Monday, July 25, 2011

ഭൂമിയുടെ ആ ക്രതി യെ പറ്റി ഖുറാന്‍ എന്ത് പറഞ്ഞു ??

ഖുർആനിലെ ഭൂമി പരന്നതാണെന്നും മുഹമ്മദ് നബിയുടെ കാലത്ത് ആളുകൾ ധരിച്ചിരു ന്ന അബദ്ധം ഖുർആനിലും കടന്നുകൂടിയിട്ടുണ്ടെന്നും ഖുർആൻ ദൈവികമല്ലെന്നതിന് അതുതന്നെ മതിയായ തെളിവാണെന്നും ചിലർ ഘോഷിക്കാറുണ്ട്.
"രണ്ട് ഉദയസ്ഥാനങ്ങളുടെയും രണ്ട് അസ്തമയസ്ഥാനങ്ങളുടെയും നാഥൻ (വി.ഖു. 55:17). 

ഈ ഒറ്റ വചനം മതി  ചിന്തികുന്നവന്   ഒരു സ്ഥലത്ത് ഉദിക്കുമ്പോള്‍  മറ്റൊരു സ്ഥലത്ത് അസ്തമിക്കുന്നു  ഒന്ന് സംമ്പവിക്കുമ്പോള്‍ എതിര്‍ ഭാഗത്ത്‌  വേറൊന്നും സംഭവിക്കുന്നു . 


ഭൂമിയെ നിങ്ങൾക്കുവേണ്ടി മെത്തയാക്കിയവൻ (വി.ഖു. 2:22)
ഭൂമിയ...െ നാം നീട്ടിയിരിക്കുന്നു (വി.ഖു. 15:19).
അല്ലാഹു നിങ്ങൾക്ക് വേണ്ടി ഭൂമിയെ ഒരു വിരിപ്പാക്കിയിരി ക്കുന്നു (വി.ഖു. 71:19).
എന്നീ വചനങ്ങൾക്ക് ചുറ്റുമാണ് വിമർശനങ്ങൾ കേന്ദ്രീകരിച്ചിട്ടുള്ളത് എന്നാൽ വിശുദ്ധ ഖുർആനിൽ ഭൂമിയെപ്പറ്റി അനേകം സന്ദർഭ ങ്ങളിൽ വൈവിധ്യമാർന്ന വിശദീകരണങ്ങൾ നൽകിയിട്ടുള്ളതിന്റെ ചെറിയൊരു ഭാഗം മാത്രമാണ് ഈ വചനങ്ങളെന്ന കാര്യം വിമർശകന്മാർ സൌകര്യപൂർവം മറച്ചുവെക്കുന്നു.
ചില വചനങ്ങൾ നോക്കൂ: "അവനാകുന്നു ഭൂമിയെ നിങ്ങൾക്ക് കീഴൊതുങ്ങുന്നതാക്കിയത്. അതിനാൽ അതിന്റെ ചുമലുകളിലൂടെ നിങ്ങൾ നടന്നുകൊള്ളുക (വി.ഖു. 67:15).
"ഭൂമിയെ നാം തൊട്ടിലാക്കിത്തന്നില്ലേ? (വി.ഖു. 78:6).
"അല്ലാഹുവാകുന്നു നിങ്ങൾക്ക് ഭൂമിയെ ഒരു ആവാസകേന്ദ്രവും ഉപരിഭാഗത്തെ ഒരു മേൽപുരയുമാക്കിത്തന്നവൻ (വി.ഖു. 40:64).
ഈ വചനങ്ങളെല്ലാം പരന്ന ഭൂമിയെയാണോ സൂചിപ്പിക്കുന്നത്?
തൊട്ടിൽ പരന്നതാണോ?
കീഴൊതുക്കപ്പെട്ടതിന്റെ ചുമൽ എന്ന പദപ്രയോഗം നിശ്ചേഷ്ടമായി ചത്തുകിടക്കുന്ന പരന്ന ഭൂമിയെസൂ ചിപ്പിക്കുന്നതാണോ?
ആണെന്ന് സാമാന്യബുദ്ധിയുള്ളവരാരും പറയുകയില്ല. വിശുദ്ധ ഖുർആനിൽ ഭൂമിയെയും ആകാശഗോളങ്ങളെയുംസംബനന്ധിച്ച് പരാമർശിച്ചിട്ടുള്ളത് അല്ലാഹുവിന്റെ അപാരമായ അനുഗ്രഹത്തിന്റെയും അതുല്യമായ കഴിവിന്റെയും തെളിവുകൾ ചൂണ്ടിക്കാണിക്കുന്നതിന്റെ ഭാഗമായിട്ടാണ്. എക്കാലത്തെയും മനുഷ്യ ർക്ക് അനുഭവവേദ്യമാകുന്നവിധത്തിൽ ഇത് വിവരിക്കുന്നതിനാണല്ലോ പ്രസക്തിയുള്ളത്.
ഭൂമി ഒരു ഗോളമാണെങ്കിലും അതിന്റെ ആപേക്ഷികമായി പരന്ന പ്രതലത്തിന്റെ സൌകര്യങ്ങളും സൌഭാഗ്യ ങ്ങളുമാണല്ലോ മനുഷ്യർ കൂടുതലായി അനുഭവിക്കുന്നത്. കൃഷിചെയ്യുന്നതും കെട്ടിടങ്ങൾ ഉണ്ടാക്കുന്നതും ഇരിക്കുന്നതും നടക്കുന്നതും കളിക്കുന്നതുമെല്ലാം ഭൂമിയുടെ പ്രതലത്തിന്റെ പരപ്പിലാണല്ലോ. മറ്റൊരുവിധത്തിൽ പറഞ്ഞാൽ അല്ലാഹു മനുഷ്യന് നൽകിയ അനുഗ്രഹങ്ങളിലധികവും ആപേക്ഷികമായി പരപ്പുള്ള ഭൂമിയിൽവെ ച്ചാണ് അവൻ അനുഭവിക്കുന്നത്. അതിനാൽ ഇക്കാര്യം മനുഷ്യനെ ഓർമിപ്പിക്കുന്നതിന് വേണ്ടത്ര പ്രസക്തിയുണ്ട്. ഭൂമിയുടെ ഗോളാകൃതിയുമായി ബന്ധപ്പെട്ട് എല്ലാവർക്കും അനുഭവവേദ്യമാകുന്ന കാര്യം രാവും പകലും മാറിമാറി വരുന്നതാണ്. ഇതുസംബന്ധിച്ച വിശുദ്ധ ഖുർആനിലെ പരാമർശം ഗോളാകൃതിയെ സൂചിപ്പിക്കുന്ന വിധത്തിൽതന്നെയാകുന്നു.
"ആകാശങ്ങളെയും ഭൂമിയെയും അവൻ യാഥാർഥ്യപൂർവം സൃഷ് ടിച്ചിരിക്കുന്നു. രാത്രിയെ അവൻ പകലിന്മേൽ ചുറ്റിക്കുന്നു. പകലി നെ രാത്രിയിന്മേലും ചുറ്റിക്കുന്നു. സൂര്യനെയും ചന്ദ്രനെയും അവൻ നിയന്ത്രണവിധേയമാക്കുകയും ചെയ്തിരിക്കുന്നു. എല്ലാം നിശ്ചിതമാ യ പരിധിവരെ സഞ്ചരിക്കുന്നു. അറിയുക. അവനത്രെ പ്രതാപി യും ഏറെ പൊറുക്കുന്നവനും (വി.ഖു. 39:5).
പ്രകാശവും ഇരുട്ടും ഒരു ഗോളത്തിന്മേൽ കറങ്ങിക്കൊണ്ടിരിക്കു ന്ന ദൃശ്യമാണ് ഈ വചനത്തിൽ സൂചിപ്പിക്കപ്പെട്ടിരിക്കുന്നത്​ . ഭൂമി പരന്നതാണെന്ന സങ്കൽപമനുസരിച്ച് രാവും പകലും ചുറ്റിക്കറങ്ങിവ രുക എന്നത് അചിന്ത്യമാണല്ലോ. ഉദയാസ്തമയങ്ങളെ സംബന് ധിച്ച വിശുദ്ധ ഖുർആനിലെ പരാമർശങ്ങളും ഗോളാകൃതിയെ സൂ ചിപ്പിക്കുന്നതുതന്നെയാകുന്നു.
"ഉദയസ്ഥാനത്തിന്റെയും അസ്തമനസ്ഥാനത്തിന്റെയും നാ ഥൻ. അവനല്ലാതെ യാതൊരു ദൈവവുമില്ല. അതിനാൽ ഭാരമേൽ പ്പിക്കപ്പെടേണ്ടവനായി അവനെ നീ സ്വീകരിക്കുക (വി.ഖു. 73:9).
"രണ്ട് ഉദയസ്ഥാനങ്ങളുടെയും രണ്ട് അസ്തമയസ്ഥാനങ്ങളുടെയും നാഥൻ (വി.ഖു. 55:17).
എന്നാൽ (അനേകം) ഉദയസ്ഥാനങ്ങളുടെയും അസ്തമയസ്ഥാ നങ്ങളുടെയും രക്ഷിതാവിന്റെ പേരിൽ ഞാൻ സത്യം ചെയ്ത് പറയുന്നു. അവരെക്കാൾ നല്ലവരെ പകരം കൊണ്ടുവരാൻ തീർച്ച യായും നാം കഴിവുള്ളവനാണെന്ന് (വി.ഖു. 70:40).
ഒരു സ്ഥിരമായ സ്ഥാനത്തുനിന്ന് ഉദയവും അസ്തമനവും നിരീ ക്ഷിക്കുന്ന വ്യക്തിക്ക് തന്റെ സ്ഥാനത്തുനിന്ന് നിശ്ചിതദൂരമു ള്ള ചക്രവാളങ്ങളാണ് ഉദയാസ്തമയസ്ഥാനങ്ങളായി അനുഭവപ്പെ ടുന്നത്. എന്നാൽ രണ്ട് അർദ്ധഗോളങ്ങളിലെ രണ്ട് നിശ്ചിതസ്ഥാ നങ്ങളിൽനിന്ന് നിരീക്ഷിക്കുന്ന വ്യക്തികൾക്ക് രണ്ടുവീതം ഉദയാസ് തമനസ്ഥാനങ്ങൾ ഉള്ളതായി അനുഭവപ്പെടുന്നു. ഭൂമിയുടെവിവിധ ഭാഗങ്ങളിലെ വ്യത്യസ്ത സ്ഥാനങ്ങളിൽനിന്ന് അനേകംവ്യ ക്തികൾ നിരീക്ഷിക്കുന്നപക്ഷം അവർക്ക് അനേകം ഉദയാസ് തമനസ്ഥാനങ്ങൾ ഉള്ളതായി അനുഭവപ്പെടും. ഭൂമി പരന്നതാണെന്ന സങ്കൽപപ്രകാരം ഉദയാസ്തമനസ്ഥാനങ്ങളുടെ ഈ വിധത്തിലുള്ള വൈവിധ്യത്തിന് പ്രസക്തിയില്ലല്ലോ. ഇനിയും പലരുടെയും സംശയങ്ങൾ അവശേഷിച്ചേക്കും. രണ്ടാം തരത്തിലെ പാഠപുസ്തകത്തിൽ പറയുന്ന അതേ ശൈലിയിൽ കുട്ടി കളേ ഭൂമി ഉരുണ്ടതാകുന്നു എന്ന് പടച്ചവന് പറഞ്ഞുകൂടായിരുന്നോ എന്നായിരിക്കും ചിലരുടെ സംശയം. ഇന്നും ഒരു കടംകഥയായി തുടരുന്ന ഭൂഗർഭത്തെപ്പറ്റി കൃത്യമായ വിവരങ്ങൾ ഖുർആനിലൂടെ നൽകിക്കൂടേ എന്നും ചോദ്യമുയരാം. മനുഷ്യന് സ്വയം കണ്ടെത്താൻ കഴിയുന്ന ഭൌതികവിജ്ഞാനങ്ങൾ ജനമധ്യത്തിൽ എത്തിക്കുക

7 comments:

  1. ഭൂമി പരന്നട്ട് തന്നെ യെല്ലേ ?

    ReplyDelete
  2. ഭൂമി പരന്നട്ട് തന്നെ യെല്ലേ ?

    ReplyDelete
  3. ഉരുണ്ടതാണ് എന്നു പറയുന്ന ഒരു ആയത്ത് കാണിക്കൂ സഹൊദരാ.

    ReplyDelete
  4. ശാസ്ത്രം എന്ത് പറഞ്ഞാലും അത് ഖുർആൻ പറഞ്ഞതാണ് എന്നും പറഞ്ഞ് ശാസ്ത്രത്തി വാലും തൂങ്ങി നടക്കുന്ന ചിലരുണ്ട്. ഖുർആനിന്റെ ഭാഷയിൽ ഭൂമി പരന്നിട്ട് തന്നെയാണ്.അതു തന്നെയാണ് ശരിയും.

    ReplyDelete
  5. ഭൂമി പരന്നതാണെന്ന് ഖുര്ആനിലോ ഹദീസിലോ ഇല്ല. പരന്ന ഭൂമിയെ കുറിച്ച് ബൈബിള് പറയുന്നത് കൊണ്ട് ഖുര്ആനിലും അങ്ങനെ പറയുന്നുവെന്നുള്ള കുപ്രചരണമാണ് നടന്നിട്ടുള്ളത്. ഭൂമിയെ വിശാലമാക്കി, വികസിപ്പിച്ചു , പരത്തി എന്നൊക്കെ അര്ത്ഥം വരുന്ന വാക്ക് കൊണ്ട് ഭൂമി പരന്നതാണെന്ന് പറയാനാകില്ല,

    ReplyDelete
  6. ബൈബിളിൽ എവിടാണ് പരന്ന ഭൂമി???

    ReplyDelete
  7. ഭൂമി ഗോൾ പോലെ ബോൾ പോലെ ഉരുണ്ടതാണന്ന് തെളീക്കപ്പെട്ടിറ്റുണ്ടോ,? ഇല്ല ഒരു ഊഹം മാത്രമാണ് മറിച്ഛ് ആധുനിക ശാസ ത്രം ഇന്ന് വിരൽചൂണ്ടുന്നത് ഭൂമി ഒരു ഡിസ്ക്ക്പോലെ ആണന്നാണ് അപ്പോൾ ആ ഖുർആനിക വചനം ശരിയാണ് എന്ന്കാലം തെളീക്കും.

    ReplyDelete