നിന്ന് നേരിട്ട് മനസ്സിലാക്കിയ അറിവുകളാണ് എന്നാണ് അവരുടെ പക്ഷം. ഇവരുടെ ഈ വാദങ്ങളെ ഖുര്‍ആനികമായും ബൗദ്ധികമായും യുക്തിപരമായും പരിശോധിക്കുക എന്നതാണ് ഈ ഡോകുമെന്റില്‍ ഉദ്ദേശിക്കപ്പെടുന്നത്. സംവാദത്തിന്റെ സൗകര്യത്തിനു വേണ്ടി അവരുടെ ഉപവാദങ്ങള്‍ അക്കമിട്ട് താഴെ കൊടുക്കുന്നു:

റസൂലിനെ പിന്‍പറ്റാന്‍ മാത്രമേ ഖുര്‍ആന്‍ പറയുന്നുള്ളൂ; നബിയെ പിന്‍പറ്റാന്‍ ഖുര്‍ആന്‍ പറയുന്നില്ല. റസൂലിനെ പിന്‍പറ്റുക എന്ന് പറഞ്ഞാല്‍ രിസാലയെ (رسالة; ദൂത്; Message) പിന്‍പറ്റുക എന്ന് മാത്രമാണ് അര്‍ഥം. അല്ലാഹു റസൂലിന് നല്‍കിയ ദൂത് ഖുര്‍ആന്‍ മാത്രമാണ്. ഖുര്‍ആനിന് പുറമേ മറ്റൊന്നും ദൂതിന്റെ ഭാഗമായി നല്കപ്പെട്ടിട്ടില്ല.
ഇതിനുപുറമേ മറ്റ് വാദഗതികളും അവര്‍ ഉന്നയിക്കാറുണ്ട്. അവ ഇതിന്റെ കൂടെ ചര്‍ച്ച ചെയ്‌താല്‍ വിഷയം സങ്കീര്‍ണ്ണമാകുമെന്നതിനാല്‍ അവ മറ്റൊരു ഡോകുമെന്റില്‍ ഇന്ഷാ അല്ലാഹ് ചര്‍ച്ച ചെയ്യാം.
ഇതര വാദഗതികള്‍ക്ക് ഉദാഹരണങ്ങള്‍:
ഖുര്‍ആന്‍ സകലതിനും വിശദീകരണമാണ് എന്നത് ഹദീസിന്റെ അനിവാര്യതയെ നിഷേധിക്കുന്നു. റസൂലിനെ പിന്‍പറ്റുക എന്നത് അദ്ദേഹത്തിന്‍റെ ജീവിതകാലശേഷം അസാധ്യമാണ്. അതിനാല്‍ റസൂലിനെ പിന്‍പറ്റല്‍ അദ്ദേഹത്തിന്‍റെ കാലശേഷം ആവശ്യമില്ല. ദയവായി ആദ്യം പറഞ്ഞ വാദഗതിക്ക് പുറമേ ഇത്തരം ഇതര വാദഗതികള്‍ ഉന്നയിച്ചു ചര്‍ച്ച സങ്കീര്‍ണ്ണമാക്കരുതെന്ന് അപേക്ഷിക്കുന്നു.

1. "റസൂലിനെ പിന്‍പറ്റാന്‍ മാത്രമേ ഖുര്‍ആന്‍ പറയുന്നുള്ളൂ; നബിയെ പിന്‍പറ്റാന്‍ ഖുര്‍ആന്‍ പറയുന്നില്ല" എന്നതിന്റെ ഖണ്ഡനം:


A. നബിയെ പിന്‍പറ്റുക എന്നത് ഖുര്‍ആനികമായ ഒന്നല്ല എന്ന് പറയാന്‍ പറ്റില്ല എന്നതിന് തെളിവ്:
ഹാറൂന്‍ ഒരു നബിയാണല്ലോ. ("നമ്മുടെ അനുഗ്രഹത്താല്‍ തന്റെ സഹോദരന്‍ ഹാറൂനിനെ ഒരു നബിയായ നിലയില്‍ നാം അദ്ദേഹത്തിനു പ്രദാനം ചെയ്യുകയും ചെയ്തു" - മര്‍യം 19:53)

അദ്ദേഹം ഒരു റസൂല്‍ ആണെന്ന് ഖുര്‍ആന്‍ പറയുന്നില്ല.
താഹാ 20:90 - "മുന്‍പ് തന്നെ ഹാറൂന്‍ അവരോട് പറഞ്ഞിട്ടുണ്ട്: അന്റെ ജനങ്ങളേ, ഇത് മൂലം നിങ്ങള്‍ പരീക്ഷണം ചെയ്യപ്പെട്ടിരിക്കുക തന്നെയാണ്. നിശ്ചയമായും നിങ്ങളുടെ രക്ഷിതാവ് പരമകാരുണികനത്രേ. അതുകൊണ്ട് നിങ്ങള്‍ എന്നെ പിന്‍പറ്റുവിന്‍ . എന്റെ കല്‍പ്പന അനുസരിക്കുകയുയം ചെയ്യുവിന്."
ഹാറൂന്‍ നബി ജനങ്ങളോട് അദ്ദേഹത്തെ പിന്‍പറ്റാന്‍ ആവശ്യപ്പെട്ടതും അദ്ദേഹത്തിന്‍റെ കല്‍പ്പന അനുസരിക്കാന്‍ പറഞ്ഞതും അല്ലാഹു ഉദ്ധരിച്ച തില്‍ നിന്ന്, പിന്‍പറ്റപ്പെടാനും അനുസരിക്കപ്പെടാനും റസൂല്‍ ആകണമെന്നില്ല; നബിയായാല്‍ മതിയെന്നും വ്യക്തമാണ്.>>>>>>>>>




 (((  പ്രിയ സഹോദരാ താങ്കളുടെ ഖുറാന്‍ വായന   മനസ്സിലാവുന്നില്ല ,  ഞങ്ങളുടെ ചോദ്യം  അള്ളാഹു   നമ്മോട് കല്പിചോ   എന്നതാണ്!!  അവിടെ ഹരൂണ്‍  നബി  ജനതയോട്   പറഞ്ഞതാണ് !! അല്ലാതെ അള്ളാഹു  അവിടെ നമ്മോടോ ,  ജനതയോടോ ,  പറഞ്ഞില്ല   താങ്ങല്‍ തന്നെ പറയുന്നു   അവിടെ റസൂല്‍  മൂസയാണ് ഹരൂണ്‍ അല്ല  എന്നും മൂസ അവിടെ ആ സന്ദര്‍ഭത്തില്‍ ഇല്ല എന്നും   ഹരൂണ്‍ നബിയുടെ കല്പന  മൂസയില്‍ നിന്നോ  റബ്ബില്‍ നിന്നോ  ഉള്ള  കല്പന പ്രകാരം അല്ല  എന്നും   ഖുറാന്‍ വായിക്കുന്ന ഒരു കൊച്ചു കുട്ടിക്കും  അറിയാന്‍ പറ്റുന്നതല്ലേ ? താങ്ങള്‍ കുറെ രാവുകള്‍  ഉറക്കം ഒഴിച്ച്  ഹദീസ്  നിലനിര്‍ത്താന്‍ ഖുറാന്‍ കൊണ്ട് പറ്റും എന്ന് സമ്മര്തിക്കാന്‍ കഷ്ടപെടുമ്പോള്‍  ഖുറാന്‍ പഠിക്കാനുള്ള മനസ്സ് മാറ്റി വെച്ചിരുന്നു എങ്കില്‍   എന്ന് ആഗ്രഹിച്ചു പോകുന്നു )))))   


<<<<<<<<<<<<B. മുഹമ്മദിനെ (സല്ലല്ലാഹു അലൈഹി വ സല്ലം) നബിയെന്ന നിലയ്ക്ക് പിന്‍പറ്റരുത്‌ എന്ന് പ്രത്യക്ഷമായോ പരോക്ഷമായോ അല്ലാഹു പറഞ്ഞിട്ടില്ല. ഖുര്‍ആന്‍ അതിന്റെ മൗലികമായ തത്വങ്ങളും പ്രധാന്യമേറിയ വിഷയങ്ങളും ഏതു സാധാരണക്കാരനും മനസ്സിലാകുന്നത്ര ലളിതമായിട്ടാണ് വിശദീകരിച്ചിരിക്കുന്നത്; അതിബുദ്ധിമാന്മാര്‍ക്കു മാത്രം മനസ്സിലാകുന്ന രീതിയിലല്ല. പിന്‍പറ്റുക എന്ന പദം മുഹമ്മദ്‌ നബിയിലേക്ക് ചേര്‍ത്ത് പറയപ്പെട്ടിട്ടില്ല (ഹാറൂന്‍ നബിയുടെ പേരിനോട് ചേര്‍ത്ത് പറയപ്പെട്ടിട്ടും ഉണ്ട്) എന്നത് കൊണ്ട് നബിയെന്ന നിലയില്‍ അദ്ദേഹം അനുസരിക്കപ്പെടേണ്ടതില്ല എന്നത് അത്യന്തം സങ്കീര്‍ണ്ണവും വക്രവുമായ ദുര്‍വ്യാഖ്യാനം തന്നെയാണ്. അതിനാല്‍ അത് 'ഖുര്‍ആനെ എളുപ്പമാക്കി' എന്ന അല്ലാഹുവിന്റെ അവകാശ വാദത്തെ നിഷേധിക്കലാകുന്നു.>>>>>>>>>>>>>>>>>>>>>


 (((((   മുകളില്‍ പറഞ്ഞ  നിര്‍വചനം കൊണ്ട് തന്നെ  ഹരൂണ്‍  നബിയെ അനുസരിക്കാന്‍ പറഞ്ഞത്   അല്ലാഹുവോ   മൂസാ   രസൂലോ  അല്ല എന്ന് ഖുറാന്‍  നോക്കുന്ന ആര്‍ക്കും മനസ്സിലാവുന്നതാണ് 
താങ്കളുടെ ഭാഷ്യ  മനുസരിച്ച്   ഫിരൌന്‍  പറയുന്നു ഞാന്‍ ആണ് നിങ്ങളുടെ റബ് എന്ന്   അത് ഖുറാനില്‍ ഉണ്ടെന്നു കരുതി   അത് അള്ളാഹു പറഞ്ഞതല്ല  ഫിരൌന്‍ പറഞ്ഞതാണ് എന്ന് ഖുറാന്‍ വായികുന്നവര്‍ക്ക് മനസ്സിലാകാന്‍ മാത്രം ലളിതം തന്നെയാണ്   ഖുറാന്‍ , പക്ഷെ അത് വായിച്ചാല്‍  തിരിയില്ല എന്ന് പറഞ്ഞു  അടുത്ത കാലം വരെ പുഴുത്തി  വെച്ചവര്‍   പുരോഹിതര്‍ തന്നെ അല്ലെ  അവര്‍ തന്നെ അല്ലെ  ഹദീസിന്റെ  വക്താക്കളും  എന്ന് താങ്ങള്‍  ഓര്‍ക്കും എന്ന് കരുതട്ടെ  ))))



<<<<<<<<<<<<<<<<<<<<"എന്നാല്‍ ഇത് നാം നിന്റെ ഭാഷയില്‍ എളുപ്പമാക്കിത്തന്നിരിക്കുന്നത് ഭയഭക്തന്മാര്‍ക്ക് നീ സന്തോഷവാര്‍ത്ത അറിയിക്കുവാനും കുതര്‍ക്കികളായ ജനങ്ങളെ ഇതുമൂലം നീ താക്കീത് ചെയ്യുവാനും വേണ്ടിത്തന്നെയാണ്." (മര്‍യം 19:97)
"എന്നാല്‍ നാം ഇതിനെ നിന്റെ ഭാഷയില്‍ എളുപ്പമാക്കിത്തന്നിരിക്കുന്നത് അവര്‍ ആലോചിച്ച് മനസ്സിലാക്കാന്‍ വേണ്ടി മാത്രമാണ്." (ദുഖാന്‍ 44:58)
"തീര്‍ച്ചയായും ദിക്ര്‍ ചെയ്യുവാനായി ഈ ഖുര്‍ആനിനെ നാം എളുപ്പമാക്കിയിരിക്കുന്നു. എന്നാല്‍ ദിക്ര്‍ ചെയ്യുന്നവരായി ആരെങ്കിലുമുണ്ടോ?" (ദിക്ര്‍ = ഓര്‍മ്മിക്കുക, സ്മരിക്കുക, ചിന്തിക്കുക, ഉള്‍ക്കൊള്ളുക) (ഖമര്‍ 54:17, 22, 32, 40)

2. "റസൂലിനെ പിന്‍പറ്റുക എന്ന് പറഞ്ഞാല്‍ രിസാലയെ (رسالة; ദൂത്; Message) പിന്‍പറ്റുക എന്ന് മാത്രമാണ് അര്‍ഥം" എന്നതിന്റെ ഖണ്ഡനം:
A. "ഞങ്ങളുടെ നാഥാ, നീ അവതരിപ്പിച്ചു തന്നതില്‍ ഞങ്ങള്‍ വിശ്വസിക്കുകയും, ദൂതനെ ഞങ്ങള്‍ പിന്‍പറ്റുകയും ചെയ്തിരിക്കുന്നു. ആകയാല്‍ സാക്ഷ്യം വഹിച്ചവരോടൊപ്പം ഞങ്ങളെ നീ രേഖപ്പെട്ടുത്തേണമേ." (ആലു ഇമ്രാന്‍ 3: 53) ഇവിടെ ദൂതില്‍ വിശ്വസിക്കുകയും ദൂതനെ പിന്‍പറ്റുകയും എന്ന് പ്രത്യേകം അല്ലാഹു പറഞ്ഞത് ശ്രദ്ധിക്കുക.

B. "തങ്ങളുടെ പക്കലുള്ള തൌറാത്തിലും ഇന്‍ജീലിലും രേഖപ്പെടുത്തപ്പെട്ടതായി അവര്‍ക്ക്‌ കണ്ടെത്താന്‍ കഴിയുന്ന ആ അക്ഷരജ്ഞാനമില്ലാത്ത പ്രവാചകനായ ദൈവദൂതനെ പിന്‍പറ്റുന്നവര്‍ക്ക്‌. അവരോട്‌ അദ്ദേഹം സദാചാരം കല്‍പിക്കുകയും, ദുരാചാരത്തില്‍ നിന്ന്‌ അവരെ വിലക്കുകയും ചെയ്യുന്നു. നല്ല വസ്തുക്കള്‍ അവര്‍ക്ക്‌ അനുവദനീയമാക്കുകയും, ചീത്ത വസ്തുക്കള്‍ അവരുടെ മേല്‍ നിഷിദ്ധമാക്കുകയും ചെയ്യുന്നു. അവരുടെ ഭാരങ്ങളും അവരുടെ മേലുണ്ടായിരുന്ന വിലങ്ങുകളും അദ്ദേഹം ഇറക്കിവെക്കുകയും ചെയ്യുന്നു. അപ്പോള്‍ അദ്ദേഹത്തില്‍ വിശ്വസിക്കുകയും അദ്ദേഹത്തെ പിന്തുണക്കുകയും സഹായിക്കുകയും അദ്ദേഹത്തോടൊപ്പം അവതരിപ്പിക്കപ്പെട്ടിട്ടുള്ള ആ പ്രകാശത്തെ പിന്‍പറ്റുകയും ചെയ്തവരാരോ, അവര്‍ തന്നെയാണ്‌ വിജയികള്‍." (അഅ"റാഫ്‌ 157)
അവരുടെ വാദപ്രകാരം ഇവിടെ 'അക്ഷരജ്ഞാനമില്ലാത്ത പ്രവാചകനായ ദൈവദൂതനെ പിന്‍പറ്റുന്നവര്‍ക്ക്‌' എന്നതിന് 'അക്ഷരജ്ഞാനമില്ലാത്ത പ്രവാചകനായ ഖുര്‍ആനിനെ പിന്‍പറ്റുന്നവര്‍ക്ക്‌' എന്ന് അര്‍ഥം പറയേണ്ടി വരും!
ചുരുക്കത്തില്‍, ഖുര്‍ആനിനെയും റസൂലിനെയും പിന്‍പറ്റാന്‍ പ്രത്യേകം അല്ലാഹു പറഞ്ഞിട്ടുണ്ട്. അവ പരസ്പര പൂരകങ്ങളാണ് എന്നതാണ് ശരി. അത് രണ്ടും ഒന്നാണെന്നും, അതിനാല്‍ അതില്‍ ഒന്ന് (ഖുര്‍ആന്‍ ) മാത്രമേ പിന്‍പറ്റേണ്ടതുള്ളൂ എന്നും വാദിക്കുന്നത് മേല്‍പ്പറഞ്ഞ ആയത്തുകള്‍ പ്രകാരം അടിസ്ഥാനമില്ലാത്തതാണ്.>>>>>>>>>>>>>>>>




((( ദൂതനെ   പിന്‍പറ്റുക   എന്നാല്‍  ദൂത്  ഉള്ളവനെ  ദൂത് ഉള്ള കാലത്തോളം  എന്നത് കൊണ്ട്  ദൂത്  കയ്യിലുള്ളവന്   അക്ഷരം അറിയാമോ   അക്ഷരം അറിയില്ലയോ എന്നത് തര്‍ക്ക  വിഷയം അല്ല  താങ്ങള്‍ ഉന്നയിക്കുന്ന   വെറും  സംശയം ഇല്ലാത്തതിനെ  സംശയം  ആക്കി  സംശയത്തെ   മറച്ചു പിടിക്കുന്ന തന്ത്രം   അത് താങ്കളുടെ ഹികമത്  ഇത് താങ്ങള്‍ ജീവിതത്തില്‍ നിന്ന് നേടിയതാവം

വേദ ഗ്രന്ഥം   കൊണ്ട് വരുന്നവര്‍ക്ക്  അതില്‍ നിന്ന്  ഹികമ്തും തന്ദ്രവും തത്വ ജ്ഞാനവും   എല്ലാം അതില്‍ നിന്ന് കിട്ടും  താങ്ങള്‍ വേദം പടികൂ  ചിലപ്പോള്‍ താങ്ങള്‍ക്കും അതെല്ലാം അതില്‍ ഉണ്ടെന്നു സ്വയം മനസ്സിലാകും  അല്ലാതെ അത് വേറെ  പാത്രത്തില്‍ ഇറക്കി കൊടുക്കുന്നതല്ല  എന്ന് ഖുറാന്‍ കൊണ്ട് തന്നെ  മനസ്സിലാകും  ഇതൊക്കെ  വളരെ പണ്ട് തന്നെ ചര്‍ച്ച ചെയ്താ വിഷയം ആണ് .))))



<<<<<<<<<<3. "അല്ലാഹു റസൂലിന് നല്‍കിയ ദൂത് ഖുര്‍ആന്‍ മാത്രമാണ്. ഖുര്‍ആനിന് പുറമേ മറ്റൊന്നും ദൂതിന്റെ ഭാഗമായി നല്കപ്പെട്ടിട്ടില്ല." എന്നതിന്റെ ഖണ്ഡനം:

A. "അക്ഷരജ്ഞാനമില്ലാത്തവര്‍ക്കിടയില്‍, തന്‍റെ ദൃഷ്ടാന്തങ്ങള്‍ അവര്‍ക്ക്‌ വായിച്ചുകേള്‍പിക്കുകയും അവരെ സംസ്കരിക്കുകയും അവര്‍ക്ക്‌ വേദഗ്രന്ഥവും തത്വജ്ഞാനവും പഠിപ്പിക്കുകയും ചെയ്യാന്‍ അവരില്‍ നിന്നുതന്നെയുള്ള ഒരു ദൂതനെ നിയോഗിച്ചവനാകുന്നു അവന്‍ . തീര്‍ച്ചയായും അവര്‍ മുമ്പ്‌ വ്യക്തമായ വഴികേടിലായിരുന്നു." (ജുമുഅ 62: 2)
വേദഗ്രന്ഥ ത്തിന് പുറമേയുള്ളതാണ് 'ഹിക്മ' എന്ന് ഇവിടെ അല്ലാഹു കൃത്യമായി പറഞ്ഞിരിക്കുന്നു. അവരെ വായിച്ചു കേള്‍പ്പിച്ചിട്ട് 'അവര്‍ ആലോചിച്ചു മനസ്സിലാക്കി വേണ്ടതുപോലെ പ്രവര്‍ത്തിച്ചുകൊള്ളും' എന്ന് കരുതി റസൂല്‍ വിടുകയല്ല ചെയ്യുന്നത്. മറിച്ചു അവരെ സംസ്കരിക്കുക എന്ന കര്‍മ്മം അദ്ദേഹം ചെയ്തു. ആ സംസ്കരണം, മാതൃകാകര്‍മ്മങ്ങളിലൂടെയും, ഉപദേശനിര്‍ദ്ദേശങ്ങളിലൂടെയും തെറ്റ്തിരുത്തലിലൂടെയും ആകേണ്ടതുണ്ട്; അല്ലാതെ വെറും ഖുര്‍ആന്‍ പാരായണത്തിലൂടെ മാത്രമല്ല.

B. "നിന്‍റെ മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹവും കാരുണ്യവുമില്ലായിരുന്നുവെങ്കില്‍ അവരില്‍ ഒരു വിഭാഗം നിന്നെ പിഴപ്പിച്ച്‌ കളയുവാന്‍ തുനിഞ്ഞിരിക്കുകയായിരുന്നു. അവര്‍ അവരെ തന്നെയാണ്‌ പിഴപ്പിക്കുന്നത്‌. നിനക്ക്‌ അവര്‍ ഒരു ഉപദ്രവവും വരുത്തുന്നതല്ല. അല്ലാഹു നിനക്ക്‌ വേദവും ജ്ഞാനവും അവതരിപ്പിച്ച്‌ തരികയും, നിനക്ക്‌ അറിവില്ലാതിരുന്നത്‌ പഠിപ്പിക്കുകയും ചെയ്തിരിക്കുന്നു. നിന്‍റെ മേലുള്ള അല്ലാഹുവിന്‍റെ അനുഗ്രഹം മഹത്തായതാകുന്നു." (അന്നിസാഅ" 4:113)
അപ്പോള്‍ അല്ലാഹു അവന്റെ റസൂലിന് വേദത്തിന് പുറമേ ജ്ഞാനവും അവതരിപ്പിച്ചു കൊടുത്തിട്ടുണ്ട്. അത് മനുഷ്യര്‍ക്ക്‌ ആവശ്യമില്ലാത്തതായിരുന്നെങ്കില്‍ പ്രാധാന്യപൂര്‍വ്വം ആവര്‍ത്തിച്ച് ഇക്കാര്യം അല്ലാഹു ഉണര്‍ത്തുമായിരുന്നോ?

C. "നാം വേദവും വിജ്ഞാനവും പ്രവാചകത്വവും നല്‍കിയിട്ടുള്ളവരത്രെ അവര്‍. ഇനി ഇക്കൂട്ടര്‍ അവയൊക്കെ നിഷേധിക്കുകയാണെങ്കില്‍ അവയില്‍ അവിശ്വസിക്കുന്നവരല്ലാത്ത ഒരു ജനവിഭാഗത്തെ നാമത്‌ ഭരമേല്‍പിച്ചിട്ടുണ്ട്‌" (ആന്‍ആം 6:89)
'അവയൊക്കെ' എന്നാണ് അല്ലാഹു കൃത്യമായി പറഞ്ഞത്. 'അവയില്‍ ഒന്ന് മാത്രം മതി; ബാക്കിയൊക്കെ ഞങ്ങള്‍ നിഷേധിക്കുന്നു' എന്ന് പറയുന്നതിന്റെ ഗൌരവം ഓര്‍ക്കുക.

സമ്പൂര്‍ണ്ണ ഹദീസ് നിഷേധികളുടെ മൂന്ന് അടിസ്ഥാന വാദങ്ങളുടെ പൊള്ളത്തരം ഖുര്‍ആന്‍ കൊണ്ട് തന്നെ തെളിയുന്നു. അതിനാല്‍ 'ഖുര്‍ആന്‍ മാത്രം മതി'  എന്ന ആശയം പൂര്‍ണ്ണമായും അടിസ്ഥാനരഹിതമാണ്. അത് ഖുര്‍ആനികമല്ല.

(ഇതിനെ എതിര്‍ക്കാന്‍ ഉദ്ദേശിക്കുന്നവര്‍ എന്റെ വാക്കുകള്‍ക്കോ വാചകങ്ങള്‍ക്കോ അല്ല മറുപടി പറയേണ്ടത്. മറിച്ച് എന്റെ ഓരോ വാദത്തിനെയും അക്കമിട്ട് മറുവാദം ഉന്നയിക്കുകയാണ് വേണ്ടത്. തെളിവുകള്‍ സമര്‍പ്പിച്ച്‌ യുക്തിസഹമായി ആ തെളിവുകള്‍ എന്റെ വാദത്തിന് എങ്ങനെ ഖണ്ഡനം ആകുന്നു എന്ന് വിശദീകരിക്കണം. അല്ലാതെ എങ്ങും തൊടാതെ ചില പരാമര്‍ശങ്ങള്‍ നടത്തുക മാത്രം ചെയ്യുന്നത്കൊണ്ട് ആര്‍ക്കും പ്രയോജനമുണ്ടാകില്ല. ചില ഖുര്‍ആന്‍ ആയത്തുകള്‍ ഉദ്ധരിച്ചു മറ്റൊന്നും പറയാതെ മതിയാക്കുന്നവര്‍ ഒരു ലൈക് മാത്രം എന്നില്‍ നിന്നും പ്രതീക്ഷിച്ചാല്‍ മതിയാകും.)>>>>>>>>>>>>>>>

((((( ചുരുക്കി  പറഞ്ഞാല്‍  ഹരൂണ്‍  നബി  ചെയ്തത്   എന്ന ന്യായം  പറഞ്ഞു താങ്ങള്‍  ഒരു ഖുരാനിക  സത്യത്തെ  തുരങ്കം    വെക്കാന്‍ ശ്രമികുകയോ ?
ഹരൂണ്‍  ചെയ്തതോ  ശരി മൂസ ചെയ്തതോ  ശരി   എന്ന് പറയാതെ   ഖുറാന്‍
അവിടെ  അവരുടെ  സംസാരത്തെ    അങ്ങനെ തന്നെ  വരച്ചു കാണിച്ചതും ഓര്‍ക്കുക  )))

(( വളരെ വിഷമത്തോടെ പറയട്ടെ   തങ്ങള്‍  ഉന്നയിച്ച വാദം വെറും ഒരു സോപ്പ്  കുമിളയാണ്   അതില്‍  ചുറ്റും ഉള്ള  പ്രക്രതി കാണുന്നു   താങ്ങള്‍ ധരിക്കുന്നു അതൊക്കെ  യാഥാര്‍ത്ഥ്യം ആണ് എന്ന്  സത്യത്തില്‍  അത് അതില്‍ പതിച്ച വെറും പ്രതി ബിംബം   ആണ്   താങ്ങള്‍ ഖുറാന്‍ എന്ന സത്യത്തിലേക്ക്  ഒരു താങ്ങും ആവശ്യ മില്ലാത്ത  ഗ്രന്തതിലേക്ക്   അള്ളാഹു വിന്റെ കലാമിലേക്ക്  അനശ്വര മായ  ഗ്രന്തതിലേക്ക് വരൂ   ചിന്തയുടെ , ഭക്തിയുടെ   ഉന്നതമായ   അഖ്‌സയിലേക്ക്   നടന്നടുകൂ   എന്ന് ഒര്മിപിച്ചു കൊണ്ട്   സലാമുന്‍ അലൈകും  )))

അള്ളാഹു സത്യമാണ് നീതിയാണ് ധര്‍ മ്മമാണ്

അല്ലാഹുവിനെ നമ്മള്‍ അറിയുന്നത് ഗുണത്തില്‍ കൂടിയാണ് അള്ളാഹു സത്യമാണ് നീതിയാണ് ധര്‍ മ്മമാണ് അത് കൊണ്ട് തന്നെ അല്ലാഹുവില്‍ വിശ്വസികുന്നവരെ അള്ളാഹു വിളികുന്നത് സത്യാ വിശ്വാസികളെ എന്ന് ആണെന്ന് പ്രത്യകം ഓര്‍ കുമെല്ലോ അവിടെ പറയുന്നതും സത്യം കൊണ്ട് സത്യം ചെയ്യാനും ഒരു മഹത്തായ കര്‍മത്തിന് സക്ഷിയകാനും ആണ് ( ഒസ്സിയത് മനുഷ്യന് നിര്‍ബന്ദം ആണ് ഭൂമിയില്‍ കുഴപ്പം ഉണ്ടാകാന്‍ സ്വത്തു തര്‍ക്കം മതി )
അവിടെ സ്വലാത്ത് അവരുടെ സാക്ഷ്യം വഹിക്കല്‍ ആണ് സത്യം പറയുന്നവരും സത്യം തുടരുന്നവരെയും മാത്രമേ ലോകത്ത് ഇതു പ്രത്യയ ശാസ്ത്രകരും സാക്ഷി ആയി ഗണികുകയുല്ല് അവിടെ അവര്‍ സാക്ഷ്യം വഹിക്കുകയും സത്യം ചെയ്തു പറയുകയും ചെയ്താല്‍ അവരുടെ പിന്നീടുള്ള ആവശ്യത്തിനു കിട്ടാന്‍ പറ്റുന്ന തരത്തില്‍ അവരുടെ മേല്‍വിലാസം വാങ്ങി വെക്കുക ( നാടന്‍ ഭാഷയില്‍ അവര്‍ നമ്മുടെ കസ്ട്ടുടിയില്‍ ഉണ്ട് എന്ന് ഉറപ്പു വരുത്തുക )

അല്ലാതെ രണ്ടു ആളുകളെ കൊണ്ട് വന്നു അവരെ കൊണ്ട് വുധുവും നമസ്കാരം ഒക്കെ കഴിപിച്ചു കഴിയുമ്പോള്‍ മരനാസന്നന്‍ പരലോകം പ്രപിചിടുണ്ടാവും
ഖുറാന്‍ ലളിതമാണ് അത് അനുസരികുന്നവും എല്ലാം എളുപ്പം ആകും
( വാസ്സിയത് എഴുതിയാല്‍ സാക്ഷികള്‍ ഉണ്ടായാല്‍ ,കടം വാങ്ങിയത് എഴുതിയാല്‍ ഭാവിയില്‍ കുഴപ്പം ഉണ്ടാകില്ല )
ഇതൊക്കെ പഠിപിച്ചു തരുന്ന ലോകത്തിലെ ഇത്രയും സുന്ദരമായ മതം
നേരം വെളുത്താല്‍ പിറ്റേന്ന് വെളുക്കുന്നത്‌ വരെ പള്ളിയില്‍ ചടഞ്ഞിരുന്നാലും തീരാത്ത സുന്നത് നമസ്കാരം സലാത്ത് ധികര്‍ എന്നിവ കൊണ്ട് ഈ സമുദായത്തെ ആരാധനയില്‍ എന്ന് പറഞ്ഞു മിഥ്യ ധാരണയില്‍ ചങ്ങലകളാല്‍ ബന്ധിച്ചത് ഖുറാന്‍ അല്ല എന്ന് പറഞ്ഞു കൊടുക്കാന്‍ ഈ സമൂഹത്തോട് അല്പം എങ്കിലും സ്നേഹമുള്ളവര്‍ ശ്രമിക്കണം എന്ന് ദയവായി വിനീതമായി കൂട്ടത്തില്‍ അപേക്ഷികട്ടെ .

അള്ളാഹു എല്ലാവരെയും അനുഗ്രഹികട്ടെ !!!!!

അല്ലാഹുവിനെയും നബിയും കളിയാക്കുന്നു

അള്ളാഹു വിശദീകരിച്ചു കഴിഞ്ഞ ഒന്നിനെ റസൂല്‍ തന്റെ വക വേറെ വിശദീകരിച്ചു എന്ന് വിശ്വസികുന്നവര്‍ സത്യത്തില്‍ അല്ലാഹുവിനെയും നബിയും കളിയാക്കുന്നു

അള്ളാഹു ഇതൊക്കെ നബിക്ക് അറിയിച്ചു കൊടുത്തതാണ് അതിനു സാക്ഷി ഈ പറയുന്ന ആളുകള്‍ ആണെന്ന് തോന്നും അതാനെല്ലോ അവര്‍ പറയുന്നത് അള്ളാഹു പറഞ്ഞത് നബി വിശദീകരിച്ചു എന്നത്
അള്ളാഹു അറിയിച്ചതാണ് ഇത് എന്ന് പറഞ്ഞതും റസൂല്‍ ആണ് അല്ലാതെ ഒരാള്‍ കൊണ്ട് വന്നു കൊടുത്തത് കേട്ട് അല്ല റസൂലേ എനിക്ക് നിങ്ങളുടെ അള്ളാഹു പറഞ്ഞത് ഒന്നും മനസ്സിലായില്ല തങ്ങള്‍ വിശദീകരിക്കൂ എന്ന് പറഞ്ഞു എന്നും എഴുതുയത് വിഴുങ്ങുന്നവര്‍ അവരുടെ ബുദ്ധി എന്നത് ഒരു നിമിഷം ചിന്തക്ക് ഉപയോഗിച്ച് എങ്കില്‍ അള്ളാഹു നബിയോട് പറഞ്ഞത് നബിക്ക് മാത്രം മനസ്സിലാകുന്ന ഭാഷ എങ്കില്‍ ഇത് ലോകര്‍ക്കുള്ള ഗ്രന്ഥം അല്ല എന്ന് ഞങ്ങള്‍ അറിയാതെ പറയുകയാണ്‌ എന്ന് അവര്‍ അറിയുമായിരുന്നു കാരണം ഈ ഗ്രന്ഥം നബിയുടെ മരണത്തോടെ ഒഴിവാക്കുകയും ( പിന്നെ ആര്‍ക്കും മനസ്സിലവുകയില്ലല്ലോ ) ഹദീസ് എന്ന് പറഞ്ഞ നിര്‍വചനം മാത്രം ലോകം അന്ഗീകരികുകയും ചെയ്യണം എന്ന് പറയുന്നവര്‍ ആകുകയാണ് ഞ്ഗല്‍ ചെയ്യുന്നത് എന്ന് പരോക്ഷമായി ആധുനിക ക്രിസ്താനി ആകുകയാണ് ചെയ്യുന്നത് എന്നാ സത്യം അവര്‍ മറന്നു പോകുന്നു

ആ ഗ്രന്ഥം ഇന്നും ഉണ്ട് നാളെയും ഉണ്ടാകും

ഒരു പാട് അന്ത വിശ്വാസം ഒരു പാട് അനാചാരം അതിലേക്കു അതെല്ലാം വെലിചെരിയാന്‍ അവരുടെ തലയിലെ ഭാണ്ഡം ഒഴിവാക്കാന്‍ ദൈവിക ചിന്ത ദൈവിക കര്‍മം ലളിതമാണ് ആര്‍ക്കും ചെയ്യാവുന്നതാണ് എന്ന് അറിയിക്കാന്‍ ഒരു പ്രവാചകന്‍ വരുന്നു അത് ഒരു സമൂഹത്തെ മാത്രമല്ല ലോകത്തെ മുഴുവന്‍ ആകര്‍ഷിക്കുന്നു അദേഹത്തിന്റെ പ്രവര്‍ത്തനം മൊത്തം ഒരു ഗ്രന്ഥം കേന്ദ്രീകരിച്ചു മാത്രം അദേഹത്തിന്റെ എല്ലാ തത്വവും ആ ഗ്രന്ഥത്തില്‍ ഉണ്ടുതാനും

ആ ഗ്രന്ഥം ഇന്നും ഉണ്ട് നാളെയും ഉണ്ടാകും

എനിട്ടും അത് പോരാ വേറെ ഒത്തിരി ഗ്രന്ഥം വേണം മനുഷ്യന്‍ നന്നാവാന്‍ എന്ന് പറയുന്നവന്‍ ഇസ്ലാമിന്റെ ശത്രു അല്ല എങ്കില്‍ പിന്നെ ആരാ ?

38:29 . നിനക്ക് നാം അവതരിപ്പിച്ചുതന്ന അനുഗൃഹീത ഗ്രന്ഥമത്രെ ഇത്‌. ഇതിലെ ദൃഷ്ടാന്തങ്ങളെപ്പറ്റി അവര്‍ ചിന്തിച്ചു നോക്കുന്നതിനും ബുദ്ധിമാന്‍മാര്‍ ഉല്‍ബുദ്ധരാകേണ്ടതിനും വേണ്ടി.
4:176 അവര്‍ നിന്നോട് മതവിധി അന്വേഷിക്കുന്നു. പറയുക:

21:10 തീര്‍ച്ചയായും നിങ്ങള്‍ക്ക് നാം ഒരു ഗ്രന്ഥം അവതരിപ്പിച്ച് തന്നിട്ടുണ്ട്‌. നിങ്ങള്‍ക്കുള്ള ഉല്‍ബോധനം അതിലുണ്ട്‌. എന്നിട്ടും നിങ്ങള്‍ ചിന്തിക്കുന്നില്ലേ?

38:88 ഒരു കാലയളവിനു ശേഷം ഇതിലെ വൃത്താന്തം നിങ്ങള്‍ക്ക്‌ മനസ്സിലാവുക തന്നെ ചെയ്യും.
***********************************************************
ഇത്രയും ലളിതമായും പറഞ്ഞിട്ടും തര്‍കിച്ചു നില്കുന്നവരോദ് എന്ത് പറയാന്‍ ?.

68: അതല്ല, നിങ്ങള്‍ക്കു വല്ല ഗ്രന്ഥവും കിട്ടിയിട്ട്‌ നിങ്ങളതില്‍ പഠനം നടത്തിക്കൊണ്ടിരിക്കുകയാണോ? (37) നിങ്ങള്‍ തെരഞ്ഞെടുക്കുന്ന കാര്യങ്ങള്‍ നിങ്ങള്‍ക്ക്‌ അതില്‍ വന്നിട്ടുണ്ടോ? (38
43:21 അതല്ല, അവര്‍ക്ക് നാം ഇതിനു മുമ്പ് വല്ല ഗ്രന്ഥവും നല്‍കിയിട്ട് അവര്‍ അതില്‍ മുറുകെപിടിച്ച് നില്‍ക്കുകയാണോ?
********************************************************
അള്ളാഹു ഖുരാനിനു പുറമേ നിങ്ങള്ക്ക് വല്ല ഗ്രന്ഥം നല്‍കിയെന്ന് പറഞ്ഞോ ?
ഇല്ല എങ്കില്‍ പരലോകത്ത് ഉത്തരം പറയാന്‍ തയ്യാറാവുക !!

തല്ലിയ വടിയില്‍ ചുറ്റുന്ന പാമ്പ്

തല്ലിയ വടിയില്‍ ചുറ്റുന്ന പാമ്പ് ആണ് മത വിശ്വാസികള്‍ അവര്‍ ആ വടിയില്‍ ചുറ്റി പിടിച്ചു കിടക്കും സമൂഹമാകുന്ന പാമ്പിനെ തല്ലുന്ന വടികള്‍ ആണ് മൌടുടി ,വഹാബ് ,ചേകനൂര്‍ എന്നാല്‍ സമൂഹം അതില്‍ ചുറ്റി പിണഞ്ഞു കിടക്കുന്നു
ചരിത്രത്തിന്റെ മുന്നേ നടന്നവര്‍ ആണ് അവരൊക്കെ ചരിത്രത്തിന്റെ മുന്നേ നടകുന്നവര്‍ ചരിത്രം ഉണ്ടാക്കുന്നു ചരിത്രത്തില്‍ നിന്ന് പാഠം ഉള്കൊല്ലുന്നവര്‍ ചരിത്രം കൊണ്ട് ഗുനമുണ്ടാകുന്നു എന്നാല്‍ ചരിത്രത്തെ തിരസ്കരികുന്നവര്‍ക്ക് ചവറ്റു കൊട്ടയിലാണ് സ്ഥാനം എന്ന് ചരിത്രം പറയുന്നു
എന്ത് കൊണ്ട് മൌദൂദി ,എന്ത് കൊണ്ട് വഹാബ് , എന്ത് കൊണ്ട് ചേകനൂര്‍ എന്ന് ചോദിച്ചു നോക്ക് അവരില്‍ ഉത്തരം ഉണ്ടാകില്ല നിങ്ങള്ക്ക് എന്ത് കൊണ്ട് അവരയികൂടാ? എന്ത് കൊണ്ട് മദ്ഹബ് നേതാകളെ പോലെ ആയികൂടാ ഖുറാന്‍ ആഴത്തില്‍ പടികുന്നവര്‍ക്കു അറിയാം ഖുറാന്‍ കല്പ്പികുന്നത് നിങ്ങള്‍ മുഹമ്മദ്‌ ആകാന്‍ ,നിങ്ങള്‍ മൂസ ആകാന്‍ ,നിങ്ങള്‍ ഇബ്രാഹിം ആകാന്‍ അവരില്‍ നിങ്ങള്ക്ക് മാത്രക ഉണ്ട് എന്നതിന്റെ അര്‍ഥം നിങ്ങള്‍ ആ മാത്രക പോലെ ആകണം
പക്ഷെ എന്ത് ചെയ്യാം അടിമ ആകുക ദൈവത്തിന്റെ എന്നത് അറിയാതെ ദൈവ സൃഷ്ടിയെ ദൈവ സൃഷ്ടിയുടെ വാക്കുകളെ ദൈവ വാക്കുകള്‍ പോലെ വില കല്പ്പികുമ്പോള്‍ തിരസ്കരിക്കപെടുന്നത് ദൈവത്തെയും ദൈവിക കല്പനകലെയുമാനെന്നു മറന്നു പോകുന്നു അഭ്യസ്ത വിധ്യര്‍ പോലും ഇന്ഷ അല്ലഹ്
ലോകത്തിന്റെ പല ഭാഗത്തും ഖുര്‍ആനിന്റെ വെള്ളി വെളിച്ചം വെട്ടി തിളങ്ങാന്‍ തുടങ്ങി ഇരുട്ടുകള്‍ അപ്രക്ത്യക്ഷമാകും എന്ന് പ്രതീക്ഷിക്കുന്നു
അള്ളാഹു അനുഗ്രഹികട്ടെ .

oru katha

പണ്ട് ഒരു രാജാവിന്റെ വിഡ്ഢിയായ മക്കളെ കാട്ടിലെ ഗുരുവിന്റെ അടുത്ത് പഠിക്കാന്‍ വിട്ടു രാജാവ് ഗുരുവിനോട് പറഞ്ഞു ഇവര്‍ മണ്ടന്മാര്‍ മാത്രമല്ല മടിയന്മാര്കൂടിയാണ് അത് കൊണ്ട് താങ്ങള്‍ ഇവരെ ശരിയാക്കണം ഗുരു അവരെ കൊണ്ട് ഗുരു വിന്റെ പല്ലക്ക്ചുമക്കുന്ന പണി നല്‍കി ഒരു ദിവസം ഒരു തോടിന്റെ കുറുകെയുള്ള പാലം കടക്കുമ്പോള്‍ പല്ലകിലുള്ള എല്ലാം തോട്ടില്‍ വീണു ഗുരു അറിഞ്ഞില്ല ഇവര്‍ അറിഞ്ഞു പക്ഷെ ഗുരു അങ്ങനെ വീണത്‌ എടുക്കാന്‍ പടിപിച്ചില്ല എന്ന് പറഞ്ഞു അവര്‍ ഗുരുവിന്റെ പല്ലക്കും കൊണ്ട് ആശ്രമത്തില്‍ എത്തി ഗുരു അന്വേഷിച്ചപ്പോള്‍ സാധനങ്ങള്‍ എല്ലാം തോട്ടില്‍ പോയി എന്ന് പറഞ്ഞു അന്ന് വഴക്ക് പറഞ്ഞപ്പോള്‍ അവര്‍ പറഞ്ഞു ഗുരുവേ അത് ഞങ്ങളെ പടിപിചില്ലല്ലോ താങ്ങള്‍ ഒരു കാര്യം ചെയ്യ് ഇത് പോലെ നഷ്ടപെട്ടാല്‍ എടുകേണ്ട സാധനത്തിന്റെ ഒരു ലിസ്റ്റ് നല്‍കൂ
ഗുരു അവര്‍ക്ക് ലിസ്റ്റ് നല്‍കി കുറെ ദിവസം കഴിഞ്ഞു അതെ പാലത്തില്‍ അവര്‍ വീണ്ടും എത്തി ഇത്തവണ സാധനങ്ങള്‍ ഒന്നും വീണില്ല ഗുരു തോട്ടില്‍ വീണു അവര്‍ ലിസ്റ്റ് നോക്കി ലിസ്റ്റില്‍ ഗുരുവിന്റെ പേരില്ല
അവര്‍ സമാധാനത്തോടെ നടന്നു പോയി

ഈ കഥ ആരെങ്കിലുമായി ബന്തം തോനുന്നു എങ്കില്‍ അവര്‍ എന്നോട് ക്ഷമികട്ടെ ഇത് അവരെ കളിയാക്കാന്‍ അല്ല അവരുടെ ചിന്ത ഉണരട്ടെ എന്ന് ഉദേശം മാത്രം ,.

എന്ത് കൊണ്ട് ഖുര്‍ ആന്‍ നബിയെ( പ്രവാചകനെ ) അനുസരിക്കാന്‍ പറയാതെ റസൂലിനെ (ദൂതനെ ) അനുസരിക്കാന്‍ പറഞ്ഞു ????

ന്ത് കൊണ്ട് ഖുര്‍ ആന്‍ നബിയെ( പ്രവാചകനെ ) അനുസരിക്കാന്‍ പറയാതെ റസൂലിനെ (ദൂതനെ ) അനുസരിക്കാന്‍ പറഞ്ഞു ????

റസൂല്‍ = ദൂതന്‍ , ദൂത് കയ്യില്‍ ഉള്ളവരെ ആണ് ദൂതന്‍ എന്ന് വിളികുന്നത് ദൂത് കയ്യിലുല്ലവനെ അനുസരികണം എന്നാല്‍ ആ ദൂത് കയ്യിലുള്ള കാലത്തോളം ആ ദൂതനെയും പിന്നെ അതിനു ശേഷം ദൂതിനെയും അനുസരികണം എന്ന് മാത്രമേ അര്‍ഥം കിട്ടു , അല്ലാഹുവിന്റെ ദൂതന്‍ ആണ് മുഹമ്മദ്‌ നബി (പ്രവാചകന്‍)എനിട്ടും അള്ളാഹു മുഹമ്മദ്‌ നബിയെ അനുസരിക്കാന്‍ ഒരിടത്തും പറയാത...െ എന്റെ ദൂതനെ അനുസരിക്കാന്‍ പറഞ്ഞതില്‍ നിന്ന് അള്ളാഹു കല്പ്പികുന്നത് വെക്തിഎന്നാ നിലയില്‍ അനുസരിക്കാന്‍ അല്ല, അല്ലാഹുവിന്റെ ദൂതിന്റെ വാഹകനെ അനുസരിക്കാന്‍ ആണ് എന്ന് വെക്തമാണ് , പിന്നെ വീണ്ടും തെറ്റിധാരണ പരത്താന്‍ ഉപയോഗിക്കുന്ന ഒരു പദം ആണ്
ഉലുല്‍ അമ്ര് ,സത്യത്തില്‍ ഇവിടെയും പറയുന്നത് ഉലുല്‍ അമ്ര് നെ അനുസരിക്കാന്‍ ആണ് ഉലുല്‍ അമ്ര് എന്ത് എന്ന് ഖുറാനില്‍ നോക്കുക അമ്ര് കല്‍പ്പനയും ഉലുല്‍ അമര് വേറൊന്നും അല്ല ഖുറാന്‍ തന്നെയാണ്

ലക്ഷോപലക്ഷം ഹദീസുകളും മറ്റും കെട്ടി ഉണ്ടാകിയവര്‍ ഈ ഖുര്‍ ആനിക സത്യം മൂടി വെക്കുന്നത് എന്ത് കൊണ്ട് എന്ന് ബുദ്ധിയുള്ളവര്‍ ചര്‍ച്ച ചെയട്ടെ, ചിന്തികട്ടെ , അതിനു വേണ്ടി അന്വേഷണങ്ങളും , ഗവേഷണങ്ങളും, നടത്തട്ടെ, സത്യം ആര്‍ക്കും മൂടി വെക്കാന്‍ പറ്റില്ല, ഇന്ഷാ അല്ലഹ് , അത് നമുക്ക് എല്ലാവര്ക്കും ഉപകാര പ്രധ മാകുന്ന തലത്തില്‍ ഉയര്‍ന്നു വരട്ടെ